ജി.വി.എച്ച്.എസ്.എസ് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ പ്രമേഹ രക്തസമ്മർദ്ദ നിർണയ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിൽ വച്ച് നടത്തിയ ക്യാമ്പ് മുൻസിപ്പൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രഅമ്പിളി മനോജ് ബി. പി., പ്രമേഹ പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിക്കുകയും എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ. നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ സജ്‌ന അമ്പലക്കുത്ത്, സിന്ധു. കെ , ഷെഫ്ലിൻ.എൻ.എ., ഷിഹാബുദീൻ വി.കെ., ഷാനിബ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിവിധ മേഖലയിൽ ഉൾപ്പെട്ട വ്യക്തിത്വങ്ങളും പൊതുജനങ്ങളുമായി ഇരുന്നൂറോളം പേർക്ക് സൗജന്യ പരിശോധന നടത്തി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളന്റിയർസ് സമൂഹത്തിൽ ഒരിക്കൽ കൂടി തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചു.
No comments:
Post a Comment