അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: 14.08.2020
Covid -19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സംസ്ഥാനത്തെ മുഴുവൻ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലേക്കും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ തീരുമാനിച്ചിട്ടുള്ളത്.
അപേക്ഷ സമർപ്പണത്തിനു വേണ്ടിയുള്ള നിർദേശങ്ങൾ:
👉കേരളത്തിലെ ഏതു വി.എച്ച്.എസ്.ഇ സ്‌കൂളുകളിലേക്കും പ്രവേശനം നേടുന്നതിന് Online സംവിധാനത്തിലൂടെ ശരിയായ വിവരങ്ങൾ മാത്രം രേഖപ്പെടുത്തി ഒറ്റ തവണ മാത്രം അപേക്ഷിക്കുക.
👉ഓൺലൈൻ അപേക്ഷയിൽ അഡ്മിഷൻ ലഭിക്കുവാൻ ആഗ്രഹിക്കുന്ന സ്കൂളുകൾ, കോഴ്‌സുകൾ എന്നിവ മുൻഗണനാക്രമത്തിൽ ഓപ്ഷൻ നൽകുക
👉 അപേക്ഷയോടൊപ്പം യാതൊരുവിധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതില്ല.
👉 അപേക്ഷയുടെ പ്രിൻറ്ഔട്ട് സൂക്ഷിച്ചു വെക്കുക.
👉സ്കൂളുകളിൽ പ്രവേശനം നേടുന്ന സമയത്തു അപേക്ഷയുടെ പ്രിൻറ്ഔട്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മറ്റു രേഖകൾ എന്നിവക്കൊപ്പം അപേക്ഷാ ഫീസായ 25 രൂപയും നൽകേണ്ടതാണ്.
👉 അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ്
പ്രോസ്പെക്ടസ് നന്നായി വായിക്കുക.
👉വിവിധ സ്കൂളുകളുടെ കോഴ്സുകളും കോഡുകളും പ്രോസ്‌പെക്ടസിൽ ലഭ്യമാണ്.
👉 സംശയ നിവാരണത്തിനായി വി.എച്ച്.എസ്.ഇ. സ്കൂളിൽ പ്രവർത്തിക്കുന്ന Help Desk മായി ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ നൽകേണ്ട വെബ്‌സൈറ്റ്:
കോഴ്‌സ് വിവരങ്ങൾ:
സ്‌കൂൾ: GVHSS Perinthalmanna
സ്‌കൂൾ കോഡ്: 910009
കോഴ്‌സുകൾ:
സബ്ജക്റ്റ് കോമ്പിനേഷൻ: English, Entrepreneurship Development, Physics, Chemistry & Biology
താല്പര്യമുണ്ടെങ്കിൽ മാത്‍സ് അഡീഷണൽ ആയി പഠിക്കാവുന്നതാണ്.
ജോബ് റോൾ:
Frontline Health Worker (FHW):
ദേശീയ ആരോഗ്യപ്രവർത്തനങ്ങൾക്ക് മുൻനിരയായി പ്രവർത്തിക്കുകയും healthcare services നല്കുകയുമാണ് ജോലി. ക്ലിനിക്കുകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
Medical Equipment Technician (MET):
മെഡിക്കൽ ഉപകരണങ്ങളുടെ inspection, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
ഉപരിപഠന സാധ്യതകൾ:
1. MBBS, BDS, Ayurveda, Homoeo, Siddha, Unani, Agriculture, Forestry, Veterinary, Fisheries and Pharmacy Professional courses.
2. Engineering courses (If Additional Maths is taken)
3. Paramedical Degree courses
4. Paramedical Diploma courses
5. Any other Degree courses
6. Polytechnic Diploma courses
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
04933-226802 (പ്രവൃത്തിദിവസങ്ങളിൽ 10am മുതൽ 5pm വരെ)