പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ സ്വാശ്രയമേഖലയിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അനുവദിച്ച് ഉത്തരവായി. ഇതോടെ കാലങ്ങളായുള്ള സ്‌കൂളിന്റെ ആവശ്യം സാക്ഷാത്കരിക്കുകയാണ്. ഇനി വി.എച്ച്.എസ്.ഇ. വിദ്യാർഥികൾക്കും എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ പങ്കാളികളാവാം. സ്വാശ്രയ മേഖലയിലായത് കൊണ്ട് 75 വിദ്യാർത്ഥികൾ ഉള്ള യൂണിറ്റാണ് ഇപ്പോൾ നൽകുന്നത്. പ്രവർത്തനമികവിനനുസരിച്ച് ഇത് ഫുൾ യൂണിറ്റായി മാറും. പുതിയ പ്രോഗ്രാം ഓഫീസറായി ശ്രീമതി. അമ്പിളി നാരായണൻ ചുമതലയേറ്റു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, October 29, 2020
Tuesday, October 13, 2020
വിദ്യാഭ്യാസമേഖലയിൽ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം
കേരളം പൊതുവിദ്യാഭ്യാസ മേഖലയിൽ പൂർണ്ണമായും ഡിജിറ്റലാവുന്ന ആദ്യ സംസ്ഥാനം എന്ന പ്രഖ്യാപനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ പ്രഖ്യാപനം സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. എം.എൽ.എ. മഞ്ഞളാംകുഴി അലി നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ തെക്കത്ത് ഉസ്മാൻ, പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് സ്വാലിഹ്, പ്രിൻസിപ്പൽ എം.എസ്.ശോഭ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, എ.ഇ.ഒ. എൻ. സ്രാജുദ്ദീൻ, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, ബി.പി.സി. വി.എൻ.ജയൻ, പി.ടി.എ. അംഗം പി.വേലു തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വര്ഷം സംസ്ഥാനതല മത്സരങ്ങളിൽ സമ്മാനാർഹരായ വിദ്യാർത്ഥിനികളെ അനുമോദിച്ചു.
Sunday, October 11, 2020
വി.എച്ച്.എസ്.ഇ. സപ്ലിമെന്ററി അലോട്ട്മെന്റ്
വി.എച്ച്.എസ്.ഇ. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും സപ്ലിമെന്ററി അലോട്ട്മെന്റ് ന് അപേക്ഷിക്കാം. ഒക്ടോബർ 14 വൈകീട്ട് 5 മണി വരെ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
അപേക്ഷ പുതുക്കുന്നതിനായി ക്യാൻഡിഡേറ്റ് ലോഗിനിലെ EDIT/RENEW APPLICATION എന്ന ലിങ്ക് ഉപയോഗിക്കാം. ഇതു വരെയും അപേക്ഷിക്കാത്തവർ വെബ്സൈറ്റിലെ APPLY ONLINE എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകാൻ വേണ്ട സാങ്കേതിക സഹായം സ്‌കൂൾ ഹെൽപ് ഡെസ്കിൽ നിന്നും ലഭിക്കുന്നതാണ്.
Subscribe to:
Posts (Atom)