Tuesday, September 28, 2021

ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം - സെപ്റ്റംബർ 28, 2021

എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ആർ.എൻ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി.സന്തോഷ് കുമാർ അധ്യക്ഷനായി. മോഡൽ സ്‌കൂൾ യു.എ.ഇ. ചാപ്റ്റർ അലുമ്‌നി നൽകുന്ന അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ബഷീർ, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അധ്യാപിക അമ്പിളി.എൻ., മറ്റ് അധ്യാപകർ പങ്കെടുത്തു.


Monday, September 27, 2021

കൂടെ - എൻ.എസ്.എസ്. പ്രോജക്ട്

എൻ.എസ്.എസ്. ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് പിരിച്ചെടുത്ത തുക പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് കൈമാറി. കൊറോണക്കാലത്ത് കഷ്ടപ്പെടുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'കൂടെ' പ്രോജക്ടിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ സഹായം നൽകിയത്. പെരിന്തൽമണ്ണ പെയിൻ ആന്റ് പാലിയേറ്റിവിന് വേണ്ടി കുറ്റിരി മാനുപ്പ സ്‌കൂൾ പ്രിന്സിപ്പലിൽ നിന്ന് തുക ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ. പങ്കെടുത്തു.

Friday, September 24, 2021

NSS ദിനാചരണം - സെപ്റ്റംബർ 24, 2021

എൻ.എസ്.എസ്.  ദിനത്തോടനുബന്ധിച്ച് വളന്റിയേഴ്സ് വിവിധ സേവനപ്രവർത്തനങ്ങൾ നടത്തി. കോവിഡ് മഹാമാരി കാലഘട്ടത്തിൽ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ പറ്റാത്തതിനാൽ  ഓരോ വളന്റിയേഴ്സിന്റെയും ചുറ്റുവട്ടത്തുള്ള  നിർദ്ധനരായ കുടുംബങ്ങൾക്ക് ഭക്ഷണം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, പക്ഷിമൃഗാദികൾക്ക് ഭക്ഷണം നൽകൽ, വൃദ്ധസദനത്തിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി. വിദ്യാർത്ഥികളിൽ സേവന സന്നദ്ധത, പരിസ്ഥിതിസംരക്ഷണബോധം, സഹജീവികളോടുള്ള സഹാനുഭൂതി, ദേശസ്നേഹം എന്നിവ വളർത്തി എടുക്കാനും ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും സഹായിക്കുന്നതായിരുന്നു ദിനാചരണ പ്രവർത്തനങ്ങൾ. പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പാൾ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി.എൻ., അധ്യാപകരായ രാധിക.എം.ജി., സിന്ധു. കെ., സറീന.വി.പി., ഷെഫ്‌ലിൻ.എൻ.എ. തുടങ്ങിയവർ നേതൃത്വം നൽകി.


Thursday, September 16, 2021

ഓസോൺ ദിനാചരണം - സെപ്റ്റംബർ 16, 2021

ഓസോൺ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്‌സ് വിവിധ പോസ്റ്ററുകൾ നിർമിച്ചു. ഓസോൺ പാളികൾ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും അവബോധവും അതിനായി പ്രാവർത്തികമാക്കേണ്ട മാനദണ്ഡങ്ങളും ചൂണ്ടിക്കാണിക്കുന്നതായിരുന്നു പോസ്റ്ററുകൾ.

Tuesday, September 14, 2021

ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ

എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്‌കൂളിൽ ഇൻസ്റ്റാൾ ചെയ്തു. കോവിഡ്-ൻറെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക്  സാനിറ്റൈസറിന്റെ ഉപയോഗം ലഭ്യമാവും. 

Sunday, September 5, 2021

അധ്യാപക ദിനാചരണം - സെപ്റ്റംബർ 05, 2021

കൊറോണ സാഹചര്യത്തിൽ അധ്യാപക ദിനാഘോഷം @ ഹോം നടന്നു. വളണ്ടിയേഴ്‌സ് പോസ്റ്ററുകൾ നിർമിച്ചും, ചെറു പ്രസംഗങ്ങൾ ഓൺലൈനായി നടത്തിയും അധ്യാപക ദിന ഉദ്ധരണികൾ ഉൾപ്പെടുത്തിയ വിഡിയോകൾ, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവ നിർമിച്ചും അധ്യാപക ദിനം ആഘോഷിച്ചു.

Wednesday, September 1, 2021

മികച്ച വിജയികളെ അനുമോദിച്ചു

2021 മാർച്ച് പ്ലസ് ടു, വി.എച്ച്.എസ്.ഇ. പൊതുപരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങ് പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പി.എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പച്ചീരി ഹുസൈന നാസർ അധ്യക്ഷയായി. പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, പ്രിൻസിപ്പൽമാരായ മുഹമ്മദ് ബഷീർ, രാജീവ് ബോസ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, അധ്യാപകരായ പി.ടി. തോമസ്, ബിന്ദു, മോഹൻ കുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മൊമെന്റോ  നല്കിയതോടൊപ്പം വി.എച്ച്.എസ്.ഇ.-യിൽ നിന്ന് സീനിയർ ക്ലാർക്ക് ആയി റിട്ടയർ ചെയ്ത സിബി.ടി.എ. നൽകുന്ന സ്‌പെഷ്യൽ ക്യാഷ് പ്രൈസും വിതരണം ചെയ്തു.