ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയിൽ ഉൾപ്പെടുന്ന വിവര സാക്ഷരതാ ക്യാമ്പയിൻ ആണ് സത്യമേവ ജയതേ. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരായ ബോധവൽക്കരണ പ്രവർത്തനമാണ് ഇത്. ഇതിന്റെ പരിശീലന പരിപാടിയിൽ കരിയർ മാസ്റ്റർ സിന്ധു.കെ. പങ്കെടുത്തു. തുടർപ്രവർത്തനമായി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ക്ളാസുകൾ നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, January 20, 2022
Wednesday, January 19, 2022
ഫേസ്-ടു-ഫേസ് II - ജനുവരി 19, 2022
പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രണ്ടാം ഫേസ്-ടു-ഫേസ് പരിപാടി ഓൺലൈനായി നടത്തി. വി.എച്ച്.എസ്.ഇ. പഠനത്തിന് ശേഷം പാരാമെഡിക്കൽ പോസ്റ്റ് ഗ്രാജുവേഷൻ കഴിഞ്ഞ് ഇന്ത്യയിലും മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലുമായി ഹെൽത്ത് കെയർ ആൻഡ് ഡയഗ്‌നോസ്റ്റിക് സർവീസസിൽ മാനേജ്മെന്റ് പ്രൊഫഷണലായി പ്രവർത്തിച്ചു വരുന്ന ശ്രീ. ബ്രിഞ്ചു കുഞ്ഞുമോനായിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്. സ്വന്തം അഭിരുചികളും, വി.എച്ച്.എസ്.ഇ.-യിൽ പഠിച്ച മാനേജ്മെന്റ് പാഠങ്ങളും, അതൊടൊപ്പം കഠിനാധ്വാനവും അദ്ദേഹത്തെ വിജയത്തിലെത്തിച്ചു എന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലായി.
വിദ്യാർത്ഥി നേതൃത്വ ക്യാമ്പ്
കരിയർ ഗൈഡൻസ് സെൽ നടത്തുന്ന ജില്ലാ/മേഖലാ തല ദ്വിദിന നേതൃത്വ ക്യാമ്പിൽ വിദ്യാർത്ഥി പ്രതിനിധികളായ ദേവാനന്ദ്, ഫാത്തിമ ഫിദ എന്നിവർ പങ്കെടുത്തു. ജനുവരി 18, 19 തിയതികളിലായി ഓൺലൈനായാണ് സെഷനുകൾ നടന്നത്.
Sunday, January 16, 2022
ഫേസ്-ടു-ഫേസ് I - ജനുവരി 16, 2022
പെരിന്തൽമണ്ണ ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ആദ്യ ഫേസ്-ടു-ഫേസ് പരിപാടി ഓൺലൈനായി നടത്തി. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പൂർവ്വ വിദ്യാർത്ഥിയും ലാബ് ടെക്നീഷ്യനും, അങ്ങാടിപ്പുറത്തു പ്രവർത്തിച്ചു വരുന്ന സേവനാ ലാബിന്റെ ഉടമയുമായ ശ്രീ. പ്രവീൺ. സി.എസ്. ആണ് തന്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മയും അതിലൂടെ സ്വയംസംരംഭകരാകാനുള്ള സാധ്യതകളും ഏറെയാണെന്ന് വിദ്യാർത്ഥികൾക്ക് ചർച്ചയിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു.
Sunday, January 9, 2022
ലൈഫ് സ്കിൽ കൗൺസലിംഗ് - ജനുവരി 09, 2022
പെരിന്തൽമണ്ണ ജി.ജി.വി.എച്ച്.എസ്.എസിൽ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ ലൈഫ് സ്കിൽ കൗൺസലിങ് ക്ലാസ് ഓൺലൈനായി നടത്തി. കീഴുപറമ്പ് ഗവഃ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും, മോട്ടിവേഷണൽ സ്പീക്കറും ട്രെയിനറുമായ ശ്രീ. പ്രദീപ് ബി.വി. ആണ് ക്ലാസ് എടുത്തത്. അസാധാരണവും, വ്യത്യസ്തവുമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ സ്കില്ലുകൾ അദ്ദേഹം വിവരിച്ചു കൊടുത്തു. മനസ്സിനെ നിയന്ത്രിച്ച് വിവേകപൂർണ്ണമായ ചിന്തകൾ കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാവണം. നമ്മുടെ ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവൃത്തികളും, ചെയ്യുന്ന പ്രവൃത്തികൾ ശീലവുമായി സ്വഭാവരൂപീകരണത്തിനും തുടർന്ന് വ്യക്തിത്വരൂപീകരണത്തിലേക്കും നയിക്കുന്നു. നമ്മുടെ വ്യക്തിത്വം ആത്യന്തികമായി ഭാഗധേയത്വത്തെ നിർണ്ണയിക്കുന്നു. ആയതിനാൽ നല്ല ചിന്തകളുടെ ഉറവിടമാകണം നമ്മുടെ മനസ്സ്. ക്ലാസിന്റെ അവസാനം കുട്ടികൾക്കുള്ള സംശയനിവാരണവും നടത്തുകയുണ്ടായി.