Monday, March 22, 2021

ലോക ജലദിനം - മാർച്ച് 22, 2021

ലോക ജലദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. വളന്റിയർസ് വിവിധതരം പോസ്റ്ററുകൾ നിർമ്മിച്ചു. ജലം അമൂല്യമാണ് അത് പാഴാക്കരുത് എന്ന തികഞ്ഞ ബോധത്തോടെ വിദ്യാർത്ഥികൾ സഹജീവികൾക്ക് ദാഹജലം നൽകുകയും ജലത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് നോട്ടീസുകൾ തയ്യാറാക്കുകയും ചെയ്തു.

Sunday, March 21, 2021

ലോക വനദിനാചരണം - മാർച്ച് 21, 2021

ലോക വനദിനത്തോടനുബന്ധിച്ചു പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. വോളന്റീയർസ് വിവിധ തരം പോസ്റ്ററുകൾ നിർമ്മിച്ചു. വനസംരക്ഷണത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് ചൂണ്ടിക്കാണിക്കുന്ന പോസ്റ്ററുകളായിരുന്നു തയാറാക്കിയത്. 

Thursday, March 11, 2021

Expert Interaction (FHW) - March 11, 2021

എഫ്.എച്ച്.ഡബ്ള്യു. കോഴ്‌സിന്റെ ഭാഗമായ എക്സ്പർട്ട് ഇന്ററാക്ഷൻ സംഘടിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ.ദിനേശ്.വി.വി. ക്ലാസ് എടുത്തു. ന്യുട്രീഷൻ ഫോർ ഹെൽത്ത് എന്നതായിരുന്നു വിഷയം.

Monday, March 8, 2021

അന്താരാഷ്‌ട്ര വനിതാദിനം - മാർച്ച് 8, 2021

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും സംയുക്തമായി അവബോധ ക്ലാസ് സംഘടിപ്പിച്ചു. അഡ്വ: ജയധന്യ.യു. ക്ലാസ് കൈകാര്യം ചെയ്തു.

Thursday, March 4, 2021

എൻ.എസ്.എസ്. ജാഗ്രതാ മതിൽ

'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന ആശയം പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ജാഗ്രതാ മതിൽ നിർമിച്ചു. കേരള ആരോഗ്യ വകുപ്പും വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ഉം സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. 

Wednesday, March 3, 2021

Expert Interaction (MET) - March 03, 2021

എം.ഇ.ടി. കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ സംഘടിപ്പിച്ചു. കോഴിക്കോട് ബേർഡ് ഐ ടെക്‌നോളജീസ് ലെ ചീഫ് ടെക്നിക്കൽ ഓഫീസർ ആയ ശ്രീ. മുഹമ്മദ് അക്ബർ ക്ലാസെടുത്തു. Arduino Board നെ കുറിച്ചായിരുന്നു ക്ലാസ്.


Thursday, February 25, 2021

Expert Interaction (FHW) - February 25, 2021

ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ കോഴ്‌സിന്റെ ഭാഗമായി എക്സ്പർട്ട് ഇന്ററാക്ഷൻ നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ. ജിബി പുല്ലാട്ട് ആണ് ക്ലാസ് കൈകാര്യം ചെയ്തത്. കമ്മ്യുണിറ്റി ഹെൽത്ത്-നെ കുറിച്ചും അതിന്റെ ജോലി സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഓൺലൈൻ ടാലന്റ് ഹണ്ട് 2021: കുമാരി. എസ്. ചിന്മയ വിജയി.

ഏറനാട് നോളജ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന മാനവവിഭവശേഷി മന്ത്രാലയത്തിൻറെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ കൗൺസിൽ സംഘടിപ്പിച്ച 'ടാലന്റ് ഹണ്ട് ടെക്-വിസാർഡ് 2021' മത്സരത്തിൽ കുമാരി.എസ്. ചിന്മയ വിജയിയായി. പ്ലസ്ടു ശാസ്ത്ര വിദ്യാർത്ഥികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. ആയിരം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. സ്‌കൂളിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് അവാർഡ് വിതരണം ചെയ്തു. ഏറനാട് നോളജ് സിറ്റി പ്രതിനിധികൾ, അധ്യാപിക ശ്രീമതി. രശ്മി.കെ. തുടങ്ങിയവർ പങ്കെടുത്തു.

Wednesday, February 24, 2021

Expert Interaction (MET) - February 24, 2021

MET കോഴ്‌സിന്റെ എക്സ്പർട്ട് ഇൻററാക്ഷൻ ഓൺലൈനായി സംഘടിപ്പിച്ചു. തിരുച്ചെങ്കോട് സെങ്കുന്താർ എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആയ ശ്രീമതി. രേഷ്മ.പി.ഡി. ക്ലാസെടുത്തു. എക്സ്-റേ മെഷീൻ-ന്റെ പ്രവർത്തനവും ഇൻസ്റ്റാലേഷനും ആയിരുന്നു topic.


Friday, February 19, 2021

Career Aptitude Test - February 19, 2021

കുട്ടികളുടെ കരിയർ ആപ്റ്റിറ്റ്യൂഡ് മനസ്സിലാക്കുന്നതിനും അത് വഴി മികച്ച കരിയർ തിരഞ്ഞെടുക്കുന്നതിന് സഹായിക്കുന്നതിനുമായി സ്‌കൂളിൽ കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്  നടത്തി. കരിയർ ഗൈഡൻസ് ചാർജ് വഹിക്കുന്ന ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.