വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും കൂടാതെ വിവിധ തൊഴിൽ മേഖലകൾ കണ്ടെത്തുന്നതിനും വേണ്ടി 'കരിയർ പ്ലാനിങ്' ക്ലാസ് സംഘടിപ്പിച്ചു. സ്റ്റേറ്റ് കരിയർ ഫാക്കൽറ്റി ആയ ശ്രീ. മൊയ്തീൻകുട്ടി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. പ്രിൻസിപ്പൽ വിജീഷ്.കെ. അധ്യക്ഷത വഹിച്ചു. കരിയർ മാസ്റ്റർ അമ്പിളി നാരായണൻ സ്വാഗതവും വിദ്യാർത്ഥിനിയായ തസ്‌രിയ നന്ദിയും പറഞ്ഞു. അധ്യാപകരായ രശ്മി, സജ്‌ന, ലിസിമോൾ തുടങ്ങിയവർ പങ്കെടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, January 13, 2020
Tuesday, January 7, 2020
ഇൻസൈറ്റ് - ജനുവരി 7, 2020
ജീവിത വിജയം നേടുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്‌ഷ്യം വെച്ച് 'ഇൻസൈറ്റ്' സെമിനാർ നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ജീവിതത്തിലെ വൈകല്യങ്ങൾ മറന്ന് വിജയം നേടിയ പല വ്യക്തികളുടെയും ജീവിതം ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അമ്പിളി നാരായണൻ, അധ്യാപകരായ സിന്ധു, ലിസിമോൾ, ഷെഫ്ലിൻ തുടങ്ങിയവർ പങ്കെടുത്തു. രണ്ടാം വർഷ വിദ്യാർത്ഥിനി തസ്‌രിയ കൃതജ്ഞത രേഖപ്പെടുത്തി.
Subscribe to:
Posts (Atom)