എൻ.എസ്.എസ്. യൂണിറ്റിന്റെ സമ്മർ ക്യാമ്പ് "റിവൈവ്" മെയ് 27, 28 തിയ്യതികളിലായി സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. കൊപ്പം സ്‌കൂളിലെ ഗണിതാധ്യാപകനും റിസോഴ്‌സ് പേഴ്സണുമായ ഡോ. ഷനാസ് ബാബു വോളന്റിയർ ഓറിയെന്റേഷൻ സെഷൻ കൈകാര്യം ചെയ്തു. കുട്ടികൾ ന്യൂസ് പേപ്പർ ചലഞ്ച് വഴി സമാഹരിച്ച പഴയ ന്യൂസ്‌പേപ്പറുകൾ സ്‌കൂളിൽ സമാഹരിച്ചു. ഇത് വിറ്റ് കിട്ടുന്ന തുക പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഏ.എസ്.ഐ. ശ്രീ. ടി. അബ്ബാസ് നിയമലംഘനങ്ങളും യുവജനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. തുടർന്ന് സ്‌കൂൾ ക്യാമ്പസ് ലഹരി വിരുദ്ധ പ്രദേശമായി പ്രഖ്യാപിച്ചു. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടന്ന ക്യാമ്പസ്സ് ക്ളീനിംഗിലും വളണ്ടിയർമാർ പങ്കെടുത്തു.