എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സന്തോഷ് കുമാർ അധ്യക്ഷനായി. മോഡൽ സ്‌കൂൾ യു.എ.ഇ. ചാപ്റ്റർ അലുമ്‌നി നൽകുന്ന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപിക അമ്പിളി.എൻ., മറ്റ് അധ്യാപകർ പങ്കെടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Tuesday, September 28, 2021
Monday, September 27, 2021
കൂടെ - എൻ.എസ്.എസ്. പ്രോജക്ട്
എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് പിരിച്ചെടുത്ത തുക പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കൂടെ' പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് വേണ്ടി കുറ്റിരി മാനുപ്പ സ്‌കൂൾ പ്രിന്സിപ്പലിൽ നിന്ന് തുക ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. പങ്കെടുത്തു.
Friday, September 24, 2021
NSS ദിനാചരണം - സെപ്റ്റംബർ 24, 2021
എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളന്റിയേഴ്സ് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്തതിനാൽ ഓരോ വളന്റിയേഴ്സിന്റെയും ചുറ്റുവട്ടത്തുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകൽ, വൃദ്ധസദനത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, പരിസ്ഥിതിസംരക്ഷണബോധം, സഹജീവികളോടുള്ള സഹാനുഭൂതി, ദേശസ്നേഹം എന്നിവ വളർത്തി എടുക്കാനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും സഹായിക്കുന്നതായിരുന്നു ദിനാചരണ പ്രവർത്തനങ്ങൾ. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പാൾ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., അധ്യാപകരായ രാധിക.എം.ജി., സിന്ധു. കെ., സറീന.വി.പി., ഷെഫ്‌ലിൻ.എൻ.എ. തുടങ്ങിയവർ നേതൃത്വം നൽകി.
Thursday, September 16, 2021
ഓസോൺ ദിനാചരണം - സെപ്റ്റംബർ 16, 2021
ഓസോൺ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് വിവിധ പോസ്റ്ററുകൾ നിർമിച്ചു. ഓസോൺ പാളികൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അവബോധവും അതിനായി പ്രാവർത്തികമാക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു പോസ്റ്ററുകൾ.
Tuesday, September 14, 2021
ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ
എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്‌കൂളിൽ ഇൻസ്റ്റാൾ ചെയ്തു. കോവിഡ്-ൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസറിന്റെ ഉപയോഗം ലഭ്യമാവും.
Sunday, September 5, 2021
അധ്യാപക ദിനാചരണം - സെപ്റ്റംബർ 05, 2021
കൊറോണ സാഹചര്യത്തിൽ അധ്യാപക ദിനാഘോഷം @ ഹോം നടന്നു. വളണ്ടിയേഴ്‌സ് പോസ്റ്ററുകൾ നിർമിച്ചും, ചെറു പ്രസംഗങ്ങൾ ഓൺലൈനായി നടത്തിയും അധ്യാപക ദിന ഉദ്ധരണികൾ ഉൾപ്പെടുത്തിയ വിഡിയോകൾ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ നിർമിച്ചും അധ്യാപക ദിനം ആഘോഷിച്ചു.
Wednesday, September 1, 2021
മികച്ച വിജയികളെ അനുമോദിച്ചു
2021 മാർച്ച് പ്ലസ് ടു, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ അധ്യക്ഷയായി. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽമാരായ മുഹമ്മദ് ബഷീർ, രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, അധ്യാപകരായ പി.ടി. തോമസ്, ബിന്ദു, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മൊമെന്റോ നല്കിയതോടൊപ്പം വി.എച്ച്.എസ്.ഇ.-യിൽ നിന്ന് സീനിയർ ക്ലാർക്ക് ആയി റിട്ടയർ ചെയ്ത സിബി.ടി.എ. നൽകുന്ന സ്‌പെഷ്യൽ ക്യാഷ് പ്രൈസും വിതരണം ചെയ്തു.
Friday, August 20, 2021
VHSE അഡ്മിഷൻ 2021
ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ ആഗസ്ത് 24 മുതൽ സെപ്റ്റംബർ 8 വരെ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതിനായി www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടതാണ്.
ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തിയതി: 24-08-2021
ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തിയതി: 08-09-2021
ട്രയൽ അലോട്ട്മെൻറ് തിയതി: 13-09-2021
ആദ്യ അലോട്ട്മെൻറ് തിയതി: 22-09-2021
കൂടുതൽ സഹായത്തിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്-മായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 04933-226802
Wednesday, August 18, 2021
വി.എച്ച്.എസ്.ഇ. അഡ്മിഷൻ അപേക്ഷാ സമർപ്പണം ആഗസ്ത് 24 മുതൽ
മലപ്പുറം ജില്ലയിലെ VHSE കളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ. കഴിഞ്ഞ മാർച്ച് പൊതുപരീക്ഷയിൽ 98.25% വിജയം നേടി മലപ്പുറം ജില്ലയിൽ മൂന്നാമതും പെരിന്തൽമണ്ണ സബ്ജില്ലയിൽ ഒന്നാമതും ആണ് ഈ വിദ്യാലയം.
കേന്ദ്ര സർക്കാരിന്റെ നൈപുണിവികസനത്തിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള NSQF കോഴ്സുകൾ 2020 മുതൽ ഇവിടെ ആരംഭിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഏവരുടേയും മഹത്വം നമുക്ക് ഏറെ മനസ്സിലായതാണ്. ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ദേശീയ നിലവാരമുള്ള പാരാമെഡിക്കൽ കോഴ്സുകളായ Frontline Health Worker (FHW), Medical Equipment Technician (MET) എന്നീ കോഴ്സുകളും അവക്ക് 30 വീതം സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തകരെ വാർത്തെടുക്കുന്ന ഈ കോഴ്സുകൾക്കൊപ്പം ഹയർസെക്കണ്ടറിയിലെ വിഷയങ്ങളായ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയും മികച്ച സംരഭകരാകാൻ സഹായിക്കുന്ന Entrepreneurship Development എന്ന വിഷയവും പഠിക്കാൻ സാധിക്കുന്നു. വി.എച്ച്.എസ്.ഇ. കോഴ്സുകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ കുട്ടികൾ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.
സ്‌കൂൾ: GVHSS Perinthalmanna
സ്‌കൂൾ കോഡ്: 910009
കോഴ്‌സുകൾ:
(1) Frontline Health Worker (FHW) കോഴ്സ് കോഡ്: 31
(2) Medical Equipment Technician (MET) കോഴ്സ് കോഡ്: 34
സബ്ജക്റ്റ് കോമ്പിനേഷൻ: English, Entrepreneurship Development, Physics, Chemistry & Biology
താല്പര്യമുണ്ടെങ്കിൽ മാത്‍സ് അഡീഷണൽ ആയി പഠിക്കാവുന്നതാണ്.
ജോബ് റോൾ:
Frontline Health Worker (FHW):
ഗുണനിലവാരമുള്ള പൊതുജനാരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യപ്രവർത്തനങ്ങൾക്ക് മുൻനിരയായി പ്രവർത്തിക്കുകയും healthcare services നല്കുകയുമാണ് ജോലി. ക്ലിനിക്കുകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
Medical Equipment Technician (MET): പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഏറ്റവും നൂതനവും ധാരാളം തൊഴിലവസരങ്ങൾ ഉള്ളതും രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പുരോഗതിക്ക് ഏറ്റവും ഉപകാരപ്പെടുന്നതുമായ ഒരു കോഴ്സാണ് ഇത്. മെഡിക്കൽ ഉപകരണങ്ങളുടെ inspection, calibration, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
ഉപരിപഠന സാധ്യതകൾ:
1. MBBS, BDS, Ayurveda, Homoeo, Siddha, Unani, Agriculture, Forestry, Veterinary, Fisheries and Pharmacy Professional courses.
2. Engineering courses (If Additional Maths is taken)
3. Paramedical Degree courses
4. Paramedical Diploma courses
5. Any other Degree courses
6. Polytechnic Diploma courses
ഓൺലൈനായി അപേക്ഷിക്കാൻ www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കോഴ്‌സ്, സ്‌കൂൾ ഇവ തിരഞ്ഞെടുക്കുന്നതിനും വി.എച്ച്.എസ്.ഇ. യെക്കുറിച്ച് കൂടുതൽ അറിയാനുമായി സൈറ്റിൽ ലഭ്യമായ പ്രോസ്‌പെക്ടസ് വായിക്കുക. പ്രവർത്തിദിവസങ്ങളിൽ ഏകജാലക ഹെൽപ് ലൈൻ നമ്പറായ 0471-2320323 എന്ന നമ്പറിലോ സ്‌കൂൾ ഹെൽപ് ലൈൻ നമ്പറായ 04933-226802 എന്ന ഫോൺ നമ്പറിലോ സ്‌കൂളിൽ നേരിട്ട് വന്നോ വിവരങ്ങൾ അറിയാവുന്നതാണ്.
ആഗസ്ത് 24 മുതൽ സ്‌കൂൾ ഹെൽപ്ഡെസ്ക് വഴിയോ അക്ഷയ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്. സ്‌കൂൾ വെബ്‌സൈറ്റായ ggvhsspmna.blogspot.com വഴിയും അപേക്ഷിക്കാം.
Friday, August 13, 2021
ഇംഗ്ലീഷ് ഭാഷാ പരിശീലനം
ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ സോഷ്യൽ സർവീസ് ക്ലബുമായി സഹകരിച്ച് വി.എച്ച്.എസ്.ഇ. യിൽ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലബ് ആരംഭിച്ചു. ക്ലബിന്റെ ഉദ്ഘാടനം TRINS പ്രിൻസിപ്പൽ റിച്ചാർഡ് ഹില്ലേബ്രാൻഡ് നിർവഹിച്ചു. TRINS പ്രതിനിധികളായ സപ്‌നു ജോർജ്, സിനി ജിജോ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ സംസാരിച്ചു. സോഷ്യൽ സർവീസ് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് അനന്യ സഞ്ജയ് വിശദീകരിച്ചു. തുടർന്ന് ഒരു മണിക്കൂർ നേരത്തെ സെഷൻ നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്. വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലാണ് ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓൺലൈനായിട്ടായിരിക്കും സെഷനുകൾ നടക്കുക.. ഫെബ്രുവരിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും.







