Thursday, June 21, 2018

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ക്ളാസുകൾ ആരംഭിച്ചു

പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. ക്ളാസുകൾ ആരംഭിച്ചു. സ്‌കൂളിൽ നടന്ന ലളിതമായ പ്രവേശനോത്സവത്തിൽ രണ്ടാം വർഷ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. എം.എൽ.ടി. അധ്യാപിക അമ്പിളി. എൻ. ചടങ്ങിന് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് ആമുഖപ്രഭാഷണം നടത്തി. അധ്യാപകരായ ഉഷ.പി.കെ., സിന്ധു. കെ., രശ്‌മി. കെ., രാധിക.എം.ജി., അരുൺ ശങ്കർ, ഷെഫ്ളിൻ. എൻ.എ., ഷിഹാബുദ്ദീൻ. വി.കെ. എന്നിവർ സംസാരിച്ചു.

അന്താരാഷ്ട്ര യോഗ ദിനം - ജൂൺ 21, 2018

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. യോഗ പരിശീലകനായ ശ്രീ. സൈനുലാബ്ദീൻ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. അധ്യാപകരായ അമ്പിളി. എൻ., അരുൺ ശങ്കർ,  ഷിഹാബുദ്ദീൻ. വി.കെ. എന്നിവർ നേതൃത്വം നൽകി.






Tuesday, June 19, 2018

വായനാദിനം - ജൂൺ 19, 2018

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും  ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി. എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിച്ചു. ഹയർസെക്കന്ററി വിഭാഗം മലയാളഅദ്ധ്യാപകനും എഴുത്തുകാരനുമായ ശ്രീ. അശോക് കുമാർ പെരുവ മുഖ്യാഥിതിയായിരുന്നു. വായന അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ വായനയുടെ പ്രാധാന്യവും വിവിധ ഘട്ടങ്ങളിൽ ഉള്ള വായനയുടെ വളർച്ച, മാറ്റങ്ങൾ എന്നിവയും അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു. വി.എച്ച്. എസ്. ഇ. പ്രിൻസിപ്പാൾ രാജീവ്‌ ബോസ് , കരിയർ മാസ്റ്റർ അരുൺ ശങ്കർ, അധ്യാപകരായ രാമൻ പി. പി., രാധിക എം. ജി. തുടങ്ങിയവർ സംസാരിച്ചു. വി. എച്ച്. എസ്. ഇ. "ഡ്യൂ ഡ്രോപ്‌സ്" കോർഡിനേറ്റർ  ഷിഹാബുദീൻ. വി. കെ. നേതൃത്വം നൽകി.

കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ സ്വാഗതം ആശംസിക്കുന്നു

അധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്

മുഖ്യാതിഥി ശ്രീ. അശോക് കുമാർ പെരുവ സംസാരിക്കുന്നു

ശ്രീമതി. രാധിക. എം.ജി. സംസാരിക്കുന്നു

ശ്രീ. രാമൻ പി.പി. സംസാരിക്കുന്നു



Thursday, June 14, 2018

കുട്ടികളുടെ മരം - ജൂൺ 14, 2018

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്‌തു. വിദ്യാർത്ഥികൾ സ്‌കൂളിൽ വൃക്ഷത്തൈകൾ നടുകയും അവ പരിപാലിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. 'കുട്ടികളുടെ മരം' എന്ന പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾക്ക് തൈകൾ നൽകിയത്. പ്ലാസ്റ്റിക് വിമുക്ത ക്യാംപസ് പ്രവർത്തനങ്ങൾക്ക് തുടക്കവുമായി. 'ഹരിതം' പദ്ധതിയുടെ കോഡിനേറ്ററായ ശ്രീമതി. രശ്മി. കെ. നേതൃത്വം നൽകി.



Wednesday, June 13, 2018

നവനീനം സ്വാഗത സെമിനാർ - ജൂൺ 13, 2018

വി.എച്ച്.എസ്.ഇ. കോഴ്‌സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ 'നവനീനം - 2018, വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. വി. മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. കെ.എ. ഖാലിദ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. അശ്വതി. സി.ആർ. നന്ദി പ്രകാശിപ്പിച്ചു.

കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ ക്ലാസെടുക്കുന്നു 

പി.ടി.എ പ്രസിഡൻറ് ശ്രീ. വി. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്യുന്നു


പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് സംസാരിക്കുന്നു 



Saturday, June 9, 2018

മനഴി എൻഡോവ്മെന്റ് - ജൂൺ 9, 2018

പൊതുപരീക്ഷകളിലെ മികച്ച വിജയത്തിന്  പെരിന്തൽമണ്ണ നഗരസഭ നൽകി വരുന്ന എൻ.ആർ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. പെരിന്തൽമണ്ണ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ശ്രീ. മെഹറലി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഹയർസെക്കണ്ടറിയിൽ  മികച്ച വിജയത്തിനുള്ള അവാർഡ് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ക്ക് ലഭിച്ചു. വിദ്യാർത്ഥികളായ ഷഹന മോൾ. സി., ഫെബിന ഷെറിൻ, അൻഷിദ ഹംസ. എം., സോജൻ തങ്കച്ചൻ എന്നിവർ മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ഏറ്റു വാങ്ങി.

മനഴി എൻഡോവ്മെന്റ് ജേതാക്കൾ പ്രിന്സിപ്പലിനോടൊപ്പം