2018-19 അധ്യയനവർഷത്തെ കുറ്റിപ്പുറം റീജിയണൽ എക്സ്പോ നവംബർ 9ന് ആലത്തൂർ പുതിയങ്കം ജി.യു.പി. സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂളിനെ പ്രതിനിധീകരിച്ച് രണ്ടാം വർഷ വിദ്യാർത്ഥികളായ മുഹമ്മദ് അഫീഫ്, മുഹമ്മദ് നിസ്സാൻ എന്നിവർ പങ്കെടുത്തു. "മോസ്റ്റ് കരിക്കുലം റിലേറ്റഡ്" വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. കേൾവിശക്തി കുറഞ്ഞവർക്ക് മെച്ചപ്പെട്ട കേൾവി നൽകുന്നതിന് സഹായകമായ SAAG (Super Auditory Assistive Gadget) ആയിരുന്നു പ്രദർശിപ്പിച്ചത്. കൂടാതെ ബ്ലഡ് ടെസ്റ്റുകൾ, ഇ.സി.ജി., ബി.പി. പരിശോധനകളും ഉണ്ടായിരുന്നു.
No comments:
Post a Comment