ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സും പെരിന്തൽമണ്ണ എം.എൽ.എ. ശ്രീ. മഞ്ഞളാംകുഴി അലിയും സംയുക്തമായി സഹകരിച്ച് വിദ്യാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'അംബേദ്കറും ഇന്ത്യൻ ജനാധിപത്യവും' എന്നതായിരുന്നു വിഷയം. മലപ്പുറം ഗവ: കോളേജ് പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ശ്രീ. അഭിലാഷ്.കെ.ജി. പ്രബന്ധം അവതരിപ്പിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. എം.എസ്. ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വി.എം.സുനന്ദ, കോർഡിനേറ്റർ ശ്രീ. അശോക് കുമാർ പെരുവ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഭരതൻ പിഷാരടി എന്നിവർ സംബന്ധിച്ചു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, December 31, 2018
Friday, December 7, 2018
Wednesday, December 5, 2018
കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ഡിസംബർ 5, 2018
കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്" നടത്തി. സ്വന്തം അഭിരുചികൾ കണ്ടെത്താനും അതിനനുസരിച്ചുള്ള കരിയർ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്‌ഷ്യം. പ്രമുഖ എച്ച്.ആർ. കൺസൾട്ടന്റും ട്രെയ്നറുമായ ശ്രീ. നഹാസ്. എം. നിസ്തർ നേതൃത്വം നൽകി. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ, പ്രിൻസിപ്പൽ രാജീവ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.
Monday, December 3, 2018
Quality Improvement Program Plus (QIP+)
QIP+ is a part of special care program focusing the weak students in all subjects to achieve better results. Starting from 3rd December, the needy students are divided into groups on the basis of the target-card prepared for each subjects. We have found extra time for QIP+ daily in the morning without affecting regular class time. During this period, each student is met with individual care and is provided with ample notes. In QIP+ classes, we get a chance for interaction and thus to evaluate every students as to help them improve learning level. We expect to attain academic excellence through the Quality Improvement Program Plus.
Sunday, December 2, 2018
പഠനയാത്ര
2018-19 അധ്യയന വർഷത്തെ വി.എച്ച്.എസ്.ഇ. പഠനയാത്ര രാമക്കൽമേട്, വാഗമൺ എന്നീ സ്ഥലങ്ങളിലായി സംഘടിപ്പിച്ചു. നവംബർ 29-ന് പുറപ്പെട്ട് ഡിസംബർ 2-ന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്ര. "ഹരിതം" പ്രോജക്ടിന്റെ ഭാഗമായാണ് പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള ഈ പഠനയാത്ര സംഘടിപ്പിച്ചത്. അധ്യാപകരായ അരുൺ ശങ്കർ, ഷിഹാബുദ്ദീൻ, രാധിക, സിന്ധു എന്നിവർ നേതൃത്വം നൽകി. 45 വിദ്യാർത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
Subscribe to:
Posts (Atom)