പെരിന്തൽമണ്ണ നഗരസഭാ പരിധിയിലുള്ള വിദ്യാലയങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്‌കൂളുകൾക്കും നൽകുന്ന ആർ.എൻ. മനഴി എൻഡോവ്മെന്റ് പുരസ്കാരം വർണാഭമായ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.ടി. വിദ്യാർഥിനികളായ കീർത്തന.വി.പി., ആര്യ.എ., ബി.ഇ.ടി. വിദ്യാർഥിനികളായ മുർഷിദ.കെ., ഫാത്തിമ ഹംന.വി.സി. എന്നിവർ അവാർഡിന് അർഹരായി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, May 27, 2019
Wednesday, May 22, 2019
നവനീനം 2019 - മെയ് 22, 2019
വി.എച്ച്.എസ്.ഇ. കോഴ്‌സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ "നവനീനം 2019" കരിയർ ഗൈഡൻസ് സെല്ലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡൻറ് ശ്രീ. വി.മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, സീനിയർ അധ്യാപിക ശ്രീമതി. അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ.പി.ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. ഫാത്തിമ ഹിബ നന്ദി പ്രകാശിപ്പിച്ചു.
Wednesday, May 8, 2019
വി.എച്ച്.എസ്.ഇ. റിസൾട്ട് 2019
2019 മാർച്ചിൽ നടന്ന രണ്ടാം വർഷ പൊതുപരീക്ഷയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.ക്ക് ഉജ്ജ്വല വിജയം. 97% പേർ ഉപരിപഠനത്തിന് അർഹരായി. എം.എൽ.ടി. കോഴ്‌സിൽ വി.പി.കീർത്തനയും ബി.ഇ.ടി. കോഴ്‌സിൽ കെ.മുർഷിദയും മികച്ച മാർക്ക് കരസ്ഥമാക്കി. സ്‌കൂളിന്റെ അക്കാദമിക പ്രവർത്തനമായ "ലക്ഷ്യ"യും പെരിന്തൽമണ്ണ നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ "വിജയപഥ"വും മികച്ച വിജയം നേടാൻ സഹായകമായി.
Tuesday, March 5, 2019
കരിയർ മോണിറ്ററിങ്
സ്‌കൂളിൽ കരിയർ മോണിറ്ററിങ് മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്.
1. കരിയർ ക്ലബ്: കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരെ വിവിധ ക്ലബുകളാക്കി തിരിക്കുന്നു. ഓരോ ക്ലബുകളും അവരുടെ മേഖലയിലെ ഉപരിപഠന സാധ്യതകൾ, കോളേജുകൾ, കോഴ്‌സുകൾക്ക് ശേഷം കിട്ടാവുന്ന ജോലികൾ ഇതെല്ലാം ക്രോഡീകരിച്ച് ചാർട്ടിൽ ആക്കുന്നു. ഈ അധ്യയന വര്ഷം മൂന്ന് ക്ലബുകൾ ആണ് ഉണ്ടായത്. ജനറൽ സ്ട്രീം, പാരാമെഡിക്കൽ സ്ട്രീം, ഫാഷൻ & ഹോസ്പിറ്റാലിറ്റി സ്ട്രീം.
2. കരിയർ കോർണർ: നേരത്തെ തയ്യാറാക്കിയ ചാർട്ടുകൾ കരിയർ കോർണറിൽ പ്രദർശിപ്പിക്കുന്നു. ഈ ചാർട്ടുകൾ കരിയർ എക്സ്പോ ക്കു വേണ്ടിയും ഉപയോഗിക്കുന്നു. ഈ വര്ഷം കരിയർ കോർണർ ആരംഭിക്കുകയും എല്ലാ സ്ട്രീമിൽ പെട്ട കോഴ്‌സുകളുടെയും പ്രദർശനം നടത്തുകയും ചെയ്തു.
3. കരിയർ ഗ്രാഫിങ്: കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തൽ. ഇത്തവണ പാസ് ഔട്ട് ആയ ബാച്ചിൽ ആകെ 57 കുട്ടികളിൽ 48 പേർ ഉപരിപഠനവും ജോലിയുമായി മുന്നോട്ട് പോകുന്നു. 9 പേരാണ് ഒന്നും ചെയ്യാതെ നിൽക്കുന്നത്.
12 വിദ്യാർത്ഥികൾ അവർക്ക് വേണ്ട കോഴ്സ് തിരഞ്ഞെടുക്കുന്നതിന് കരിയർ ഗൈഡൻസ് സെല്ലിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ആയതിന് വേണ്ട എല്ലാ സഹായസഹകരണവും സെൽ നൽകിയിട്ടുണ്ട്. അടുത്ത വര്ഷം ഇത് കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.
കരിയർ ഡെസ്ക്: പ്രിൻസിപ്പൽ, കരിയർ മാസ്റ്റർ, 2 അധ്യാപകർ എന്നിവർ ഉൾപ്പെട്ടതാണ് കരിയർ ഡെസ്ക്. മുകളിൽ പറഞ്ഞ കരിയർ പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണം ഇവരിലാണ്.
Thursday, February 28, 2019
ഭരണഘടന ബോധവൽക്കരണ ക്ലാസ്സ് - ഫെബ്രുവരി 28, 2019
ഇന്ത്യൻ ഭരണഘടനയെ കുറിച്ച്
കൂടുതൽ അറിവുകൾ വിദ്യാർഥികളിലേക്കു പകർന്നു നല്കുവാനും ഭരണ ഘടനയിലൂടെ പൗരാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമായി കരിയർ മാസ്റ്റർ അരുൺ.പി.ശങ്കറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ
ക്ലാസ്സ് നടത്തി. പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ്, ശ്രീമതി അമ്പിളി.എൻ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Saturday, February 16, 2019
കരിയർ മാസ്റ്റർമാർക്കുള്ള KEAM ട്രെയിനിങ് - ഫെബ്രുവരി 16, 2019
മലപ്പുറം ജില്ലയിൽ നിന്നുള്ള കരിയർ മാസ്റ്റർമാർക്കുള്ള KEAM പരിശീലന ക്‌ളാസ്
പെരിന്തൽമണ്ണ വി.എച്.എസ്.ഇ. യിൽ വച്ച് നടത്തി. KEAM എൻട്രൻസ് അപ്ലിക്കേഷൻ അയക്കുന്നതും
പൂരിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച് ഉണ്ടായേക്കാവുന്ന സംശയങ്ങൾ
ദൂരീകരിക്കുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. കരിയർ മാസ്റ്റർ അരുൺ
പി ശങ്കർ ക്ലാസ്സ് അവതരിപ്പിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി അമ്പിളി എൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.
Monday, February 4, 2019
റോഡ് സുരക്ഷ ബോധവൽക്കരണം - ഫെബ്രുവരി 4, 2019
ഫെബ്രുവരി 4-ന് റോഡ് സുരക്ഷയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ,
റോഡ് നിയമങ്ങൾ, അവ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എന്നീ വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വിജ്ഞാനപ്രദമായ ക്ലാസ് പെരിന്തൽമണ്ണ സി ഐ നൽകി.
പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ശ്രീമതി. അമ്പിളി.എൻ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ
എന്നിവർ പങ്കെടുത്തു.
Thursday, January 17, 2019
മോക്ക് എൻട്രൻസ് ടെസ്റ്റ് പരിശീലനം
വി.എച്ച്.എസ്.ഇ. കരിയർ
ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോക്ക് എൻട്രൻസ് ടെസ്റ്റ് പരിശീലനം
നൽകി. ഓൺലൈൻ ആയി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകുകയും കുട്ടികൾക്ക്
അവർക്ക് ലഭിച്ച മാർക്കുകൾ മനസ്സിലാക്കാനും ഈ പരിശീലനം വഴി സാധിച്ചു. രണ്ട് ക്ളാസുകളിൽ
നിന്നുമായി 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.
Wednesday, January 16, 2019
ഷീ ക്യാമ്പ് - ജനുവരി 16, 2019
പെരിന്തൽമണ്ണ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു. എസ് , വിദ്യാര്ഥിനികൾക്കായുള്ള ബോധവത്കരണ പരിപാടി ഷീ ക്യാമ്പിനു നേതൃത്വം നൽകി .ശാരീരിക ശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം , സാമൂഹിക സുരക്ഷ , കുറഞ്ഞ പ്രായത്തിലുളള വിവാഹവും അവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വിദ്യാത്ഥിനികളുമായി പങ്കുവച്ചു . പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ് , കരിയർ മാസ്റ്റർ ശ്രീ അരുൺ പി ശങ്കർ എന്നിവർ സംസാരിച്ചു .
Monday, January 14, 2019
ഫേസ് ടു ഫേസ് - ജനുവരി 14 ,2019
വെസ്റ്റഫോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് ,തൃശൂർ ലെ അസിസ്റ്റന്റ് പ്രൊഫസറും, പൂർവ വി എച് എസ് ഇ വിദ്യാർത്ഥിയും, സ്വയം സംരംഭകയും ആയ ശ്രീമതി അഞ്ചു . M.M ക്ലാസുകൾക്ക് നേതൃത്വം നൽകി. കുട്ടികളിൽ സംഭരംഭകത്വവും ,സ്വയംതൊഴിൽ കണ്ടെത്തുവാൻ പ്രേരിപ്പിക്കുകയും അതോടൊപ്പം തന്നെ പാരാമെഡിക്കൽ മേഖലയിൽ ഉള്ള തുടർപഠന സാധ്യതകളെ വിദ്യാർഥികളിലേക്കു എത്തിക്കുവാൻ ക്ലാസ് സഹായിച്ചു . ശ്രീമതി അമ്പിളി എൻ , കരിയർ മാസ്റ്റർ അരുൺ പി ശങ്കർ എന്നിവർ പങ്കെടുത്തു .
Subscribe to:
Posts (Atom)











