2022 മാർച്ച് പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച വിജയം കൈവരിക്കാറുള്ള സ്‌കൂളിന് ഇത് ഇരട്ടി മധുരമായി. എഫ്.എച്ച്.ഡബ്ല്യൂ. കോഴ്‌സിലെ ഇഷ.ഇ. മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി സ്‌കൂൾ ടോപ്പർ ആയപ്പോൾ എം.ഇ.ടി. കോഴ്‌സിലെ ഫാത്തിമ റിൻഷ. കെ. മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി രണ്ടാം സ്ഥാനം കരസ്ഥമാക്കി. എഫ്.എച്ച്.ഡബ്ല്യൂ. കോഴ്‌സിലെ തന്നെ എസ്. മമിത 5 വിഷയങ്ങൾക്ക് ഏ പ്ലസ് നേടി മൂന്നാമതെത്തി.
പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് നേടി സ്‌കൂൾ ടോപ്പർ ആയ ഇഷ.ഇ. ക്ക് അധ്യാപിക രാധിക എം.ജി. മധുരം നൽകുന്നു. സമീപം ഫുൾ ഏ പ്ലസ് നേടിയ ഫാത്തിമ റിൻഷ. കെ.
No comments:
Post a Comment