Monday, November 26, 2018

ഓൺ-ദ-ജോബ് ട്രെയിനിങ് 2018-19

ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓൺ-ദ-ജോബ് ട്രെയിനിങ് ഒക്ടോബർ 30 മുതൽ നവംബർ 10 വരെയും രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഓൺ-ദ-ജോബ് ട്രെയിനിങ് നവംബർ 14 മുതൽ നവംബർ 25 വരെയും നടന്നു. ഒന്നാം വർഷ വിദ്യാർത്ഥികളുടെ ഓ.ജെ.ടി. പെരിന്തൽമണ്ണ മൗലാനാ ഹോസ്പിറ്റലിലും രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഓ.ജെ.ടി. പെരിന്തൽമണ്ണ കിംസ്-അൽഷിഫ ഹോസ്പിറ്റലിലുമാണ് സംഘടിപ്പിച്ചത്.

Monday, November 12, 2018

കരിയർ പ്ലാനിംഗ് - നവംബർ 12, 2018

മികച്ച ഉന്നതവിദ്യാഭ്യാസവും മികച്ച തൊഴിലും നേടുന്നതിനുള്ള അവസരങ്ങളെപ്പറ്റി വിദ്യാർത്ഥികളെ ബോധവാന്മാരാക്കുകയും ഉചിതമായ ഒരു കരിയർ തിരഞ്ഞെടുക്കുവാൻ അവരെ പ്രാപ്തരാക്കുകയുമാണ് കരിയർ പ്ലാനിങ്ങിന്റെ ഉദ്ദേശ്യം. കരിയർ മേഖലയിലെ വിദഗ്ധനായ ശ്രീ. നഹാസ്. എം. നിസ്താർ ആണ് ക്ലാസ് കൈകാര്യം ചെയ്തത്.

Friday, November 9, 2018

വൊക്കേഷണൽ എക്സ്പോ 2018

2018-19 അധ്യയനവർഷത്തെ കുറ്റിപ്പുറം റീജിയണൽ എക്സ്പോ നവംബർ 9ന് ആലത്തൂർ പുതിയങ്കം ജി.യു.പി. സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ടാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് അഫീഫ്, മുഹമ്മദ് നിസ്സാൻ എന്നിവർ പങ്കെടുത്തു. "മോസ്റ്റ് കരിക്കുലം റിലേറ്റഡ്" വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. കേൾവിശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട കേൾവി നൽകുന്നതിന് സഹായകമായ SAAG (Super Auditory Assistive Gadget) ആയിരുന്നു പ്രദർശിപ്പിച്ചത്. കൂടാതെ ബ്ലഡ് ടെസ്റ്റുകൾ, ഇ.സി.ജി., ബി.പി. പരിശോധനകളും ഉണ്ടായിരുന്നു. 

Saturday, November 3, 2018

സീരീസ് ടെസ്റ്റ്

രണ്ടാം വർഷ വിദ്യാർത്ഥികളുടെ സീരീസ് പരീക്ഷകൾ നവംബർ 3 മുതൽ 7 വരെ നടക്കും. ഒന്നാം വർഷ വിദ്യാർത്ഥികളുടെ സീരീസ് പരീക്ഷകൾ നവംബർ 17 മുതൽ 21 വരെയും നടക്കുന്നതാണ്.

Tuesday, October 30, 2018

ലോക കാഴ്ച ദിനം - ഒക്ടോബർ 30, 2018

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ അൽ-സലാമ ഹോസ്പിറ്റലിൽ നടന്ന 'ലൂകാസ്റ്റ' യിൽ വി.എച്ച്.എസ്.ഇ. യിലെ റംഷയും സംഘവും നാടൻ പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

അധ്യാപികമാർ ജേതാക്കളോടോപ്പം


Tuesday, October 23, 2018

ലോക ഹൃദയ പുനരുജ്ജീവന ദിനം - ഒക്ടോബർ 23, 2018

ഐ.എം.എ.യുടെയും മൗലാനാ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഹൃദയപുനരുജ്ജീവന പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും മൗലാനാ സ്‌കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ് പരിശീലനം നൽകിയത്.



Thursday, October 11, 2018

ജീവൻരക്ഷാ പരിശീലനം - ഒക്ടോബർ 11, 2018

ഐ.എം.എ. യുടെയും പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകി. ഇതിന്റെ തുടർപ്രവർത്തനമായി ഒക്ടോബർ 23-ന് ഹൃദയമർദ്ദന ജീവൻരക്ഷാമാർഗ്ഗത്തെ കുറിച്ച് ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്‌കൂൾ അസംബ്ലിയിൽ വെച്ച് ക്ലാസ് നൽകുകയും ചെയ്യും.



Wednesday, October 10, 2018

പോസിറ്റിവ് പാരന്റിങ് - ഒക്ടോബർ 10, 2018

വിദ്യാർത്ഥികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ട് സ്‌കൂളിൽ 'പോസിറ്റിവ് പാരന്റിങ്' ക്ലാസ് നൽകി.  കീഴുപറമ്പ് സ്‌കൂളിലെ എം.എൽ.ടി. അധ്യാപകനും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളെ ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. മക്കളോട് സംസാരിക്കേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ് സഹായകമായി.



Tuesday, October 9, 2018

ഫേസ് ടു ഫേസ് - ഒക്ടോബർ 9, 2018

വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്ക് സ്വയംതൊഴിൽ നേടുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി ഒരു സംരംഭകനെ ഉൾപ്പെടുത്തിയുള്ള ക്ലാസ് ആണ് "ഫേസ് ടു ഫേസ്". വി.എച്ച്.എസ്.ഇ. അലുമ്നിയും യുവസംരംഭകനുമായ ശ്രീ. ആസിഫ് അലി ആണ് വിദ്യാർത്ഥികളുമായി സംവദിച്ചത്.


Friday, October 5, 2018

നയി താലിം

ഗാന്ധിജി വിഭാവനം ചെയ്ത പ്രവർത്താനാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയായ "നയി താലിം", ശുചിത്വ ഓഡിറ്റിങ്ങോടു കൂടി ആരംഭിച്ചു. സെപ്റ്റംബർ 29-ന് കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കറിന്റെ നേതൃത്വത്തിൽ ആരോഗ്യശുചീകരണ ക്ലാസ് നടന്നു.

അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സഹകരണത്തോടു കൂടി  “I Challenge Plastic Bottle” എന്ന പദ്ധതി സ്കൂളിൽ നടത്തി. ഒക്ടോബർ 2 വരെ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാനും അത് സ്കൂളിൽ സ്ഥാപിച്ച കളക്ഷൻ ബാഗിൽ നിക്ഷേപിക്കുവാനും നിർദ്ദേശിച്ചു. സാംസ്കാരിക വേദി പ്രവർത്തകർ ഇത് സ്‌കൂളിൽ നിന്ന് നേരിട്ട് ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.

ഒക്ടോബർ 1-ന് വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണപരിശീലനം നടത്തി. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോപ്പ് നിർമാണത്തിൽ ഏർപ്പെട്ടു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ നേതൃത്വം നൽകി.

ഒക്ടോബർ  5-ന് സ്‌കൂളിൽ നിർമ്മിച്ച സോപ്പുകൾ വിദ്യാർഥികൾ പ്രിൻസിപ്പലിന് കൈമാറി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിൽ വ്യവസായം എന്നിവയുടെ പ്രാധാന്യത്തെ പറ്റി ചടങ്ങിൽ പ്രിൻസിപ്പൽ സംസാരിച്ചു.