Friday, February 16, 2018

അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം - ഫെബ്രുവരി 16, 2018

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റർപ്ലാൻ പൊതുസമൂഹത്തിനു മുന്നിൽ സമർപ്പിച്ചു. സ്‌കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ബഹു. പെരിന്തൽമണ്ണ എം.എൽ.ഏ. ശ്രീ. മഞ്ഞളാംകുഴി അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. നിഷി അനിൽരാജ് മാസ്റ്റർപ്ലാൻ ഏറ്റു വാങ്ങി. നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വാർഡ് കൗൺസിലർമാരായ ശ്രീ. തെക്കത്ത് ഉസ്മാൻ, ശ്രീ. അൻവർ കളത്തിൽ, പി.ടി.എ. പ്രസിഡൻറ് ശ്രീ. വി. മുഹമ്മദ് ഹനീഫ, പി.ടി.എ. വൈസ്പ്രസിഡൻറ് ശ്രീ. കെ.എ. ഖാലിദ്, പെരിന്തൽമണ്ണ എ.ഇ.ഓ. ശ്രീ. അജിത് മോൻ, ഹയർസെക്കണ്ടറി  പ്രിന്സിപ്പൽ ശ്രീമതി. ശോഭ. എം.എസ്., ഹെഡ്മിസ്ട്രസ് ശ്രീമതി. സുനന്ദ. വി.എം. എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് നന്ദി പറഞ്ഞു.



No comments:

Post a Comment