Tuesday, March 5, 2019

കരിയർ മോണിറ്ററിങ്

സ്‌കൂളിൽ കരിയർ മോണിറ്ററിങ് മൂന്ന് ഘട്ടങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്.

1. കരിയർ ക്ലബ്: കുട്ടികളുടെ അഭിരുചിക്കനുസരിച്ച് അവരെ വിവിധ ക്ലബുകളാക്കി തിരിക്കുന്നു. ഓരോ ക്ലബുകളും അവരുടെ മേഖലയിലെ ഉപരിപഠന സാധ്യതകൾ, കോളേജുകൾ, കോഴ്‌സുകൾക്ക് ശേഷം കിട്ടാവുന്ന ജോലികൾ ഇതെല്ലാം ക്രോഡീകരിച്ച് ചാർട്ടിൽ ആക്കുന്നു. ഈ അധ്യയന വര്ഷം മൂന്ന് ക്ലബുകൾ ആണ് ഉണ്ടായത്. ജനറൽ സ്ട്രീം, പാരാമെഡിക്കൽ സ്ട്രീം, ഫാഷൻ & ഹോസ്പിറ്റാലിറ്റി സ്ട്രീം.

2. കരിയർ കോർണർ: നേരത്തെ തയ്യാറാക്കിയ ചാർട്ടുകൾ കരിയർ കോർണറിൽ പ്രദർശിപ്പിക്കുന്നു. ഈ ചാർട്ടുകൾ കരിയർ എക്സ്പോ ക്കു വേണ്ടിയും ഉപയോഗിക്കുന്നു. ഈ വര്ഷം കരിയർ കോർണർ ആരംഭിക്കുകയും എല്ലാ സ്ട്രീമിൽ പെട്ട കോഴ്‌സുകളുടെയും പ്രദർശനം നടത്തുകയും ചെയ്തു.

3. കരിയർ ഗ്രാഫിങ്: കോഴ്സ് കഴിഞ്ഞ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തൽ. ഇത്തവണ പാസ് ഔട്ട് ആയ ബാച്ചിൽ ആകെ 57 കുട്ടികളിൽ 48 പേർ ഉപരിപഠനവും ജോലിയുമായി മുന്നോട്ട് പോകുന്നു. 9 പേരാണ് ഒന്നും ചെയ്യാതെ നിൽക്കുന്നത്.

12 വിദ്യാർത്ഥികൾ അവർക്ക് വേണ്ട കോഴ്സ് തിരഞ്ഞെടുക്കുന്നതിന് കരിയർ ഗൈഡൻസ് സെല്ലിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. ആയതിന് വേണ്ട എല്ലാ സഹായസഹകരണവും സെൽ നൽകിയിട്ടുണ്ട്. അടുത്ത വര്ഷം ഇത് കൂടുതൽ വിദ്യാർഥികളിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

കരിയർ ഡെസ്ക്: പ്രിൻസിപ്പൽ, കരിയർ മാസ്റ്റർ, 2 അധ്യാപകർ എന്നിവർ ഉൾപ്പെട്ടതാണ് കരിയർ ഡെസ്ക്. മുകളിൽ പറഞ്ഞ കരിയർ പ്രവർത്തനങ്ങളുടെ പൂർണ്ണ നിയന്ത്രണം ഇവരിലാണ്.

Thursday, February 28, 2019

ഭരണഘടന ബോധവൽക്കരണ ക്ലാസ്സ് - ഫെബ്രുവരി 28, 2019

ഇന്ത്യൻ ഭരണഘടനയെ കുറിച്ച് കൂടുതൽ അറിവുകൾ വിദ്യാർഥികളിലേക്കു പകർന്നു നല്കുവാനും ഭരണ ഘടനയിലൂടെ പൗരാവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനുമായി  കരിയർ മാസ്റ്റർ അരുൺ.പി.ശങ്കറിൻറെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ്, ശ്രീമതി അമ്പിളി.എൻ. തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Saturday, February 16, 2019

കരിയർ മാസ്റ്റർമാർക്കുള്ള KEAM ട്രെയിനിങ് - ഫെബ്രുവരി 16, 2019

മലപ്പുറം ജില്ലയിൽ നിന്നുള്ള  കരിയർ മാസ്റ്റർമാർക്കുള്ള KEAM പരിശീലന ക്‌ളാസ് പെരിന്തൽമണ്ണ വി.എച്.എസ്.ഇ. യിൽ വച്ച് നടത്തി. KEAM എൻട്രൻസ് അപ്ലിക്കേഷൻ അയക്കുന്നതും പൂരിപ്പിക്കുന്നതിനും, വിദ്യാർത്ഥികൾക്ക് ഇത് സംബന്ധിച്ച് ഉണ്ടായേക്കാവുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനും വേണ്ടിയായിരുന്നു ക്ലാസ് സംഘടിപ്പിച്ചത്. കരിയർ മാസ്റ്റർ അരുൺ പി ശങ്കർ ക്ലാസ്സ് അവതരിപ്പിച്ചു .പ്രിൻസിപ്പൽ ഇൻ ചാർജ്  ശ്രീമതി അമ്പിളി എൻ പരിപാടി ഉദ്‌ഘാടനം ചെയ്തു.

Monday, February 4, 2019

റോഡ് സുരക്ഷ ബോധവൽക്കരണം - ഫെബ്രുവരി 4, 2019

ഫെബ്രുവരി 4-ന്  റോഡ് സുരക്ഷയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ, റോഡ് നിയമങ്ങൾ, അവ പാലിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള വിജ്ഞാനപ്രദമായ ക്ലാസ് പെരിന്തൽമണ്ണ സി ഐ നൽകി. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ശ്രീമതി. അമ്പിളി.എൻ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ എന്നിവർ പങ്കെടുത്തു.

Thursday, January 17, 2019

മോക്ക് എൻട്രൻസ് ടെസ്റ്റ് പരിശീലനം

വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോക്ക് എൻട്രൻസ് ടെസ്റ്റ് പരിശീലനം നൽകി. ഓൺലൈൻ ആയി വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള അവസരം നൽകുകയും കുട്ടികൾക്ക് അവർക്ക് ലഭിച്ച മാർക്കുകൾ മനസ്സിലാക്കാനും ഈ പരിശീലനം വഴി സാധിച്ചു. രണ്ട് ക്ളാസുകളിൽ നിന്നുമായി 10 വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു.


Wednesday, January 16, 2019

ഷീ ക്യാമ്പ് - ജനുവരി 16, 2019

പെരിന്തൽമണ്ണ ഡിസ്ട്രിക്ട്  ഹോസ്പിറ്റലിലെ റസിഡന്റ് മെഡിക്കൽ ഓഫീസർ  ഡോ. ഇന്ദു. എസ് ,  വിദ്യാര്ഥിനികൾക്കായുള്ള ബോധവത്കരണ പരിപാടി ഷീ  ക്യാമ്പിനു നേതൃത്വം നൽകി .ശാരീരിക ശുചിത്വം, വനിതാ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യം , സാമൂഹിക സുരക്ഷ , കുറഞ്ഞ പ്രായത്തിലുളള വിവാഹവും അവ ഉണ്ടാക്കുന്ന പ്രശ്നങ്ങളും വിദ്യാത്ഥിനികളുമായി പങ്കുവച്ചു . പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ് , കരിയർ മാസ്റ്റർ ശ്രീ അരുൺ പി ശങ്കർ എന്നിവർ സംസാരിച്ചു .



Monday, January 14, 2019

ഫേസ് ടു ഫേസ് - ജനുവരി 14 ,2019

വെസ്റ്റഫോർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  പാരാമെഡിക്കൽ സയൻസ് ,തൃശൂർ ലെ അസിസ്റ്റന്റ് പ്രൊഫസറും, പൂർവ വി എച് എസ് ഇ വിദ്യാർത്ഥിയും, സ്വയം സംരംഭകയും ആയ ശ്രീമതി അഞ്ചു . M.M ക്ലാസുകൾക്ക്‌ നേതൃത്വം  നൽകി. കുട്ടികളിൽ സംഭരംഭകത്വവും ,സ്വയംതൊഴിൽ കണ്ടെത്തുവാൻ പ്രേരിപ്പിക്കുകയും അതോടൊപ്പം തന്നെ പാരാമെഡിക്കൽ മേഖലയിൽ ഉള്ള തുടർപഠന സാധ്യതകളെ വിദ്യാർഥികളിലേക്കു എത്തിക്കുവാൻ ക്ലാസ് സഹായിച്ചു . ശ്രീമതി അമ്പിളി എൻ , കരിയർ മാസ്റ്റർ അരുൺ പി ശങ്കർ എന്നിവർ പങ്കെടുത്തു .



Monday, December 31, 2018

പാർലമെൻററി ലിറ്ററസി ക്ലബ് സെമിനാർ - ഡിസംബർ 31, 2018

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്‌സും പെരിന്തൽമണ്ണ എം.എൽ.എ. ശ്രീ. മഞ്ഞളാംകുഴി അലിയും സംയുക്തമായി സഹകരിച്ച് വിദ്യാലയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 'അംബേദ്കറും ഇന്ത്യൻ ജനാധിപത്യവും' എന്നതായിരുന്നു വിഷയം. മലപ്പുറം ഗവ: കോളേജ് പൊളിറ്റിക്സ് വിഭാഗം പ്രൊഫസർ ശ്രീ. അഭിലാഷ്.കെ.ജി. പ്രബന്ധം അവതരിപ്പിച്ചു. ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിലെ വിദ്യാർത്ഥികളും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. എം.എസ്. ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. വി.എം.സുനന്ദ, കോർഡിനേറ്റർ ശ്രീ. അശോക് കുമാർ പെരുവ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ഭരതൻ പിഷാരടി എന്നിവർ സംബന്ധിച്ചു.


Friday, December 7, 2018

ഹാപ്പി ലേർണിംഗ് - ഡിസംബർ 7, 2018

വിദ്യാർത്ഥികളിൽ പഠനത്തോടുള്ള വിമുഖതയും പരീക്ഷയെ അഭിമുഖീകരിക്കുവാനുള്ള പേടിയും ഒഴിവാക്കുന്നതിനായി സ്‌കൂളിൽ 'ഹാപ്പി ലേർണിംഗ്' പ്രോഗ്രാം സംഘടിപ്പിച്ചു. ജെ.സി.ഐ. നാഷണൽ ട്രെയിനർ  ശ്രീമതി. ജാസ്മിൻ കരീം ക്ലാസ് കൈകാര്യം ചെയ്തു.


Wednesday, December 5, 2018

കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് - ഡിസംബർ 5, 2018

കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി "കരിയർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്" നടത്തി. സ്വന്തം അഭിരുചികൾ കണ്ടെത്താനും അതിനനുസരിച്ചുള്ള കരിയർ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതായിരുന്നു ലക്‌ഷ്യം. പ്രമുഖ എച്ച്.ആർ. കൺസൾട്ടന്റും ട്രെയ്നറുമായ ശ്രീ. നഹാസ്. എം. നിസ്തർ നേതൃത്വം നൽകി. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ, പ്രിൻസിപ്പൽ രാജീവ് ബോസ് തുടങ്ങിയവർ പങ്കെടുത്തു.