കാലിഗ്രഫി സ്‌കിൽ പ്രധാന വിഷയമായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് സ്കിൽ പ്രോഗ്രാം സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോം വഴി നടന്ന സ്റ്റേറ്റ് ലെവൽ ട്രെയിനിങ് സെഷനിൽ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.എസ്.എസ്. വളണ്ടിയർമാരും അധ്യാപകരും പങ്കെടുത്തു. പ്രസ്തുത പരിപാടി പ്രശസ്ത ഗായകൻ ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ മനോഹരഗാനം ഈ ചടങ്ങിന് ഉണർവേകി. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം റീജിയൺ അസിസ്റ്റന്റ് ഡയറക്ടർ എം.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്ര താരം സുനിൽ സുഗത, എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, റീജിയണൽ കോർഡിനേറ്റർ കെ. ബാലു മനോഹർ, ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ പി.കെ. മണികണ്ഠൻ, പി.എ.സി. മെമ്പർ എൻ.എസ്.ഫാസിൽ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതവും പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ നന്ദിയും പറഞ്ഞു.
"കാലിഗ്രഫി - ദ വിഷ്വൽ ആർട്ട് ഓഫ് റൈറ്റിംഗ്" എന്ന ക്ലാസ് ആയിരുന്നു ഈ പ്രോഗ്രാമിന്റെ പ്രധാന ആകർഷണം. അക്ഷരങ്ങളെ കൂടുതൽ മനോഹരമാക്കി എഴുതുന്ന രീതിയാണ് കാലിഗ്രഫി. സെഷൻ കൈകാര്യം ചെയ്ത ലതിക അജിത്കുമാർ പേന, പെൻസിൽ, ബ്രഷ് ഇവ ഉപയോഗിച്ച് അക്ഷരങ്ങളെ മനോഹരമാക്കി എഴുതുവാനും അതിൽ പാലിക്കേണ്ട നിയമങ്ങളും വിശദമായി പ്രതിപാദിച്ചു. അക്ഷരങ്ങൾ കാലിഗ്രഫി രീതിയിൽ എഴുതുന്നതിന് കുട്ടികളെ പരിശീലിപ്പിച്ചു. ക്ലാസിന് ശേഷം വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി. വിവിധ ജില്ലകളിൽ നിന്നായി 430 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രാം എല്ലാവർക്കും ഉപകാരപ്രദമായി.
No comments:
Post a Comment