വി.എച്ച്.എസ്.ഇ. അഡ്മിഷനുള്ള മൂന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അഡ്മിഷൻ എടുക്കാം. www.vhscap.kerala.gov.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ നിന്നും അലോട്ട്മെൻറ് സ്ലിപ്പ് ഡൗൺലോഡ് ചെയ്തെടുത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 1 ന് 4 മണിക്ക് മുൻപായി സ്‌കൂളിൽ എത്തി പ്രവേശനം നേടാവുന്നതാണ്. അഡ്മിഷന് ഹാജരാകുമ്പോൾ, വിദ്യാർത്ഥി അപേക്ഷയിൽ അവകാശപ്പെട്ട എല്ലാ വിവരങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കുക. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.vhscap.kerala.gov.in സന്ദർശിക്കുക.