വിജയപഥം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായുള്ള പോസിറ്റിവ് പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ഗവ: സ്‌കൂൾ അധ്യാപികയായ ശ്രീമതി. സ്മിത ക്ലാസ് എടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Friday, July 27, 2018
Thursday, July 26, 2018
വിജയപഥം മോട്ടിവേഷൻ ക്ലാസ് - ജൂലൈ 26, 2018
വിജയപഥം പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ട്രെയ്‌നറായ ശ്രീ. സിറാജുദ്ദീൻ ക്ലാസ് കൈകാര്യം ചെയ്തു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
Tuesday, July 24, 2018
അലർട്ട് - രക്ഷാകർത്താക്കൾക്കുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പ്
ഇനി കുട്ടികളുടെ ക്ലാസ് സംബന്ധമായ വിവരങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി രക്ഷിതാക്കൾക്ക് ലഭിക്കും. പെരിന്തൽമണ്ണ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കുന്ന 'അലർട്ട്' ന്റെ ഭാഗമായാണ് ഇത് സാധ്യമാക്കുന്നത്. 'അലർട്ട്' സംവിധാനത്തിന്റെ ഭാഗമായി രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചു. ഈ ഗ്രൂപ്പ് വഴി കുട്ടികളുടെ അക്കാദമിക കാര്യങ്ങൾ രക്ഷാകർത്താക്കളെ അറിയിക്കുന്നത്തിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. വാട്ട്സ്ആപ്പ് സംവിധാനമുള്ള എല്ലാ രക്ഷാകർത്താക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Monday, July 23, 2018
വിജയോത്സവം 2018 - ജൂലൈ 23, 2018
2017-18 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നിന്ന് എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ പി.ടി.എ. യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ ബഹു. എം.എൽ.എ. ശ്രീ. മഞ്ഞളാംകുഴി അലി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. നഗരസഭാ ചെയർമാൻ ശ്രീ. എം. മുഹമ്മദ് സലിം, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വാർഡ് കൗൺസിലർ ശ്രീ. തെക്കത്ത് ഉസ്മാൻ, പി.ടി.എ. പ്രസിഡൻറ് ശ്രീ. മുഹമ്മദ് ഹനീഫ, പി.ടി.എ. വൈസ് പ്രസിഡൻറ് ശ്രീ. ഖാലിദ്, പ്രിന്സിപ്പൽമാരായ ശ്രീമതി. എം.എസ്. ശോഭ, ശ്രീ. രാജീവ് ബോസ്, ഹെഡ്മിസ്ട്രസ് ശ്രീമതി. വി.എം.സുനന്ദ തുടങ്ങിയവർ പങ്കെടുത്തു.
Monday, July 16, 2018
ഇമ്പ്രൂവ്മെന്റ് പരീക്ഷക്കുള്ള പരിശീലനം ആരംഭിച്ചു.
പ്രീടെസ്റ്റിംഗ് നടത്തി കുട്ടികളെ വിവിധ ഗ്രൂപ്പുകൾ ആയി തിരിച്ച് പരിശീലനം നൽകുന്ന 'സ്‌പെഷ്യൽ കോച്ചിങ്' ആരംഭിച്ചു. 2018 ജൂലൈ 16 മുതൽ 30 വരെ ക്ലാസ് സമയത്തെ ബാധിക്കാത്ത തരത്തിൽ ആണ് പ്രത്യേക പരിശീലനം. ഇംഗ്ലീഷ്, സയൻസ് വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 'ലക്ഷ്യ' എന്ന സ്‌കൂൾ പ്രോജക്ടിന്റെയും പെരിന്തൽമണ്ണ നഗരസഭയുടെ 'വിജയപഥം' പദ്ധതിയുടെയും ഭാഗമായാണ് ഈ പ്രവർത്തനം.
Saturday, July 14, 2018
മഴയാത്ര - ജൂലൈ 14, 2018
അധ്യാപകശാക്തീകരണത്തിനും സഹവർത്തിത്വം ഊട്ടിയുറപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച "മഴയാത്ര" ഒരു വേറിട്ട അനുഭവമായി. "ഹരിതം" എന്ന സ്‌കൂൾ പ്രോജക്ടിന്റെ ഭാഗമായി അതിരപ്പിള്ളി ഡി.എം.സി. യുമായി സഹകരിച്ചാണ് ഇത് സംഘടിപ്പിച്ചത്. തുമ്പൂർമൂഴി, അതിരപ്പിള്ളി, വാഴച്ചാൽ, മഴക്കാലത്തു മാത്രം രൂപപ്പെടുന്ന ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത്, ആനക്കയം, ഷോളയാർ അണക്കെട്ട് എന്നിവ ഉൾപ്പെടുന്നതായിരുന്നു യാത്ര. സ്‌കൂൾ ജീവനക്കാരെല്ലാം പങ്കെടുത്ത "ജംഗിൾ സഫാരി" പ്രകൃതിരമണീയമായ കാഴ്ചകളും നാടൻവിഭവങ്ങൾ ഉൾക്കൊള്ളിച്ച ഭക്ഷണവും മഴയും നാനാവർണക്കുടകളും എല്ലാം ചേർന്ന് അവിസ്മരണീയമായി.
Wednesday, July 11, 2018
തേർഡ് ബെൽ
വിദ്യാർത്ഥികളെ സംബന്ധിച്ചുള്ള വിവരങ്ങൾ യഥാസമയം എസ്.എം.എസ്. വഴി രക്ഷാകർത്താക്കളെ അറിയിക്കുവാനുള്ള പദ്ധതിയാണ് "തേർഡ് ബെൽ". വിദ്യാലയത്തിലെ വിവിധ പരിപാടികളും വിദ്യാർത്ഥികളുടെ പരീക്ഷാസ്കോറുകളും ഹാജർ വിവരങ്ങളും രക്ഷാകർത്താക്കളിലേക്കെത്തിക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നു.
Monday, July 2, 2018
സ്റ്റുഡൻറ് ഡയറി
അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി ബന്ധം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഡയറി വിതരണം ചെയ്തു. പെരിന്തൽമണ്ണ നഗരസഭയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. സ്‌കൂളിനെ കുറിച്ചുള്ള വിവരങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ, സമയക്രമം എന്നിവ ഉൾക്കൊള്ളുന്ന ഡയറിയിൽ കുട്ടിയുടെ അക്കാദമിക നിലവാരം, ലീവ്, പാഠ്യഅനുബന്ധപ്രവർത്തനങ്ങൾ എന്നിവ രേഖപ്പെടുത്തുന്നതിനുള്ള സൗകര്യമുണ്ട്. സ്‌കൂളിന്റെ സാംസ്കാരിക പദ്ധതിയായ 'ഡ്യൂ ഡ്രോപ്പ്സ്' ന്റെ ഭാഗമായാ ണ് സ്റ്റുഡന്റ് ഡയറി നൽകിയത്.
സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു
'ലക്ഷ്യ' പ്രോജക്ടിന്റെ ഭാഗമായി സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു. 2018 ജൂലൈ 2 മുതൽ 7 വരെയാണ് ആദ്യ സീരീസ് ടെസ്റ്റ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായാണ് ഈ പ്രോജക്ട്. എല്ലാ മാസവും പൊതുപരീക്ഷയുടെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കുകയും അവരുടെ സ്‌കോർ വിശകലനം ചെയ്ത് രക്ഷിതാക്കളെ അറിയിക്കുകയും ചെയ്യുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നു.
Subscribe to:
Posts (Atom)