ഒന്നാം വർഷ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ കുട്ടികളുടെ ക്ലാസ് പി.ടി.എ. മീറ്റിങ്ങ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് ഉദ്‌ഘാടനം നിർവഹിച്ച് സംസാരിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷനായി. ക്ലാസ് അധ്യാപകരായ സിന്ധു, രശ്മി എന്നിവരും മറ്റ് അധ്യാപകരും സംസാരിച്ചു. രക്ഷാകർത്താക്കളും അധ്യാപകരും ഉൾപ്പെട്ട ചർച്ചയിൽ നവീനമായ ആശയങ്ങൾ ഉരുത്തിരിഞ്ഞു. ഓൺലൈൻ ക്ലാസുകളുടെ വിലയിരുത്തലും, സ്‌കൂളിൽ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രവർത്തനങ്ങളുടെ അവതരണവും ഉണ്ടായി. ഓൺലൈൻ ക്ളാസുകൾ തുടരുന്ന പശ്ചാത്തലത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്കകൾ മാറ്റുന്നതിന് വേണ്ടിയായിരുന്നു ക്ലാസ് പി.ടി.എ. മീറ്റിങ്ങ് സംഘടിപ്പിച്ചത്. സ്റ്റാഫ് സെക്രട്ടറി രാധിക എം.ജി. നന്ദി പ്രകാശിപ്പിച്ചു. സെപ്റ്റംബർ 7 മുതൽ 16 വരെയാണ് ഒന്നാം വർഷ പരീക്ഷകൾ നടക്കുക.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Saturday, July 31, 2021
Wednesday, July 28, 2021
ചരിത്ര വിജയത്തോടെ വി.എച്ച്.എസ്.ഇ.
2021 മാർച്ചിൽ നടന്ന പ്ലസ് ടു (വൊക്കേഷണൽ) പൊതു പരീക്ഷയിൽ പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് ഉജ്വല വിജയം. 57 കുട്ടികളെ പരീക്ഷക്കിരുത്തിയ വിദ്യാലയം 98.25% വിജയം നേടി മലപ്പുറം ജില്ലയിൽ മൂന്നാം സ്ഥാനവും പെരിന്തൽമണ്ണ സബ്‌ജില്ലയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. ഫാഹിയ. കെ.പി., എസ്. ചിന്മയ എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. ഫാത്തിമ റുമാന.കെ.പി., അർച്ചന.സി. എന്നീ വിദ്യാർത്ഥിനികൾക്ക് 9 A+ നേടാനായി.. കോവിഡ് പ്രതിസന്ധിക്കിടയിൽ നേടിയ ഈ മികച്ച വിജയം വി.എച്ച്.എസ്.ഇ. വിഭാഗത്തെ ശ്രദ്ധേയമാക്കുന്നു.
Tuesday, July 20, 2021
ഡിജിറ്റൽ പഠനത്തിന് കൈത്താങ്ങായി വി.എച്ച്.എസ്.ഇ. യും
ഡിജിറ്റൽ ഡിവൈസസ് ഇല്ലാത്ത 11 വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. അധ്യാപകർ മാതൃകയായി. ഡിജിറ്റൽ ചലഞ്ചിന്റെ ഭാഗമായാണ് ഈ പ്രവർത്തനം. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു.