പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം ഗൂഗിൾ മീറ്റ് ഓൺലൈൻ പ്ലാറ്റ്ഫോം വഴി നടന്നു. പ്രശസ്ത സിനിമാ-സീരിയൽ ആർട്ടിസ്റ്റ് ശ്രീ. മനുവർമ്മ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ സാലിഹ്-ന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സിനിമാ ഗാനരചയിതാവ് ശ്രീ. വയലാർ ശരത്ചന്ദ്രവർമ്മ, സിനിമാനടൻ ശ്രീ. ദേവൻ എന്നിവർ ആശംസകൾ നേർന്നു. വി.എച്ച്.എസ്.ഇ. കുറ്റിപ്പുറം മേഖലാ അസിസ്റ്റൻറ് ഡയറക്ടർ ശ്രീ. എം.ഉബൈദുള്ള മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ. പി.രഞ്ജിത്ത് എൻ.എസ്.എസ്. സന്ദേശം നൽകി. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി. എം.എസ്. ശോഭ, സ്‌കൂൾ ഹെഡ്മാസ്റ്റർ ശ്രീ. പി.സക്കീർ ഹുസൈൻ, എൻ.എസ്.എസ്. റീജിണൽ കോർഡിനേറ്റർ ശ്രീ. കെ. ബാലു മനോഹർ, എൻ.എസ്.എസ്. ജില്ലാ കോർഡിനേറ്റർ ശ്രീ. പി.കെ. മണികണ്ഠൻ, എൻ.എസ്.എസ്. പി.ഏ.സി. മെമ്പർ ശ്രീ. എൻ.എസ്. ഫാസിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് സ്വാഗതവും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി. എൻ.അമ്പിളി നന്ദിയും പറഞ്ഞു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Wednesday, November 25, 2020
Thursday, November 19, 2020
കരിയർ മാസ്റ്റർ അവാർഡ് പെരിന്തൽമണ്ണയിലേക്ക്
പൊതുവിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെൽ 2019-20 അധ്യയന വർഷത്തിൽ ജില്ലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച കരിയർ മാസ്റ്റർമാർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെൽ കോ-ഓർഡിനേറ്റർ ആയിരുന്ന ശ്രീമതി. അമ്പിളി നാരായണൻ ആണ് മലപ്പുറം ജില്ലയിൽ അവാർഡിന് അർഹയായത്. ഇപ്പോൾ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ചാർജ് വഹിക്കുന്നു.
Saturday, November 14, 2020
ലോക പ്രമേഹദിനം - നവംബർ 14, 2020
ജി.വി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ക്ലാസ് സംഘടിപ്പിച്ചു. മലബാർ ഡെന്റൽ കോളേജ്, എടപ്പാൾ-ലെ അനാട്ടമി വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ. പി.റഫീക്ക് കുട്ടികളുമായി സംവദിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഓൺലൈൻ പ്ലാറ്റ്ഫോം വഴിയാണ് ക്ലാസ് നടന്നത്. പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ, അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ സംസാരിച്ചു. ഒന്നാം വർഷ വിദ്യാർത്ഥിനി ഇഷ.ഇ. നന്ദി പ്രകാശിപ്പിച്ചു. മലപ്പുറം ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രമേഹത്തെക്കുറിച്ച് ഒരു അവബോധം വിദ്യാർത്ഥികളിൽ സൃഷ്ടിക്കാൻ ഈ സെഷൻ സഹായകമായി.
Tuesday, November 3, 2020
നവീനം 2020 - നവംബർ 2, 2020
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2020" ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തി. പ്രസ്തുത പരിപാടിയിൽ കരിയർ ഗൈഡൻസ് കോഓർഡിനേറ്റർ ശ്രീമതി സിന്ധു കെ. സ്വാഗതവും, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിൻസിപ്പൽ ശ്രീ രാജീവ് ബോസ് ആമുഖ പ്രഭാഷണവും നടത്തി. "നവീനം 2020" ന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് ആണ്. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശ്രീമതി എം.എസ്. ശോഭ, ഹെഡ്മാസ്റ്റർ ശ്രീ. പി. സക്കീർ ഹുസൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുതായി അനുവദിച്ച എൻ.എസ്.ക്യു.എഫ്. കോഴ്സുകളായ ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ, മെഡിക്കൽ എക്യുപ്മെന്റ് ടെക്നിഷ്യൻ എന്നിവയെ കുറിച്ചുള്ള മൊഡ്യൂൾ അവതരണം ശ്രീമതി ലിസിമോൾ, ശ്രീ. ഷെഫ്ലിൻ.എൻ.എ. എന്നിവർ നിർവ്വഹിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗത്തിനായി ഈ വർഷം അനുവദിച്ച എൻ.എസ്.എസ്. യുണിറ്റ് നെ കുറിച്ച് ശ്രീമതി. അമ്പിളി നാരായണൻ വിശദീകരിച്ചു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും സംശയ നിവാരണം പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. വി.എച്ച്.എസ്.ഇ. വിഭാഗം ലീഡർ കുമാരി. ഫാത്തിമ അഫ്നാന്റെ നന്ദിയോടു കൂടി പ്രോഗ്രാം അവസാനിച്ചു.
Monday, November 2, 2020
ഒന്നാം വർഷ ക്ളാസുകൾ ആരംഭിച്ചു - നവംബർ 2, 2020
ഒന്നാം വർഷ ക്ളാസുകൾ വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഓൺലൈനായാണ് ക്ളാസുകൾ നൽകുക. ഈ ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കും.
Sunday, November 1, 2020
അതിജീവനത്തിന്റെ നിറവിൽ കേരളം - നവംബർ 1, 2020
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആശംസകൾ അർപ്പിച്ചു. 40-ഓളം വിദ്യാർത്ഥികൾ 64-ാം പിറന്നാൾ ആഘോഷിക്കുന്ന കേരളസംസ്ഥാനത്തിന് ആശംസകൾ നേർന്നു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി നാരായണൻ, ബയോളജി അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ നേതൃത്വം നൽകി.