ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് "വിജയോത്സവം 2019" സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ എം.മുഹമ്മദ് സലിം നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റിയിലെ ജനപ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, രക്ഷിതാക്കൾ, സ്ഥാപനമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Wednesday, June 26, 2019
Friday, June 21, 2019
Thursday, June 20, 2019
വിജയപഥം 2019 പദ്ധതിക്ക് തുടക്കം
പെരിന്തൽമണ്ണ നഗരസഭ നടപ്പിലാക്കി വരുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതിയായ വിജയപഥത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു. നഗരസഭാധ്യക്ഷൻ എം.മുഹമ്മദ് സലീം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ അധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലന പരിപാടിയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നഗരസഭാ അംഗങ്ങളായ താമരത്ത് ഉസ്മാൻ, തെക്കത്ത് ഉസ്മാൻ, വിജയപഥം കോർഡിനേറ്റർ കെ.കെ.എം.മുസ്തഫ, പ്രഥമാധ്യാപിക വഹീദാ ബീഗം, വി.എച്ച്.എസ്.ഇ. അധ്യാപിക അമ്പിളി നാരായണൻ, പ്രിൻസിപ്പൽ കെ.വി.ഫൗസിയ തുടങ്ങിയവർ സംസാരിച്ചു.
Wednesday, June 19, 2019
Monday, June 17, 2019
രക്തഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് - ജൂൺ 17, 2019
കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണ്ണയക്യാമ്പ് നടത്തി. രക്തദാനവും രക്തഗ്രൂപ്പ് നിർണയത്തിന്റെ പ്രാധാന്യവും വിദ്യാർത്ഥികളിലേക്കു പകർന്നു കൊണ്ട് അദ്ധ്യാപിക അമ്പിളി നാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുപ്പതോളം ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്തഗ്രൂപ്പ് നിർണ്ണയിച്ചു. രണ്ടാം വർഷ എം.എൽ.ടി. വിദ്യാർത്ഥികൾ നേതൃത്വം നൽകി.
Thursday, June 6, 2019
പ്രവേശനോത്സവം 2019 - ജൂൺ 6, 2019
ഒന്ന് മുതൽ പന്ത്രണ്ട് വരെ ഉള്ള ക്ളാസുകൾ ജൂൺ 6-ന് ആരംഭിച്ചു. ഒന്നാം ക്ലാസ്സിലെയും പതിനൊന്നാം ക്ലാസിലെയും കുട്ടികളെ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളുകളിലേക്ക് സ്വാഗതം ചെയ്യാന് കഴിഞ്ഞു എന്നത് ഈ വര്ഷത്തെ പുത്തൻ അനുഭവമാണ്. സ്കൂൾ അസംബ്ലി കൂടി എല്ലാ പുതിയ വിദ്യാർത്ഥികളെയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി മധുരം നൽകിയാണ് അധ്യാപകർ വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തത്. ചടങ്ങിൽ പി.ടി.എ. പ്രസിഡൻറ് ശ്രീ. വി.മുഹമ്മദ് ഹനീഫ അധ്യക്ഷം വഹിച്ചു.
Tuesday, May 28, 2019
വി.എച്ച്.എസ്.ഇ. ഒന്നാം വർഷ റിസൾട്ട്
2019 മാർച്ചിൽ നടന്ന ഒന്നാം വർഷ പൊതുപരീക്ഷാ റിസൾട്ട് പ്രസിദ്ധീകരിച്ചു. പാർട്ട് 1, 2 വിഷയങ്ങളിൽ 92% വിജയവും പാർട്ട് 3 ൽ 53% വിജയവും നേടി. ഇമ്പ്രൂവ്മെൻറ് പരീക്ഷക്കായുള്ള പ്രത്യേക പരിശീലനം സ്കൂൾ തുറക്കുന്നതോടെ ആരംഭിക്കും.
Monday, May 27, 2019
മനഴി എൻഡോവ്മെന്റ്
പെരിന്തൽമണ്ണ നഗരസഭാ പരിധിയിലുള്ള വിദ്യാലയങ്ങളിലെ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കും സ്കൂളുകൾക്കും നൽകുന്ന ആർ.എൻ. മനഴി എൻഡോവ്മെന്റ് പുരസ്കാരം വർണാഭമായ ചടങ്ങിൽ വെച്ച് സമ്മാനിച്ചു. പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷം വഹിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.ടി. വിദ്യാർഥിനികളായ കീർത്തന.വി.പി., ആര്യ.എ., ബി.ഇ.ടി. വിദ്യാർഥിനികളായ മുർഷിദ.കെ., ഫാത്തിമ ഹംന.വി.സി. എന്നിവർ അവാർഡിന് അർഹരായി.
Wednesday, May 22, 2019
നവനീനം 2019 - മെയ് 22, 2019
വി.എച്ച്.എസ്.ഇ. കോഴ്സുകളുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയുള്ള സ്വാഗത സെമിനാർ "നവനീനം 2019" കരിയർ ഗൈഡൻസ് സെല്ലിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
പി.ടി.എ. പ്രസിഡൻറ് ശ്രീ. വി.മുഹമ്മദ് ഹനീഫ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ്, സീനിയർ അധ്യാപിക ശ്രീമതി. അമ്പിളി നാരായണൻ എന്നിവർ സംസാരിച്ചു. കരിയർ മാസ്റ്റർ ശ്രീ. അരുൺ.പി.ശങ്കർ വിഷയാവതരണം നടത്തി. രണ്ടാം വർഷ വിദ്യാർത്ഥിനി കുമാരി. ഫാത്തിമ ഹിബ നന്ദി പ്രകാശിപ്പിച്ചു.
Wednesday, May 8, 2019
വി.എച്ച്.എസ്.ഇ. റിസൾട്ട് 2019
2019 മാർച്ചിൽ നടന്ന രണ്ടാം വർഷ പൊതുപരീക്ഷയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.ക്ക് ഉജ്ജ്വല വിജയം. 97% പേർ ഉപരിപഠനത്തിന് അർഹരായി. എം.എൽ.ടി. കോഴ്സിൽ വി.പി.കീർത്തനയും ബി.ഇ.ടി. കോഴ്സിൽ കെ.മുർഷിദയും മികച്ച മാർക്ക് കരസ്ഥമാക്കി. സ്കൂളിന്റെ അക്കാദമിക പ്രവർത്തനമായ "ലക്ഷ്യ"യും പെരിന്തൽമണ്ണ നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ "വിജയപഥ"വും മികച്ച വിജയം നേടാൻ സഹായകമായി.
Subscribe to:
Posts (Atom)














