പെരിന്തൽമണ്ണ ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. പെരിന്തൽമണ്ണയിലെ ഒരേ ഒരു തൊഴിലധിഷ്ഠിത സർക്കാർ വിദ്യാലയമാണിത്. വൈദ്യശാസ്ത്ര രംഗത്ത് വളരെയധികം ജോലി സാധ്യതകൾ ഉറപ്പു വരുത്തുന്ന രണ്ട് പാരാമെഡിക്കൽ കോഴ്സുകളോടു കൂടിയാണ് ഈ സ്കൂൾ 1990-ൽ ആരംഭിച്ചത്. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ, മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നിവയായിരുന്നു ഈ കോഴ്സുകൾ. രണ്ടു കോഴ്സുകളിലുമായി 120 കുട്ടികൾ പഠിക്കുന്നു.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തെ പ്രാവർത്തികമാക്കുകയാണ് വി.എച്ച്.എസ്.ഇ. യിലൂടെ ലക്ഷ്യമാക്കുന്നത്. രണ്ടു വർഷത്തെ പഠനം പൂർത്തിയാകുന്നതോടെ കുട്ടികൾ സ്വയം പര്യാപ്തതയും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ആത്മവിശ്വാസവും കൈവരിക്കുന്നു. ഇത് നേടിയെടുക്കത്തക്ക രീതിയിൽ ആണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് ഈ കോഴ്സുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
കോഴ്‌സുകൾ:
കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്നത് 'മെഡിക്കൽ ലബോറട്ടറി ടെക്നോളജി' എന്നും മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നത് 'ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ് ടെക്നോളജി' എന്നും പുനർനാമകരണം ചെയ്തു.
കോഴ്സുകൾ:
കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്നത് 'മെഡിക്കൽ ലബോറട്ടറി ടെക്നോളജി' എന്നും മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നത് 'ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ് ടെക്നോളജി' എന്നും പുനർനാമകരണം ചെയ്തു.
എം.എൽ.ടി.: വൈദ്യശാസ്ത്ര രംഗത്തെ ആധുനിക കണ്ടുപിടുത്തങ്ങളും വിവരസാങ്കേതിക വിദ്യയും കൂട്ടിയിണക്കിയാണ് മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്ന കോഴ്സ് രൂപീകരിച്ചിരിക്കുന്നത്. കൃത്യതയാർന്ന രോഗനിർണയം നടത്തി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുവാൻ ഇത്തരം കോഴ്സുകൾ പഠിക്കുന്നതിലൂടെ സാധിക്കുന്നു. എം.എൽ.ടി. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നാട്ടിലും വിദേശത്തും ഒട്ടനവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.
ബി.ഇ.ടി.: ചികിസ്താരംഗത്തു നൂതന സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഈ കോഴ്സ് പഠിക്കുന്നതിലൂടെ ലഭിക്കുന്നു. "ആരോഗ്യസംരക്ഷണം നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം" എന്നതാണ് ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിന്റെ ആപ്തവാക്യം. പരിശോധനകൾ നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ബയോമെഡിക്കൽ ഉപകരണങ്ങൾ അനിവാര്യമാണ്. ഈ കോഴ്സ് പഠിക്കുന്നതിലൂടെ ഇത്തരം വിഷയത്തിൽ പ്രാഥമികമായ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. ഈ മേഖലയിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ കോഴ്സ്.
ഈ കോഴ്സുകൾ നല്ല രീതിയിൽ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ നൈപുണ്യം, പ്രായോഗിക പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവ കൈവരിക്കാനാകുന്നു. ഇതിനായി രണ്ടു വർഷക്കാലയളവിൽ ഓരോ വിദ്യാർത്ഥിക്കും 24 ദിവസത്തെ ഓൺ-ദ-ജോബ് പരിശീലനം നൽകുന്നു. സ്കൂളിന് ചുറ്റുവട്ടത്തുള്ള മികച്ച ആശുപത്രികളുമായും ബ്ലഡ്ബാങ്കുമായും സഹകരിച്ചാണ് ഇത് നടത്തുന്നത്. യഥാക്രമം ഫീൽഡ് വിസിറ്റ്, പഠനയാത്രകൾ, മെഡിക്കൽ ക്യാംപുകൾ എന്നിവ ഈ കോഴ്സുകളുടെ സവിശേഷതകളാണ്. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനവും വരുമാനവും ശീലിക്കുന്നതിനായി പി.ടി.സി. അഥവാ പ്രൊഡക്ഷൻ കം ട്രെയിനിങ് സെന്ററുകൾ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൗമാര കാലഘട്ടത്തിൽ തന്നെ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സംരംഭകത്വം വികസിപ്പിക്കുന്നതിനുമായി ഹയർസെക്കണ്ടറിയിൽ നിന്നും വ്യത്യസ്തമായി വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾ എൻട്രപ്രണർഷിപ്പ് ഡവലപ്പ്മെന്റ് എന്ന വിഷയം അധികമായി പഠിക്കുന്നു. വി.എച്ച്.എസ്.ഇ. പാസ്സാവുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറിക്ക് തത്തുല്യമായി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ, കൂടാതെ അധികമായി ഗണിതശാസ്ത്രത്തിൽ ഉള്ള സർട്ടിഫിക്കറ്റും ലഭിക്കുന്നു.
ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളുടെയും മികവിന്റെയും അടിസ്ഥാനത്തിൽ വിദ്യാലയത്തിന് 2010-2011 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച വൊക്കേഷണൽ സ്ഥാപനത്തിനുള്ള അവാർഡ് ഭോപ്പാലിലുള്ള പണ്ഡിറ്റ് സുന്ദർലാൽ ശർമ സെൻട്രൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനിൽ (PSSCIVE) നിന്നും ലഭിച്ചു. കൂടാതെ 2016 -2017 വർഷത്തിൽ സയൻസ് വിഷയമായ കെമിസ്ട്രിയിൽ കേരളത്തിലെ എല്ലാ വി.എച്ച്.എസ്. സ്‌കൂളുകളിലും വെച്ച് ഏറ്റവും കൂടുതൽ വിജയം ലഭിച്ചത് പെരിന്തൽമണ്ണ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിനാണ്. കഴിഞ്ഞ 3 വർഷമായി ഈ വിദ്യാലയത്തിന് പൊതുപരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രത്യേകതകൾ:
1. സിലബസിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം
2. ഉപരിപഠനത്തോടൊപ്പം തൊഴിലും
3. കോഴ്‌സിന്റെ കൂടെ വിവിധ ആശുപത്രികളിൽ സ്റ്റൈപ്പന്റോടു കൂടി ട്രെയിനിങ്
4. കോഴ്സ് പാസ്സായാൽ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ് ഷിപ്പ്
5. ജോലിക്കും തുടർ പഠനത്തിനും സഹായിക്കുന്ന കരിയർ ഗൈഡൻസ് സെൽ
6. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
7. കലാകായിക രംഗത്ത് സജീവം
8. വിദ്യാർത്ഥി സൗഹൃദ ക്യാംപസ്
No comments:
Post a Comment