Friday, June 24, 2022

"Say YES to Life, NO to Drugs" - June 24, 2022

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിലെ എല്ലാ വളണ്ടിയർമാരും ലഹരിക്കെതിരെ e-pledge എടുത്തു. https://pledge.mygov.in/fightagainstdrugabuse/ എന്ന ഗവ. വെബ്‌സൈറ്റിലൂടെയാണ് പ്രതിജ്ഞ എടുത്തത്. ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ലെന്നും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുമെന്നും ആരോഗ്യമുള്ള ജീവിതം നയിക്കുമെന്നും വളണ്ടിയർമാർ പ്രതിജ്ഞ എടുത്തു.

Tuesday, June 21, 2022

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് 100 % വിജയം!

2022 മാർച്ച് പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച വിജയം കൈവരിക്കാറുള്ള സ്‌കൂളിന് ഇത് ഇരട്ടി മധുരമായി. എഫ്.എച്ച്.ഡബ്ല്യൂ. കോഴ്‌സിലെ ഇഷ.ഇ. മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി സ്‌കൂൾ ടോപ്പർ ആയപ്പോൾ എം.ഇ.ടി. കോഴ്‌സിലെ ഫാത്തിമ റിൻഷ. കെ. മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എഫ്.എച്ച്.ഡബ്ല്യൂ. കോഴ്‌സിലെ തന്നെ എസ്. മമിത 5 വിഷയങ്ങൾക്ക് ഏ പ്ലസ് നേടി മൂന്നാമതെത്തി.




പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി സ്‌കൂൾ ടോപ്പർ ആയ ഇഷ.ഇ. ക്ക് അധ്യാപിക രാധിക എം.ജി. മധുരം നൽകുന്നു. സമീപം ഫുൾ ഏ പ്ലസ് നേടിയ ഫാത്തിമ റിൻഷ. കെ.

Sunday, June 5, 2022

World Environment Day - June 05, 2022

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വളണ്ടിയർമാർ സ്വ ഭവനത്തിൽ വൃക്ഷത്തൈകൾ നട്ടു. "ഒരേയൊരു ഭൂമി" എന്ന ആശയം മുൻ നിർത്തി മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്ന പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം സാക്ഷാത്കരിക്കാൻ എല്ലാ വളണ്ടിയർമാരും പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തു.

Friday, June 3, 2022

World Bycycle Day - June 03, 2022

സൈക്കിളുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ 3 ന് ലോക സൈക്കിൾ ദിനമായി (World Bicycle Day) ആചരിക്കുന്നു. പരിസ്ഥിതി സംരക്ഷണവും ആരോഗ്യവും പരിപോഷിപ്പിക്കുന്ന, ലളിതവും ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത മാർഗമാണ് സൈക്കിൾ. പരിസ്ഥിതി മലിനീകരണം കുറക്കാനും ജനങ്ങളുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്താനും സൈക്ലിംഗ് സഹായിക്കും. വളണ്ടിയർമാർ സൈക്കിൾ സവാരി നടത്തി ആളുകൾക്കിടയിൽ ബോധവൽക്കരണം നടത്തി.

Tuesday, March 22, 2022

ഉദ്യോഗ് മേള 2022 - മാർച്ച് 22, 2022

കേരള പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ. വിഭാഗം കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻ്റെയും മലപ്പുറം, പാലക്കാട് ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ "ഉദ്യോഗ് മേള 2022" പെരിന്തൽമണ്ണ ചോയ്സ് കാറ്ററിംഗ് സർവീസിൽ വെച്ച് നടന്നു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്തത വഹിച്ചു. വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സ്റ്റേറ്റ് കോർഡിനേറ്റർ എ.എം. റിയാസ് മുഖ്യപ്രഭാഷണം നടത്തി. വി. എച്ച്. എസ്. ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റൻ്റ് ഡയറക്ടർ എം. ഉബൈദുള്ള സ്വാഗതവും മലപ്പുറം ജില്ലാ കോർഡിനേറ്റർ എൻ.സ്മിത നന്ദിയും പറഞ്ഞു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. സന്തോഷ് കുമാർ, മലപ്പുറം ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ (വി.ജി.) സുനിത വർമ്മ, പാലക്കാട് ജില്ലാ കോർഡിനേറ്റർ കെ.വി.അനിത എന്നിവർ സംസാരിച്ചു. തൊഴിൽ മേളയിൽ ആയിരത്തോളം ഉദ്യോഗാർഥികളും 25 ഓളം കമ്പനികളും പങ്കെടുത്തു. പെരിന്തൽമണ്ണ എൻ.എസ്.എസ്. യൂണിറ്റ് വളണ്ടിയേഴ്സിന്റെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായി.

Tuesday, March 15, 2022

സ്നേഹസഞ്ജീവനി - സൗജന്യ പ്രമേഹ-രക്തസമ്മർദ്ദ നിർണയ ക്യാമ്പ്: മാർച്ച് 15, 2022

ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ  പ്രമേഹ രക്തസമ്മർദ്ദ നിർണയ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ വച്ച് നടത്തിയ ക്യാമ്പ് മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രഅമ്പിളി മനോജ് ബി. പി., പ്രമേഹ പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്‌ അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിക്കുകയും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ. നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ സജ്‌ന അമ്പലക്കുത്ത്, സിന്ധു. കെ , ഷെഫ്ലിൻ.എൻ.എ., ഷിഹാബുദീൻ വി.കെ., ഷാനിബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ മേഖലയിൽ ഉൾപ്പെട്ട വ്യക്തിത്വങ്ങളും പൊതുജനങ്ങളുമായി ഇരുന്നൂറോളം പേർക്ക് സൗജന്യ പരിശോധന നടത്തി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയർസ് സമൂഹത്തിൽ ഒരിക്കൽ കൂടി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.

Tuesday, March 8, 2022

സ്‌കൂളിന് ഇൻസിനറേറ്റർ - മാർച്ച് 08, 2022

വനിതാ ദിനത്തോടനുബന്ധിച്ച് വി.എച്ച്.എസ്.ഇ. വിഭാഗത്തിന് ഭാരതീയ നാഷണൽ ജനതാദൾ ഇൻസിനറേറ്റർ സ്ഥാപിച്ചു നൽകുന്നതിൻറെ രേഖകൾ കൈമാറി. ചടങ്ങിൽ ബി.എൻ.ജെ.ഡി. ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു.ആർ.നായർ, സംസ്ഥാന കമ്മിറ്റിയംഗം ഗോപി, സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., വളണ്ടിയേഴ്‌സ് എന്നിവർ പങ്കെടുത്തു.



Monday, February 14, 2022

World Cancer Day - February 04, 2022

"അവെയർ ക്യാൻസർ" ക്യാമ്പയിന്റെ ഭാഗമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്യാൻസർ അവെയർനെസ്സ് വെബിനാർ നടന്നു. കോഴിക്കോട് എം.വി.ആർ. ക്യാൻസർ സെന്ററിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. വിഷ്ണു രാജൻ നമ്പ്യാർ സെഷൻ കൈകാര്യം ചെയ്തു.

Thursday, January 20, 2022

സത്യമേവ ജയതേ

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുന്ന വിവര സാക്ഷരതാ ക്യാമ്പയിൻ ആണ് സത്യമേവ ജയതേ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരായ ബോധവൽക്കരണ പ്രവർത്തനമാണ് ഇത്. ഇതിന്റെ പരിശീലന പരിപാടിയിൽ കരിയർ മാസ്റ്റർ സിന്ധു.കെ. പങ്കെടുത്തു. തുടർപ്രവർത്തനമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ളാസുകൾ നൽകി. 


Wednesday, January 19, 2022

ഫേസ്-ടു-ഫേസ് II - ജനുവരി 19, 2022

പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ  ആഭിമുഖ്യത്തിൽ രണ്ടാം ഫേസ്-ടു-ഫേസ് പരിപാടി ഓൺലൈനായി നടത്തി. വി.എച്ച്.എസ്.ഇ.  പഠനത്തിന് ശേഷം പാരാമെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഇന്ത്യയിലും മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലുമായി ഹെൽത്ത് കെയർ ആൻഡ് ഡയഗ്‌നോസ്റ്റിക്  സർവീസസിൽ മാനേജ്മെന്റ് പ്രൊഫഷണലായി പ്രവർത്തിച്ചു വരുന്ന ശ്രീ. ബ്രിഞ്ചു കുഞ്ഞുമോനായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. സ്വന്തം അഭിരുചികളും, വി.എച്ച്.എസ്.ഇ.-യിൽ പഠിച്ച മാനേജ്മെന്റ് പാഠങ്ങളും, അതൊടൊപ്പം കഠിനാധ്വാനവും അദ്ദേഹത്തെ വിജയത്തിലെത്തിച്ചു എന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലായി.