Friday, October 5, 2018

നയി താലിം

ഗാന്ധിജി വിഭാവനം ചെയ്ത പ്രവർത്താനാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയായ "നയി താലിം", ശുചിത്വ ഓഡിറ്റിങ്ങോടു കൂടി ആരംഭിച്ചു. സെപ്റ്റംബർ 29-ന് കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കറിന്റെ നേതൃത്വത്തിൽ ആരോഗ്യശുചീകരണ ക്ലാസ് നടന്നു.

അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സഹകരണത്തോടു കൂടി  “I Challenge Plastic Bottle” എന്ന പദ്ധതി സ്കൂളിൽ നടത്തി. ഒക്ടോബർ 2 വരെ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാനും അത് സ്കൂളിൽ സ്ഥാപിച്ച കളക്ഷൻ ബാഗിൽ നിക്ഷേപിക്കുവാനും നിർദ്ദേശിച്ചു. സാംസ്കാരിക വേദി പ്രവർത്തകർ ഇത് സ്‌കൂളിൽ നിന്ന് നേരിട്ട് ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.

ഒക്ടോബർ 1-ന് വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണപരിശീലനം നടത്തി. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോപ്പ് നിർമാണത്തിൽ ഏർപ്പെട്ടു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ നേതൃത്വം നൽകി.

ഒക്ടോബർ  5-ന് സ്‌കൂളിൽ നിർമ്മിച്ച സോപ്പുകൾ വിദ്യാർഥികൾ പ്രിൻസിപ്പലിന് കൈമാറി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിൽ വ്യവസായം എന്നിവയുടെ പ്രാധാന്യത്തെ പറ്റി ചടങ്ങിൽ പ്രിൻസിപ്പൽ സംസാരിച്ചു.







No comments:

Post a Comment