Tuesday, May 28, 2019

വി.എച്ച്.എസ്.ഇ. ഒന്നാം വർഷ റിസൾട്ട്

2019 മാർച്ചിൽ നടന്ന ഒന്നാം വർഷ പൊതുപരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ചു. പാർട്ട് 1, 2 വിഷയങ്ങളിൽ 92% വിജയവും പാർട്ട് 3 ൽ 53% വിജയവും നേടി. ഇമ്പ്രൂവ്മെൻറ് പരീക്ഷക്കായുള്ള പ്രത്യേക പരിശീലനം സ്‌കൂൾ തുറക്കുന്നതോടെ ആരംഭിക്കും.

Monday, May 27, 2019

മനഴി എൻഡോവ്മെന്റ്

പെരിന്തൽമണ്ണ നഗരസഭാ പരിധിയിലുള്ള വിദ്യാലയങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും നൽകുന്ന ആർ.എൻ. മനഴി എൻഡോവ്മെന്റ് പുരസ്കാരം വർണാഭമായ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.ടി. വിദ്യാർഥിനികളായ കീർത്തന.വി.പി., ആര്യ.എ., ബി.ഇ.ടി. വിദ്യാർഥിനികളായ മുർഷിദ.കെ., ഫാത്തിമ ഹംന.വി.സി. എന്നിവർ അവാർഡിന് അർഹരായി.

Wednesday, May 22, 2019

നവനീനം 2019 - മെയ് 22, 2019

വി.എച്ച്.എസ്.ഇ. കോഴ്‌സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ "നവനീനം 2019" കരിയർ ഗൈഡൻസ് സെല്ലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

പി.ടി.എ. പ്രസിഡൻറ് ശ്രീ. വി.മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, സീനിയർ അധ്യാപിക ശ്രീമതി. അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ.പി.ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. ഫാത്തിമ ഹിബ നന്ദി പ്രകാശിപ്പിച്ചു.








Wednesday, May 8, 2019

വി.എച്ച്.എസ്.ഇ. റിസൾട്ട് 2019

2019 മാർച്ചിൽ നടന്ന രണ്ടാം വർഷ പൊതുപരീക്ഷയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.ക്ക് ഉജ്ജ്വല വിജയം. 97% പേർ ഉപരിപഠനത്തിന് അർഹരായി. എം.എൽ.ടി. കോഴ്‌സിൽ വി.പി.കീർത്തനയും ബി.ഇ.ടി. കോഴ്‌സിൽ കെ.മുർഷിദയും മികച്ച മാർക്ക് കരസ്ഥമാക്കി. സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനമായ "ലക്ഷ്യ"യും പെരിന്തൽമണ്ണ നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ "വിജയപഥ"വും മികച്ച വിജയം നേടാൻ സഹായകമായി.