ടൂറിസം ദിനത്തോടനുബന്ധിച്ച് "ഉത്തരവാദിത്ത ടൂറിസം" എന്ന വിഷയത്തിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ടൂറിസം പ്രൊമോഷൻ മലപ്പുറം ജില്ലാ കോഓർഡിനേറ്റർ സിബിൻ.ടി.പോൾ ക്ലാസ് നയിച്ചു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Tuesday, September 26, 2023
Sunday, September 24, 2023
എൻ.എസ്.എസ്. ദിനം - സെപ്റ്റംബർ 24, 2023
മലപ്പുറം ജില്ലയിലെ വെട്ടത്തൂർ ഉള്ള "ആകാശ പറവ"യിലെ അന്തേവാസികളോടൊപ്പമാണ് ഒന്നാം വർഷ വളണ്ടിയർമാർ എൻ.എസ്.എസ്. ദിനം ആചരിച്ചത്. അഗതികളും അനാഥരുമായ വൃദ്ധന്മാരും മാനസിക വെല്ലുവിളി നേരിടുന്നവരുമായ ഏകദേശം നൂറോളം അന്തേവാസികളാണ് ആകാശ പറവയിൽ ഉള്ളത്. പാട്ടുപാടിയും അവരുടെ കലാപരിപാടികൾ ആസ്വദിച്ചും അവരുമായി സംവദിച്ചും മധുരം വിതരണം ചെയ്തും വളണ്ടിയർമാർ ഈ ദിനം സാർത്ഥകമാക്കി.
Saturday, September 23, 2023
വിത്ത് പേന നിർമ്മാണം രണ്ടാം ഘട്ടം - സെപ്റ്റംബർ 23, 2023
പൂർവ വിദ്യാർത്ഥിയുടെ ചികിത്സാ സഹായത്തിനായി തുടങ്ങി വെച്ച വിത്ത് പേന നിർമ്മാണം ആവശ്യക്കാരുടെ ബാഹുല്യം പരിഗണിച്ച് രണ്ടാം ഘട്ടം പൂർത്തിയാക്കി. മുൻകൂട്ടി ഓർഡർ തന്നവർക്ക് പാർസൽ ചെയ്ത് അയക്കുകയും ചെയ്തു.
എൻ.എസ്.എസ്. ദിനാഘോഷങ്ങൾക്ക് തുടക്കം
രണ്ടാം വർഷ എൻ.എസ്.എസ്. വളണ്ടിയർമാർ പൊതിച്ചോറ് വിതരണം നടത്തിയും സാകേതം വൃദ്ധസദനം സന്ദർശിച്ചും എൻ.എസ്.എസ്. ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
Thursday, September 21, 2023
മൈൻഡ് ഫുൾനെസ്സ് - സെപ്റ്റംബർ 21, 2023
ഒന്നാം വർഷ വിദ്യാർത്ഥികൾക്കായുള്ള മൈൻഡ് ഫുൾനെസ് ക്ലാസ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സിജി ട്രെയിനർ ആയ ഫയാസ് ഹബീബ് ക്ലാസ് കൈകാര്യം ചെയ്തു. വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കരിയർ മാസ്റ്റർ കെ.റിയാസ്, അധ്യാപകനായ സി.അബ്ദുൾ അസീസ് എന്നിവർ പങ്കെടുത്തു.
Wednesday, September 20, 2023
സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് - സെപ്റ്റംബർ 20, 2023
എൻ.എസ്.എസ്. യൂണിറ്റ് പെരിന്തൽമണ്ണ അൽ സലാമ കണ്ണാശുപത്രിയുമായി സഹകരിച്ച് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പരിസരവാസികൾക്കുമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകീട്ട് 3 വരെ നീണ്ട ക്യാംപിൽ കാഴ്ച വൈകല്യം കണ്ടെത്തിയവർക്കായി അൽ സലാമ കണ്ണാശുപത്രിയുടെ ചികിത്സാ ഡിസ്‌കൗണ്ട് കാർഡ് വിതരണം ചെയ്തു.
Monday, September 11, 2023
ഹാബിറ്റ് സ്ളേറ്റ്
സ്‌കൂളിലെ "ഹാബിറ്റ് സ്ളേറ്റി"ന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ രാജീവ് ബോസ് നിർവഹിച്ചു. ഓരോ ദിവസവും ഒരു പോസിറ്റിവ് ചിന്താശകലവുമായി ഇനി ഹാബിറ്റ് സ്ളേറ്റ് പെരിന്തൽമണ്ണ സ്‌കൂളിലും ഉണ്ടാവും. സ്‌കൂൾ എൻ.എസ്.എസ്. വളണ്ടിയർമാരാണ് ഇതിന്റെ പരിപാലനം നിർവഹിക്കുന്നത്. "A Good Thought makes a Good Day" എന്ന ആശയം നടപ്പിലാക്കുന്നതാണ് ഹാബിറ്റ് സ്ളേറ്റ് പ്രോജക്‌ട്.
Friday, September 8, 2023
സ്‌കൂൾ കലോത്സവം 2023
പെരിന്തൽമണ്ണ ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ കലോത്സവം സെപ്റ്റംബർ 7, 8 തിയ്യതികളിലായി നടന്നു. 7-ന് നടന്ന ഉദ്‌ഘാടന ചടങ്ങിൽ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫെയിം ശ്രിദ വൈഷ്‌ണ വിശിഷ്ടാതിഥിയായി. പെരിന്തൽമണ്ണ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ നെച്ചിയിൽ മൻസൂർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡൻറ് കെ. മുഹമ്മദ് സ്വാലിഹ്, പ്രിന്സിപ്പൽമാരായ സി.എം.ലത, എം.പി. രാജീവ് ബോസ്, ഹെഡ്‌മാസ്റ്റർ പി. സക്കീർ ഹുസൈൻ, കലോത്സവ കൺവീനർ പി.എൻ. ജീവൻലാൽ എന്നിവർ സംസാരിച്ചു. വിവിധ ഇനങ്ങളിലായി നടന്ന വിദ്യാർത്ഥികളുടെ കലാ പ്രകടനങ്ങൾ മികച്ച ആസ്വാദനാനുഭവങ്ങളായി.
അന്താരാഷ്ട്ര ശുദ്ധവായുദിനാചരണം - സെപ്റ്റംബർ 08, 2023
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റലിൽ വെച്ച് നടന്ന "ശുദ്ധവായുവിനായി ഒരുമിക്കാം" എന്ന വിദ്യാഭ്യാസ ക്യാമ്പയിനിലും ചർച്ചയിലും എൻ.എസ്.എസ്. വളണ്ടിയർമാർ പങ്കെടുത്തു. ജില്ലാ തല ഉദ്ഘാടനം ബഹു. സബ് കളക്ടർ ശ്രീധന്യ സുരേഷ് ഐ.എ.എസ്. നിർവഹിച്ചു. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി.ഷാജി അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു എന്നിവർ സംസാരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. ടി.അനീഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് എഞ്ചിനീയർ ജി. വരുൺ നാരായണൻ, കെ.എസ്.ഇ.ബി. അസിസ്റ്റന്റ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ ഫൈസൽ റഹ്‌മാൻ പാഴേരി എന്നിവർ വിഷയാവതരണം നടത്തി.