ഒന്നാം വർഷ ക്ളാസുകൾ തുടങ്ങുന്നതിന്റെ മുന്നോടിയായി കുട്ടികൾക്കും രക്ഷിതാക്കൾക്കും എൻ.എസ്.ക്യു.എഫ്. കോഴ്‌സുകളെക്കുറിച്ചും സാധ്യതകളെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ നവീനം 2022 സംഘടിപ്പിച്ചു. എൽ.ടി.ആർ. ഇൻസ്ട്രക്ടർ ഇസ്‌ഹാഖ്.വി. ക്ലാസെടുത്തു. അധ്യാപകർ പരിചയപ്പെടുത്തി. ചടങ്ങിൽ ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ്, ഹെഡ്മാസ്റ്റർ പി.സക്കീർ ഹുസൈൻ, വി.എച്ച്.എസ്.ഇ. സീനിയർ അദ്ധ്യാപകൻ മുഹമ്മദ് നസീൽ. വി.സി. തുടങ്ങിയവർ പങ്കെടുത്തു. കരിയർ മാസ്റ്റർ റസ്‌മ.പി. നേതൃത്വം നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, August 25, 2022
Sunday, August 21, 2022
വി.എച്ച്.എസ്.ഇ. അഡ്മിഷൻ മൂന്നാം അലോട്ട്മെന്റ്
വി.എച്ച്.എസ്.ഇ. മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആഗസ്ത് 24 ന് 4 മണി വരെ അഡ്മിഷൻ എടുക്കാം.
Thursday, August 18, 2022
"കയ്യൊപ്പ്" - സപ്തദിന ക്യാമ്പ് റിപ്പോർട്ട്
"കയ്യൊപ്പ്" - 13/08/2022 (Day 2)
ആകാശ പറവകൾ സന്ദർശനം/പേപ്പർ ക്രാഫ്റ്റ്
സപ്ത ദിന സഹവാസ ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. ഗ്രൂപ്പുകളായി തിരിഞ്ഞ് തിരംഗ പ്രയാൺ പദ്ധതിയുടെ ഭാഗമായി അധ്യാപിക സിന്ധു. കെ യുടെ നേതൃത്വത്തിൽ വീടുകളിൽ ദേശീയ പാതക കൈമാറി. പ്രിൻസിപ്പൽ രാജീവ് സാറിന്റെ നേതൃത്വത്തിൽ അസംബ്ലി നടത്തി. ക്യാമ്പ് പേപ്പർ അധ്യാപിക രശ്മി. കെ പ്രകാശനം ചെയ്തു. ഇന്നത്തെ പ്രധാന പ്രോഗ്രാം ആയ ആകാശപറവകൾ അഗതി മന്ദിരം സന്ദർശിച്ചു. അവിടെ ഉള്ള അന്തേവാസികളായി പാട്ട് പാടിയും അനുഭവങ്ങൾ പങ്കു വെച്ചും സമയം ചിലവിട്ടു വേറിട്ട ഒരു അനുഭവമായി മാറി. സ്റ്റേറ്റ് കോ -ഓർഡിനേറ്റർ രഞ്ജിത്ത് സർ, ഡിസ്ട്രിക്ട് കോ -ഓർഡിനേറ്റർ ഫാസിൽ സർ ഇന്നത്തെ ക്യാമ്പിനെ ധന്യമാക്കി സന്ദർശിച്ചു. അവരുടെ വാക്കുകൾ കുട്ടികളിൽ കൂടുതൽ പ്രചോദനവും ആത്മവിശ്വാസവും പകർന്നു. ഉച്ചക്ക് ശേഷം പൂർവ്വ വിദ്യാർത്ഥിനി ഇഫ്രത്തിന്റെ ക്രാഫ്റ്റ് പേപ്പർ സെഷൻ നടന്നു. മിതം പ്രൊജക്ടിന്റെ ഭാഗമായി വളന്റിയർസ് വീടുകളിൽ പോയി ഊർജ സംരക്ഷണ ബോധവൽക്കരണം നടത്തി. ഭക്ഷ്യ സുരക്ഷ കമ്മീഷൻ മെമ്പർ ശ്രീ രമേഷ് വളന്റിയർസുമായി സംവദിച്ചു. രാത്രി വളന്റിയർസിന്റെ ഫീഡ് ബാക്ക് സെഷൻ നടന്നു. രണ്ട് ദിവസം കൊണ്ടുണ്ടായ മാറ്റങ്ങളെ കുറിച്ച് വളന്റിയർസ് വാചാലരായി. കൂടുതൽ വളന്റിയർസ് ഫീഡ്ബാക്ക് പറഞ്ഞു. കലാ പരിപാടികളിൽ എല്ലാവരും പങ്കെടുത്തു.
"കയ്യൊപ്പ്" - 14/08/2022 (Day 3)
മോട്ടിവേഷൻ / സ്വച്ഛം അമൃതം.. ബോട്ടാണിക്കൽ ഗാർഡൻ ശുചീകരണം.
സപ്ത ദിന സഹവാസ ക്യാമ്പിന്റെ മൂന്നാം ദിവസം രാവിലെ വളന്റിയർസ് അധ്യാപിക രാധിക. എം. ജി യുടെ നേതൃത്വത്തിൽ അസംബ്ലി കൂടി. ക്യാമ്പ് പേപ്പർ പ്രദർശിപ്പിച്ചു. യൂത്ത് കോ -ഓർഡിനേറ്റർ റഹീം സാറിന്റെ തകർപ്പൻ മോട്ടിവേഷൻ സെഷൻ വളന്റിയർസ് ആഘോഷമാക്കി. ശേഷം ഉണ്ടായ പി. എ. സി. മെമ്പർ സിയോജ് സാറിന്റെ സന്ദർശനത്തോടെ വളന്റിയർസ് ഒന്നും കൂടെ ഊർജസ്വലരായി. ഉച്ചക്ക് ശേഷം സ്വച്ഛം അമൃതം പദ്ധതിയുടെ ഭാഗമായി വളന്റിയർസ് അദ്ധ്യാപിക രശ്മി. കെ യുടെയും സജ്‌ന അമ്പലകുത്തിന്റെയും നേതൃത്വത്തിൽ വലമ്പൂർ ബോട്ടാണിക്കൽ ഗാർഡൻ ശുചീകരിച്ചു. കുറ്റിപ്പുറം മേഖല റീജിയൺ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ എം. ഉബൈദുള്ള സാറിന്റെ സന്ദർശനം ഇന്നത്തെ ക്യാമ്പിനെ കൂടുതൽ അർത്ഥമുള്ളവാക്കി. സാറിന്റെ വാക്കുകൾ കൂടുതൽ പ്രചോദനം നൽകുന്നതായി വളന്റിയർസ് അഭിപ്രായപെട്ടു. രാത്രി ഫീഡ്ബാക്ക് സെഷനും കലാപരിപാടികളും നടന്നു. പിന്നോട്ട് നിന്ന കുറെ വളന്റിയർസ് ഉത്സാഹത്തോടെ മുന്നോട്ട് വന്ന് മനോഹരമായി പരിപാടികൾ അവതരിപ്പിച്ചു.
"കയ്യൊപ്പ്" - 15/08/2022 (Day 4)
സ്വാതന്ത്ര്യ ദിനാഘോഷം/പേപ്പർ ബാഗ് നിർമ്മാണം /മിതം
സപ്ത ദിന സഹവാസ ക്യാമ്പിന്റെ നാലാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. അദ്ധ്യാപിക സിന്ധു.കെ-യുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ക്യാമ്പ് പേപ്പർ പ്രകാശനം ചെയ്തു. സ്വാതന്ത്ര്യത്തിൻ്റെ 75-മത് വാർഷികം സമുചിതമായി ആഘോഷിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ് പതാക ഉയർത്തി. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ പി. സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി എന്നിവർ സംസാരിച്ചു. സ്കൂൾ പി.ടീ.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും തുടർന്ന് നടന്നു. മിതം പ്രൊജക്ടിന്റെ ഭാഗമായി അധ്യാപികരായ രാധിക. എം. ജി, സജ്‌ന. എ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ ഊർജ്ജ സംരക്ഷണ ബോധവൽക്കരണം നടത്തി. ഉച്ചക്ക് ശേഷമുള്ള സെഷൻ പേപ്പർ ബാഗ് നിർമ്മാണം ആയിരുന്നു. "പരിസ്ഥിതിസൗഹൃദ, പ്ലാസ്റ്റിക്-വിമുക്ത വിദ്യാലയം" എന്ന ആശയം മുൻനിർത്തി നടത്തിയ ഈ പ്രവർത്തനത്തിന് രണ്ടാം വർഷ വിദ്യാർഥിനി റിൻഷ ഫാത്തിമ നേതൃത്വം നൽകി. പ്ലാസ്റ്റിക് ക്യാരി ബാഗുകൾ ഉപയോഗിക്കാതെ പേപ്പർ ബാഗുകൾ ഉപയോഗിക്കാനും അത് വഴി പരിസ്ഥിതി സംരക്ഷിക്കാനും ഈ പരിശീലനം സഹായകമാകുമെന്ന് പ്രോഗ്രാം ഓഫീസർ എൻ. അമ്പിളി പറഞ്ഞു. വൈകുന്നേരം ഫീഡ്ബാക്ക് സെഷൻ നടന്നു. വളന്റിയർസ് കൂടുതൽ ഊർജസ്വലാരായി.
"കയ്യൊപ്പ്" - 16/08/2022 (Day 5)
അടുക്കളതോട്ട പരിപാലനം /ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ വിസിറ്റ് /മിതം
സപ്ത ദിന സഹവാസ ക്യാമ്പിന്റെ അഞ്ചാം ദിവസം രാവിലെ വളന്റിയർസ് പ്രഭാത നടത്തം നടന്നു. അദ്ധ്യാപിക രാധിക. എം. ജി യുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ക്യാമ്പ് പേപ്പർ ഹൈസ്കൂൾ അദ്ധ്യാപിക ഹസീന ടീച്ചർ പ്രകാശനം ചെയ്തു. എല്ലാ വളന്റിയർസും ഒരു മിനിറ്റ് മൈക്ക് എടുത്ത് സംസാരിച്ചു. തുടർന്ന് അടുക്കളതോട്ടപരിപാലനവും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ഉച്ചക്ക് ശേഷം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ സന്ദർശിച്ചു. അവിടെ ക്ലാസും മോക്ക് ഡ്രില്ലും അതി ഗംഭീരമായി സ്റ്റേഷൻ മാസ്റ്റർ അബ്ദുൾ സലീം നടത്തി. ശേഷം സ്കൂളിൽ എത്തി വളന്റിയർ ഹർഷ ഷെറിന്റെ പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചു. തൊട്ടടുത്ത ദിവസത്തെ നേത്ര പരിശോധന ക്യാമ്പിലേക്കുള്ള മുന്നൊരുക്കങ്ങൾ നടത്തി.
"കയ്യൊപ്പ്" - 16/08/2022 (Day 6)
ദൃഢഗാത്രം/തെരുവ് മൈo/മിതം
സപ്ത ദിന സഹവാസ ക്യാമ്പിന്റെ ആറാം ദിവസം രാവിലെ പ്രിൻസിപ്പൽ രാജീവ് ബോസ്. എം. പി. യുടെ നേതൃത്വത്തിൽ നടന്ന അസംബ്ലിയിൽ ക്യാമ്പ് പേപ്പർ അദ്ധ്യാപിക സജ്‌ന. എ പ്രകാശനം ചെയ്തു. സ്കൂളിൽ വച്ച് സൗജന്യ നേത്രപരിശോധനയും ഹെൽത്ത് ചെക്കപ്പും നടത്തി. പെരിന്തൽമണ്ണ നഗരസഭ വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി മനോജ് ഉദ്ഘാടനം ചെയ്തു. പി.ടീ.എ. പ്രസിഡൻ്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ അൽ-സലാമ കണ്ണാശുപത്രിയുമായും ഗവ. ഹോസ്പിറ്റലുമായും സഹകരിച്ച് "ദൃഢഗാത്രം" പ്രോജക്ടിൻ്റെ ഭാഗമായാണ് ക്യാംപ് സംഘടിപ്പിച്ചത്. പി.ടി.എ. മെമ്പർ കെ.യൂസഫ്, പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അൽസലാമ ഹോസ്പിറ്റലിലെ ഡോ. ആലിയ, ഗവ. ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, വളണ്ടിയർ സെക്രട്ടറി മുബഷിർ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ നേത്ര പരിശോധന, ഷുഗർ, ബി.പി., ബി.എം.ഐ. ചെക്കപ്പുകളും ഡോക്ടറുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു. മൂന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു ക്യാമ്പ് വൻവിജയമാക്കി തീർത്തു. സമജീവനം തെരുവ് മൈo മുൻസിപ്പൽ കോംപ്ലക്സ്കിലും മൂസക്കുട്ടി ബസ്സ്റ്റാൻഡിലും വളന്റിയർസ് അവതരിപ്പിച്ചു. രാത്രി ഫീഡ് ബാക്ക് സെഷനും കലാപരിപാടികളും നടന്നു.
"കയ്യൊപ്പ്" - 17/08/2022 (Day 7)
സമാപന സമ്മേളനം/ക്യാമ്പസ് ശുചീകരണം
സപ്ത ദിന സഹവാസ ക്യാമ്പിന്റെ ഏഴാം ദിവസം രാവിലെ പ്രിൻസിപ്പൽ രാജീവ് ബോസിന്റെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ഒരു ക്യാമ്പ് പേപ്പർ പ്രിൻസിപ്പൽ രാജീവ് സർ പ്രകാശനം ചെയ്തു. മറ്റൊന്ന് പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ രാജീവ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ് ഉത്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ സ്വാഗതം ആശംസിക്കുകയും വളന്റിയർ ലീഡർ മുഹമ്മദ് മുബഷീർ. കെ. ടി നന്ദി അറിയിക്കുകയും ചെയ്തു. അധ്യാപകരായ രശ്മി. കെ, രാധിക. എം. ജി., മണിലാൽ, ഷിഹാബുദീൻ വി.കെ. എന്നിവർ ആശംസകൾ നേർന്നു. വളന്റിയർസ് മികച്ച ഫീഡ്ബാക്കുകൾ പറഞ്ഞു. എല്ലാ വളന്റിയർസിനും സമ്മാനങ്ങൾ നൽകി. പരിസരം എല്ലാം ശുചീകരിച്ചു. സപ്ത ദിന ക്യാമ്പ് കയ്യൊപ്പിന്റെ നിർമാർന്ന ഓർമ്മകൾക്കായി നാനാ വർണ്ണങ്ങൾ കൈയിലാക്കി വെള്ളതുണിയിൽ പതിപ്പിച്ചു നിർവൃതി കൊണ്ട് എല്ലാവരും നിറഞ്ഞ ഓർമ്മകളോടെ വിഷമത്തോടെ യാത്ര പറഞ്ഞു പിരിഞ്ഞു. ക്യാമ്പ് സമാപിച്ചു.
Monday, August 15, 2022
വി.എച്ച്.എസ്.ഇ. രണ്ടാം അലോട്ട്മെന്റ്
വി.എച്ച്.എസ്.ഇ. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആഗസ്ത് 17ന് 4 മണി വരെ അഡ്മിഷൻ എടുക്കാം.
Friday, August 12, 2022
കയ്യൊപ്പ് - എൻ.എസ്.എസ്. സപ്ത ദിന സഹവാസ ക്യാമ്പ് ആരംഭിച്ചു
എൻ.എസ്.എസ്. സപ്ത ദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ചുള്ള രജിസ്ട്രേഷൻ 3 മണിക്ക് തന്നെ ആരംഭിച്ചു. "കയ്യൊപ്പ്" എന്ന പേരിലുള്ള ക്യാമ്പിന്റെ ഔപചാരികമായ ഉത്ഘാടനം മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ നസീറ.എ. നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ പി ടി എ പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ചു. ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ജോളി ജോസഫ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, സീനിയർ അദ്ധ്യാപിക രശ്മി.കെ എന്നിവർ ആശംസകൾ നേർന്നു . പ്രോഗ്രാം ഓഫീസർ അമ്പിളി. എൻ. നന്ദി അറിയിച്ചു. തുടർന്ന് വിളംബര ജാഥ നടത്തി. അതിന് ശേഷം "സജ്ജം" പദ്ധതിയുടെ ഭാഗമായി മൗലാനാ ഹോസ്പിറ്റലുമായി സഹകരിച്ച് ഫസ്റ്റ് എയ്ഡ് ഡെമോൺസ്ട്രേഷൻ ക്ലാസ് നടന്നു. ഐസ് ബ്രേക്കിങ്ങ് സെഷൻ അസ്‌ലം കൈകാര്യം ചെയ്തു. രാത്രി 10 മണിയോടെ ഫീഡ് ബാക്ക് നടന്നു. ഒരു പാട് നല്ല ആദ്യദിന ക്യാമ്പ് അനുഭവങ്ങൾ വിദ്യാർത്ഥികൾ പങ്കുവെച്ചു. തുടർന്ന് കലാപരിപാടികൾ നടന്നു.
Thursday, August 11, 2022
മിതം - ബോധവൽക്കരണ ക്ലാസ്: ആഗസ്ത് 11, 2022
എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "കയ്യൊപ്പ്"-ൻറെ മുന്നോടിയായി പൊതുജനങ്ങളിൽ ഊർജ്ജസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാൻ വേണ്ടിയുള്ള "മിതം" പ്രൊജക്ടിൻന്റെ ഗൃഹ സന്ദർശനത്തിന് മുന്നോടിയായി വളണ്ടിയർമാർക്ക് പെരിന്തൽമണ്ണ കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ& അസിസ്റ്റന്റ് എഞ്ചിനീയർ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ ക്ലാസ് എടുത്തു. പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
Thursday, August 4, 2022
വി.എച്ച്.എസ്.ഇ. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
വി.എച്ച്.എസ്.ഇ. ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. നാളെ (05-08-2022) മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ്. ആഗസ്ത് 10 ആണ് അവസാന തിയതി.