മലപ്പുറം ജില്ലയിലെ VHSE കളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ. കഴിഞ്ഞ മാർച്ച് പൊതുപരീക്ഷയിൽ 98.25% വിജയം നേടി മലപ്പുറം ജില്ലയിൽ മൂന്നാമതും പെരിന്തൽമണ്ണ സബ്ജില്ലയിൽ ഒന്നാമതും ആണ് ഈ വിദ്യാലയം.
കേന്ദ്ര സർക്കാരിന്റെ നൈപുണിവികസനത്തിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള NSQF കോഴ്സുകൾ 2020 മുതൽ ഇവിടെ ആരംഭിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഏവരുടേയും മഹത്വം നമുക്ക് ഏറെ മനസ്സിലായതാണ്. ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ദേശീയ നിലവാരമുള്ള പാരാമെഡിക്കൽ കോഴ്സുകളായ Frontline Health Worker (FHW), Medical Equipment Technician (MET) എന്നീ കോഴ്സുകളും അവക്ക് 30 വീതം സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തകരെ വാർത്തെടുക്കുന്ന ഈ കോഴ്സുകൾക്കൊപ്പം ഹയർസെക്കണ്ടറിയിലെ വിഷയങ്ങളായ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയും മികച്ച സംരഭകരാകാൻ സഹായിക്കുന്ന Entrepreneurship Development എന്ന വിഷയവും പഠിക്കാൻ സാധിക്കുന്നു. വി.എച്ച്.എസ്.ഇ. കോഴ്സുകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ കുട്ടികൾ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.
സ്‌കൂൾ: GVHSS Perinthalmanna
സ്‌കൂൾ കോഡ്: 910009
കോഴ്‌സുകൾ:
(1) Frontline Health Worker (FHW) കോഴ്സ് കോഡ്: 31
(2) Medical Equipment Technician (MET) കോഴ്സ് കോഡ്: 34
സബ്ജക്റ്റ് കോമ്പിനേഷൻ: English, Entrepreneurship Development, Physics, Chemistry & Biology
താല്പര്യമുണ്ടെങ്കിൽ മാത്‍സ് അഡീഷണൽ ആയി പഠിക്കാവുന്നതാണ്.
ജോബ് റോൾ:
Frontline Health Worker (FHW):
ഗുണനിലവാരമുള്ള പൊതുജനാരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യപ്രവർത്തനങ്ങൾക്ക് മുൻനിരയായി പ്രവർത്തിക്കുകയും healthcare services നല്കുകയുമാണ് ജോലി. ക്ലിനിക്കുകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
Medical Equipment Technician (MET): പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഏറ്റവും നൂതനവും ധാരാളം തൊഴിലവസരങ്ങൾ ഉള്ളതും രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പുരോഗതിക്ക് ഏറ്റവും ഉപകാരപ്പെടുന്നതുമായ ഒരു കോഴ്സാണ് ഇത്. മെഡിക്കൽ ഉപകരണങ്ങളുടെ inspection, calibration, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.
ഉപരിപഠന സാധ്യതകൾ:
1. MBBS, BDS, Ayurveda, Homoeo, Siddha, Unani, Agriculture, Forestry, Veterinary, Fisheries and Pharmacy Professional courses.
2. Engineering courses (If Additional Maths is taken)
3. Paramedical Degree courses
4. Paramedical Diploma courses
5. Any other Degree courses
6. Polytechnic Diploma courses
ഓൺലൈനായി അപേക്ഷിക്കാൻ www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കോഴ്‌സ്, സ്‌കൂൾ ഇവ തിരഞ്ഞെടുക്കുന്നതിനും വി.എച്ച്.എസ്.ഇ. യെക്കുറിച്ച് കൂടുതൽ അറിയാനുമായി സൈറ്റിൽ ലഭ്യമായ പ്രോസ്‌പെക്ടസ് വായിക്കുക. പ്രവർത്തിദിവസങ്ങളിൽ ഏകജാലക ഹെൽപ് ലൈൻ നമ്പറായ 0471-2320323 എന്ന നമ്പറിലോ സ്‌കൂൾ ഹെൽപ് ലൈൻ നമ്പറായ 04933-226802 എന്ന ഫോൺ നമ്പറിലോ സ്‌കൂളിൽ നേരിട്ട് വന്നോ വിവരങ്ങൾ അറിയാവുന്നതാണ്.
ആഗസ്ത് 24 മുതൽ സ്‌കൂൾ ഹെൽപ്ഡെസ്ക് വഴിയോ അക്ഷയ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്. സ്‌കൂൾ വെബ്‌സൈറ്റായ ggvhsspmna.blogspot.com വഴിയും അപേക്ഷിക്കാം.
No comments:
Post a Comment