പെരിന്തൽമണ്ണ പെയിൻ ആൻറ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഫിസിയോതെറാപ്പി ഉപകരണങ്ങൾ വാങ്ങിക്കുന്നതിലേക്ക് ഒരു കൈത്താങ്ങ് ആവാൻ ജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് 15010 രൂപ കൈമാറി. പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ച് രണ്ടുദിവസമായി നടത്തിയ VHSE - തക്കാരപ്പന്തൽ എന്ന പലഹാര വിപണനകേന്ദ്രത്തിൽ നിന്നും കിട്ടിയ ലാഭമാണ് വളണ്ടിയർ സെക്രട്ടറി കെ ടി മുഹമ്മദ് മുബഷിർ, മറ്റു വളണ്ടിയർമാർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി. റസ്മ, അധ്യാപിക സുധാറാണി എന്നിവരുടെ സാന്നിധ്യത്തിൽ പാലിയേറ്റീവ് ഭാരവാഹികളായ ഡോ: നിലാർ മുഹമ്മദ്, മാനുപ്പ കുറ്റിരി, വിപി സെയ്തലവി, എ വി മുസ്തഫ എന്നിവർക്ക് കൈമാറിയത്.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Wednesday, November 9, 2022
Monday, November 7, 2022
വി.എച്ച്.എസ്.ഇ. തക്കാരപന്തൽ - നവംബർ 07, 2022
പെയിൻ ആൻ്റ് പാലിയേറ്റീവിന് ഒരു കൈത്താങ്ങായി പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "വിഎച്ച്എസ്ഇ തക്കാരപ്പന്തൽ" എന്ന പേരിൽ ഫുഡ് കോർണർ ആരംഭിച്ചു. പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ചാണ് ഫുഡ് സ്റ്റാൾ ഒരുക്കിയത്. വിവിധ എണ്ണക്കടികൾ, ജ്യൂസ്, ചായ ഐറ്റംസ് എന്നിവ ഫുഡ് കോർണർ വഴി വില്പന നടത്തുന്നു. തക്കാരപ്പന്തൽ ബഹു പെരിന്തൽമണ്ണ എംഎൽഎ ശ്രീ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ ശ്രീ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ . എ.കെ. മുസ്തഫ, ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സി.സുകുമാരൻ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അഫ്സൽ തുടങ്ങിയവർ സ്റ്റാൾ സന്ദർശിച്ചു. ഭക്ഷണപദാർത്ഥങ്ങൾ വിറ്റു കിട്ടുന്ന ലാഭം പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിന് ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി സംഭാവന ചെയ്യും. എൻഎസ്എസ് വളണ്ടിയർമാർ പൂർണ്ണമായും വീടുകളിൽ പാചകം ചെയ്ത് കൊണ്ടുവന്ന പലഹാരങ്ങളാണ് വില്പനയ്ക്ക് വെച്ചിട്ടുള്ളത്. വിഎച്ച്എസ്ഇ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ പി റെസ്മ, അധ്യാപകരായ മുഹമ്മദ് നസീൽ, ഇസഹാക്ക്, ഷിഹാബുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി.
Sunday, November 6, 2022
പാലിയേറ്റീവിനൊരു കൈത്താങ്ങായി എൻ.എസ്.എസ്. യൂണിറ്റിന്റെ ഭക്ഷ്യവിപണന മേള
പെരിന്തൽമണ്ണ വിഎച്ച്എസ്ഇ എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ച് നവംബർ 7,8,9 തീയതികളിൽ "വി.എച്ച്.എസ്.ഇ. തക്കാരപ്പന്തൽ" എന്ന പേരിൽ ഒരു ഭക്ഷ്യവിപണന മേള സംഘടിപ്പിക്കുന്നു. പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഒരു കൈത്താങ്ങ് നൽകാനായി ഭക്ഷ്യമേളയിൽ നിന്നുള്ള ലാഭം ഉപയോഗിക്കാനാണ് എൻഎസ്എസ് വളണ്ടിയർമാരുടെ ഈ എളിയ ശ്രമം. പെരിന്തൽമണ്ണ ഇഎംഎസ് എജുക്കേഷണൽ കോംപ്ലക്സ് സ്കൂൾ ഗ്രൗണ്ടിൽ ആണ് ഭക്ഷ്യമേള സ്റ്റാൾ ഒരുക്കുന്നത്. ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് പരിസ്ഥിതി സൗഹാർദ്ദപരമായി സ്റ്റാൾ ക്രമീകരിക്കുന്നതിൽ എൻഎസ്എസ് വളണ്ടിയർമാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
Saturday, November 5, 2022
മെഗാ ശുചീകരണയത്നം - നവംബർ 05, 2022
പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ സ്റ്റേജ് പരിസരങ്ങൾ എൻഎസ്എസ് വളണ്ടിയർമാർ വൃത്തിയാക്കി. ഗ്രീൻ പ്രോട്ടോകോൾ പ്രകാരം ജൈവമാലിന്യങ്ങൾ, പ്ലാസ്റ്റിക്, പേപ്പർ എന്നിവ പ്രത്യേകം വേർതിരിച്ചു. നഗരസഭയുടെ ആരോഗ്യ വിഭാഗവുമായി സഹകരിച്ചാണ് മെഗാ ശുചീകരണയത്നം നടത്തിയത്.
Friday, November 4, 2022
സബ്ജില്ലാ കലോത്സവ വിളംബര ജാഥ - നവംബർ 04, 2022
പെരിന്തൽമണ്ണ സബ്ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായി നടന്ന വിളംബര ജാഥ വൈകുന്നേരം മൂന്നര മണിക്ക് പ്രധാന വേദിയായ ഗവൺമെന്റ് മോഡൽ ബോയ്സ് സ്കൂളിൽ നിന്ന് തുടങ്ങി പെരിന്തൽമണ്ണ ടൗണിനെ വലം വെച്ച് ജിവിഎച്ച്എസ്എസ് പെരിന്തൽമണ്ണയിൽ തിരികെ അവസാനിച്ചു.എല്ലാ എൻഎസ്എസ് വളണ്ടിയർമാരും വിളംബര ജാഥയിൽ പങ്കെടുത്തു.
Thursday, November 3, 2022
Tuesday, November 1, 2022
വർജ്ജ്യം: ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല - നവംബർ 01, 2022
എൻഎസ്എസ് വളണ്ടിയർമാർ സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ലഹരി വിരുദ്ധ മനുഷ്യച്ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സ്കൂളിന്റെ മുൻവശത്ത് റോഡിൽ വച്ച് നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ രാജീവ് ബോസ്, പിടിഎ വൈസ് പ്രസിഡന്റ് കെ.യൂസഫ്, അധ്യാപകർ തുടങ്ങിയവർ പങ്കാളികളായി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റെസ്‌മ നേതൃത്വം നൽകി.