'ലക്ഷ്യ' പ്രോജക്ടിന്റെ ഭാഗമായി സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു. 2018 ജൂലൈ 2 മുതൽ 7 വരെയാണ് ആദ്യ സീരീസ് ടെസ്റ്റ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായാണ് ഈ പ്രോജക്ട്. എല്ലാ മാസവും പൊതുപരീക്ഷയുടെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുകയും അവരുടെ സ്‌കോർ വിശകലനം ചെയ്ത് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, July 2, 2018
Thursday, June 21, 2018
വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ക്ളാസുകൾ ആരംഭിച്ചു
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. ക്ളാസുകൾ ആരംഭിച്ചു. സ്‌കൂളിൽ നടന്ന ലളിതമായ പ്രവേശനോത്സവത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. എം.എൽ.ടി. അധ്യാപിക അമ്പിളി. എൻ. ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖപ്രഭാഷണം നടത്തി. അധ്യാപകരായ ഉഷ.പി.കെ., സിന്ധു. കെ., രശ്‌മി. കെ., രാധിക.എം.ജി., അരുൺ ശങ്കർ, ഷെഫ്ളിൻ. എൻ.എ., ഷിഹാബുദ്ദീൻ. വി.കെ. എന്നിവർ സംസാരിച്ചു.
Tuesday, June 19, 2018
വായനാദിനം - ജൂൺ 19, 2018
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹയർസെക്കന്ററി വിഭാഗം മലയാളഅദ്ധ്യാപകനും എഴുത്തുകാരനുമായ ശ്രീ. അശോക് കുമാർ പെരുവ മുഖ്യാഥിതിയായിരുന്നു. വായന അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യവും വിവിധ ഘട്ടങ്ങളിൽ ഉള്ള വായനയുടെ വളർച്ച, മാറ്റങ്ങൾ എന്നിവയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. വി.എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ രാജീവ് ബോസ് , കരിയർ മാസ്റ്റർ അരുൺ ശങ്കർ, അധ്യാപകരായ രാമൻ പി. പി., രാധിക എം. ജി. തുടങ്ങിയവർ സംസാരിച്ചു. വി. എച്ച്. എസ്. ഇ. "ഡ്യൂ ഡ്രോപ്‌സ്" കോർഡിനേറ്റർ ഷിഹാബുദീൻ. വി. കെ. നേതൃത്വം നൽകി.
കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ സ്വാഗതം ആശംസിക്കുന്നു
അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്
മുഖ്യാതിഥി ശ്രീ. അശോക് കുമാർ പെരുവ സംസാരിക്കുന്നു
ശ്രീമതി. രാധിക. എം.ജി. സംസാരിക്കുന്നു
ശ്രീ. രാമൻ പി.പി. സംസാരിക്കുന്നു
Thursday, June 14, 2018
കുട്ടികളുടെ മരം - ജൂൺ 14, 2018
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്‌തു. വിദ്യാർത്ഥികൾ സ്‌കൂളിൽ വൃക്ഷത്തൈകൾ നടുകയും അവ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 'കുട്ടികളുടെ മരം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് തൈകൾ നൽകിയത്. പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് പ്രവർത്തനങ്ങൾക്ക് തുടക്കവുമായി. 'ഹരിതം' പദ്ധതിയുടെ കോഡിനേറ്ററായ ശ്രീമതി. രശ്മി. കെ. നേതൃത്വം നൽകി.
Wednesday, June 13, 2018
നവനീനം സ്വാഗത സെമിനാർ - ജൂൺ 13, 2018
വി.എച്ച്.എസ്.ഇ. കോഴ്‌സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ 'നവനീനം - 2018, വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. വി. മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. കെ.എ. ഖാലിദ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അശ്വതി. സി.ആർ. നന്ദി പ്രകാശിപ്പിച്ചു.
Saturday, June 9, 2018
മനഴി എൻഡോവ്മെന്റ് - ജൂൺ 9, 2018
പൊതുപരീക്ഷകളിലെ മികച്ച വിജയത്തിന് പെരിന്തൽമണ്ണ നഗരസഭ നൽകി വരുന്ന എൻ.ആർ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. പെരിന്തൽമണ്ണ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ശ്രീ. മെഹറലി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
Wednesday, May 23, 2018
വിജയഭേരി എക്സലൻസ് അവാർഡ് - മെയ് 23, 2018
2018 മാർച്ച് പ്ലസ് ടു / വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 100% റിസൾട്ട് നേടിയ വിദ്യാലയങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന "വിജയഭേരി എക്സലൻസ് അവാർഡ്" പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. മലപ്പുറം ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. എം.പി. ശ്രീ. പി.വി. അബ്ദുൽ വഹാബ് ൽ നിന്ന് പ്രിൻസിപ്പൽ രാജീവ് ബോസ് അവാർഡ് ഏറ്റു വാങ്ങി. ഈ അവാർഡ് ലഭിച്ച ഏക വി.എച്ച്.എസ്. വിദ്യാലമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.
Friday, May 11, 2018
Thursday, May 10, 2018
Subscribe to:
Posts (Atom)























