Thursday, June 20, 2019

വിജയപഥം 2019 പദ്ധതിക്ക് തുടക്കം

പെരിന്തൽമണ്ണ നഗരസഭ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതിയായ വിജയപഥത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭാധ്യക്ഷൻ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലന പരിപാടിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭാ അംഗങ്ങളായ താമരത്ത് ഉസ്മാൻ, തെക്കത്ത് ഉസ്മാൻ, വിജയപഥം കോർഡിനേറ്റർ കെ.കെ.എം.മുസ്തഫ, പ്രഥമാധ്യാപിക വഹീദാ ബീഗം, വി.എച്ച്.എസ്.ഇ. അധ്യാപിക അമ്പിളി നാരായണൻ, പ്രിൻസിപ്പൽ കെ.വി.ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.


No comments:

Post a Comment