ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി, തെരുവ് നാടകം, പ്രസംഗ മത്സരം ഇവ സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ, കരിയർ മാസ്റ്റർ കെ.റിയാസ് എന്നിവർ നേതൃത്വം നൽകി.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Monday, June 26, 2023
Friday, June 23, 2023
ഡ്രൈ ഡേ - ജൂൺ 23, 2023
മഴക്കാലത്തിന് മുന്നോടിയായി സ്‌കൂളും പരിസരവും വൃത്തിയാക്കുന്നതിന് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളും "ഡ്രൈ ഡേ" ആയി ആചരിക്കാൻ തീരുമാനിച്ചത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പരിസരവും ക്ലാസ് മുറികളും വിദ്യാർത്ഥികൾ ശുചിയാക്കി. പ്ലാസ്റ്റിക് രഹിത ക്യാംപസ് പ്രഖ്യാപനം നടത്തി.
മെഹന്തി ഫെസ്റ്റ് - ജൂൺ 23, 2023
പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. മാപ്പിളപ്പാട്ട്, ഒപ്പന തുടങ്ങിയ കലകളും പ്രദർശിപ്പിച്ചു. വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. സെൽ ഫെസ്റ്റിന് നേതൃത്വം നൽകി.
Wednesday, June 21, 2023
അന്താരാഷ്‌ട്ര യോഗാ ദിനം - ജൂൺ 21, 2023
അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ ഭാഗമായി യോഗാ പരിശീലനം നൽകി. വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. സെല്ലിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. യോഗാ ട്രെയിനർ സൈനുലാബ്ദീൻ നേതൃത്വം നൽകി. പ്രോഗ്രാം ഓഫീസർ പി. റസ്‌മ, കരിയർ മാസ്റ്റർ കെ. റിയാസ് തുടങ്ങിയവർ പങ്കെടുത്തു.
Monday, June 19, 2023
ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി എൻ.എസ്.എസ്. വളണ്ടിയർമാർ - ജൂൺ 19, 2023
വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. വളണ്ടിയർമാർ വായനാ ദിനാചരണത്തിന്റെ ഭാഗമായി അൻപതോളം പുസ്തകങ്ങൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ പ്രവർത്തിക്കുന്ന പി.ടി. അരുൺ കുമാർ സ്മാരക ലൈബ്രറിയിലേക്ക് സംഭാവന നൽകി. സബ് ട്രഷറി ഓഫീസർ ടി.എച്ച്.ഇബ്രാഹിം കുട്ടികളുമായി സംവദിച്ച് വായനാദിന ആശംസകൾ നൽകി. ട്രഷറി സൂപ്രണ്ട് ഷുക്കൂർ, രാജീവൻ, ലൈബ്രേറിയൻ രമ്യ,ഉദയപ്രകാശ്, പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി.റസ്‌മ, വളണ്ടിയർ ലീഡർ പി.സാരംഗ് തുടങ്ങിയവർ പങ്കെടുത്തു.
വായനാദിനം ആചരിച്ചു - ജൂൺ 19, 2023
വായനാ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി ഓരോ ക്ലാസ് റൂമിലും "അക്ഷരക്കൂട്ട്" എന്ന പേരിൽ ക്ലാസ് ലൈബ്രറി സ്ഥാപിച്ചു. പ്രസ്തുത പരിപാടി സ്‌കൂൾ പി.ടി.എ.നിർവാഹക സമിതി അംഗം പി.സുഹറ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.റിയാസ്, സി.അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു. മലയാള ഭാഷയുമായി ബന്ധപെട്ട് "മധുരം മലയാളം" എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു.
Thursday, June 15, 2023
ആർ.എൻ.മനഴി എൻഡോവ്മെൻറ് - ജൂൺ 15, 2023
2023 മാർച്ച് പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നതിനായി പെരിന്തൽമണ്ണ നഗരസഭ നൽകി വരുന്ന ആർ.എൻ. മനഴി എൻഡോവ്മെൻറ് പുരസ്‌കാര ചടങ്ങ് അലങ്കാർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും മട്ടന്നൂർ എം.എൽ.എ.യുമായ ശൈലജ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ അധ്യക്ഷൻ പി.ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ മൻസൂർ നെച്ചിയിൽ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. 100% വിജയം നേടി മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. സ്‌കൂളിനുള്ള അവാർഡ് പ്രിൻസിപ്പൽ എം.പി.രാജീവ് ബോസ് ഏറ്റുവാങ്ങി.
Wednesday, June 14, 2023
ലോക രക്തദാന ദിനം - ജൂൺ 14, 2023
ലോക രക്തദാന ദിനത്തോടനുബന്ധിച്ച് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നൽകി. അധ്യാപകനായ വി.ഇസ്‌ഹാഖ് ക്ലാസ് കൈകാര്യം ചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പി.റസ്‌മ നേതൃത്വം നൽകി.
Tuesday, June 13, 2023
റീഡിങ് കോർണറിൽ ഇനി തൊഴിൽ പ്രസിദ്ധീകരണങ്ങളും
പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ ഭാഗമായി സ്‌കൂൾ റീഡിങ് കോർണർ സജീവമായി. വിവിധ പത്രങ്ങളോടൊപ്പം തൊഴിൽ പ്രസിദ്ധീകരണമായ തൊഴിൽ വാർത്തയും ഇനി മുതൽ റീഡിങ് കോർണറിൽ ലഭ്യമാവും. തൊഴിൽ രംഗത്തുള്ള ട്രെൻഡുകൾ മനസിലാക്കുന്നതിന് ഇത് സഹായകമാവും എന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അദ്ധ്യാപകൻ കെ.റിയാസ് പറഞ്ഞു. പ്രിൻസിപ്പൽ രാജീവ് ബോസ് പ്രവർത്തനം ഉദ്‌ഘാടനം ചെയ്തു.
ജില്ലാ ആശുപത്രിക്ക് പാലിയേറ്റിവ് ഉപകരണങ്ങൾ കൈമാറി എൻ.എസ്.എസ്. യൂണിറ്റ്
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് "ന്യൂസ് പേപ്പർ ചലഞ്ചി"ലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പാലിയേറ്റിവ് ഉപകരണങ്ങളും അഡൽട്ട് ഡയപ്പറുകളും ജില്ലാ ആശുപത്രി പാലിയേറ്റിവ് യൂണിറ്റിന് കൈമാറി. വളണ്ടിയർമാർ സമ്മർ ക്യാമ്പിന്റെ ഭാഗമായി "ആത്മകം" പ്രോജക്റ്റ് ന്റെ ഭാഗമായി വീടുകളിൽ നിന്നാണ് പഴയ ന്യൂസ് പേപ്പറുകൾ ശേഖരിച്ചത്. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ ബിജു, ഡാലിയ, ദിനേശ്, സുനിൽ, എൻ.എസ്.എസ്. വളണ്ടിയർമാരായ നിവേദ്, ഇഹ്‌സാൻ, അരുൺദാസ്, വർഷ, അലാന തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം ഓഫീസർ പി. റസ്‌മ നേതൃത്വം നൽകി.
Friday, June 9, 2023
വിജയാരവം 2023 - ജൂൺ 09, 2023
2022-23 വർഷത്തിൽ വിദ്യാലയത്തിൽ നിന്നും എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. വിഭാഗങ്ങളിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഹുസൈന നാസർ, പി.ടി.ഏ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് തുടങ്ങിയവർ പങ്കെടുത്തു.
Monday, June 5, 2023
പരിസ്ഥിതി ദിനം ആചരിച്ചു - ജൂൺ 05, 2023
Saturday, June 3, 2023
വിജയഭേരി എക്സലൻസ് അവാർഡ് - ജൂൺ 03, 2023
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 100% വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള വിജയഭേരി എക്സലൻസ് അവാർഡ് സ്‌കൂൾ പ്രിൻസിപ്പൽ ബഹു. എം.എൽ.എ. പി. ഉബൈദുള്ളയിൽ നിന്നും എറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ ഫിദ.സി. വിദ്യാർത്ഥികൾക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീക്കയിൽ നിന്നും സ്വീകരിച്ചു.
Thursday, June 1, 2023
പ്രവേശനോത്സവം 2023 - ജൂൺ 01, 2023
സ്‌കൂൾ പ്രവേശനോത്സവം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഷാൻസി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, വാർഡ് കൗൺസിലർ ഹസീന തുടങ്ങിയവർ പങ്കെടുത്തു.