Wednesday, June 26, 2019

വിജയോത്സവം 2019 - ജൂൺ 26, 2019

ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് "വിജയോത്സവം 2019" സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലിം നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ, സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. 


Friday, June 21, 2019

യോഗാ ദിനം - ജൂൺ 21, 2019

അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.യിൽ യോഗാദിനം ആചരിച്ചു. യോഗാ വിദഗ്ധൻ ശ്രീ. സൈനുലാബ്ദീൻ പരിശീലനം നൽകി. അധ്യാപികമാരായ ശ്രീമതി. അമ്പിളി നാരായണൻ, ശ്രീമതി. എം.ജി. രാധിക എന്നിവർ നേതൃത്വം നൽകി.



Thursday, June 20, 2019

വിജയപഥം 2019 പദ്ധതിക്ക് തുടക്കം

പെരിന്തൽമണ്ണ നഗരസഭ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതിയായ വിജയപഥത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭാധ്യക്ഷൻ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലന പരിപാടിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭാ അംഗങ്ങളായ താമരത്ത് ഉസ്മാൻ, തെക്കത്ത് ഉസ്മാൻ, വിജയപഥം കോർഡിനേറ്റർ കെ.കെ.എം.മുസ്തഫ, പ്രഥമാധ്യാപിക വഹീദാ ബീഗം, വി.എച്ച്.എസ്.ഇ. അധ്യാപിക അമ്പിളി നാരായണൻ, പ്രിൻസിപ്പൽ കെ.വി.ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.


Wednesday, June 19, 2019

വായനാദിനം - ജൂൺ 19, 2019

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.യിൽ വായനാദിനം ആചരിച്ചു. യുവസാഹിത്യകാരനും കവിയുമായ സി.പി. ബൈജു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസ് അധ്യക്ഷം വഹിച്ചു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, അധ്യാപിക അമ്പിളി നാരായണൻ, വിദ്യാർത്ഥി മുഹമ്മദ് ഷംനാസ് എന്നിവർ സംസാരിച്ചു.


Monday, June 17, 2019

രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് - ജൂൺ 17, 2019

കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണ്ണയക്യാമ്പ് നടത്തി. രക്തദാനവും രക്തഗ്രൂപ്പ് നിർണയത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്കു പകർന്നു കൊണ്ട് അദ്ധ്യാപിക അമ്പിളി നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുപ്പതോളം ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയിച്ചു. രണ്ടാം വർഷ എം.എൽ.ടി.  വിദ്യാർത്ഥികൾ നേതൃത്വം നൽകി.



Thursday, June 6, 2019

പ്രവേശനോത്സവം 2019 - ജൂൺ 6, 2019

ഒന്ന് മുതൽ പന്ത്രണ്ട്  വരെ ഉള്ള ക്ളാസുകൾ ജൂൺ 6-ന് ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും കുട്ടികളെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യാന്‍ കഴിഞ്ഞു എന്നത് ഈ വര്‍ഷത്തെ പുത്തൻ അനുഭവമാണ്. സ്‌കൂൾ അസംബ്ലി കൂടി എല്ലാ പുതിയ വിദ്യാർത്ഥികളെയും സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരം നൽകിയാണ് അധ്യാപകർ വിദ്യാർത്ഥികളെ സ്‌കൂളിലേക്ക് സ്വാഗതം ചെയ്തത്. ചടങ്ങിൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. വി.മുഹമ്മദ് ഹനീഫ അധ്യക്ഷം വഹിച്ചു.