Wednesday, May 23, 2018

വിജയഭേരി എക്സലൻസ് അവാർഡ് - മെയ് 23, 2018

2018 മാർച്ച് പ്ലസ് ടു / വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 100% റിസൾട്ട് നേടിയ വിദ്യാലയങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന "വിജയഭേരി എക്സലൻസ് അവാർഡ്" പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. മലപ്പുറം ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. എം.പി. ശ്രീ. പി.വി. അബ്ദുൽ വഹാബ് ൽ നിന്ന് പ്രിൻസിപ്പൽ രാജീവ് ബോസ് അവാർഡ് ഏറ്റു വാങ്ങി. ഈ അവാർഡ് ലഭിച്ച ഏക വി.എച്ച്.എസ്. വിദ്യാലമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.


Friday, May 11, 2018

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് അഭിമാന നേട്ടം

തുടർച്ചയായി നാലാം തവണയും 100% നേടി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ചരിത്രവിജയത്തിലേക്ക്. കേരളത്തിലെ 100% നേടിയ 19 വി.എച്ച്.എസ്. സ്‌കൂളുകളിൽ ഒന്നാകാൻ സാധിച്ചതിനോടൊപ്പം തന്നെ മലപ്പുറം ജില്ലയിലെ മറ്റ് 26 വി.എച്ച്.എസ്. വിദ്യാലയങ്ങളെയും പിന്തള്ളി ഒന്നാം സ്ഥാനത്തെത്താനും സ്‌കൂളിന് കഴിഞ്ഞു.



Thursday, May 10, 2018

വി.എച്ച്.എസ്.ഇ. ക്ക് 100 % വിജയം!

2018 മാർച്ച് പരീക്ഷയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് നൂറ് ശതമാനം വിജയം. എം.എൽ.ടി., ബി.ഇ.ടി. എന്നീ വൊക്കേഷണൽ വിഷയങ്ങളിലായി പരീക്ഷയെഴുതിയ 57 വിദ്യാർത്ഥികളും ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. എം.എൽ.ടി. കോഴ്‌സിൽ കുമാരി. ഷഹനമോൾ ഉം  ബി.ഇ.ടി. കോഴ്‌സിൽ കുമാരി. അൻഷിദ ഹംസ യും മുന്നിലെത്തി.