മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 100% വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള വിജയഭേരി എക്സലൻസ് അവാർഡ് സ്‌കൂൾ പ്രിൻസിപ്പൽ ബഹു. എം.എൽ.എ. പി. ഉബൈദുള്ളയിൽ നിന്നും എറ്റുവാങ്ങി. മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ ഫിദ.സി. വിദ്യാർത്ഥികൾക്കുള്ള അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീക്കയിൽ നിന്നും സ്വീകരിച്ചു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Saturday, June 3, 2023
Thursday, June 1, 2023
പ്രവേശനോത്സവം 2023 - ജൂൺ 01, 2023
സ്‌കൂൾ പ്രവേശനോത്സവം പെരിന്തൽമണ്ണ നഗരസഭാ ചെയർമാൻ പി.ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. ഷാൻസി നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ നസീറ ടീച്ചർ, സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ്, വാർഡ് കൗൺസിലർ ഹസീന തുടങ്ങിയവർ പങ്കെടുത്തു.
Tuesday, May 30, 2023
ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം - അപേക്ഷ ജൂൺ 2 മുതൽ 9 വരെ
ഹയർസെക്കണ്ടറി (വൊക്കേഷണൽ) ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷാ സമർപ്പണം ജൂൺ 2-ന് ആരംഭിച്ച് ജൂൺ 9-ന് അവസാനിക്കും. ജൂൺ 13-ന് ട്രയൽ അലോട്ട്മെന്റും ജൂൺ 19-ന് ആദ്യ അലോട്ട്മെന്റും നടക്കും. ജൂലൈ 5-ന് ക്ളാസുകൾ ആരംഭിക്കും.
www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയോ www.vhscap.kerala.gov.in വഴിയോ അപേക്ഷിക്കാം.
Sunday, May 28, 2023
എൻ.എസ്.എസ്. സമ്മർ ക്യാമ്പ്: REVIVE - മെയ് 27, 28, 2023
എൻ.എസ്.എസ്. യൂണിറ്റിന്റെ സമ്മർ ക്യാമ്പ് "റിവൈവ്" മെയ് 27, 28 തിയ്യതികളിലായി സ്‌കൂളിൽ വെച്ച് നടന്നു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് ശ്രീ. കിനാതിയിൽ സാലിഹ് ഉദ്ഘാടനം ചെയ്തു. കൊപ്പം സ്‌കൂളിലെ ഗണിതാധ്യാപകനും റിസോഴ്‌സ് പേഴ്സണുമായ ഡോ. ഷനാസ് ബാബു വോളന്റിയർ ഓറിയെന്റേഷൻ സെഷൻ കൈകാര്യം ചെയ്തു. കുട്ടികൾ ന്യൂസ് പേപ്പർ ചലഞ്ച് വഴി സമാഹരിച്ച പഴയ ന്യൂസ്‌പേപ്പറുകൾ സ്‌കൂളിൽ സമാഹരിച്ചു. ഇത് വിറ്റ് കിട്ടുന്ന തുക പെയിൻ & പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഏ.എസ്.ഐ. ശ്രീ. ടി. അബ്ബാസ് നിയമലംഘനങ്ങളും യുവജനങ്ങളും എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു. തുടർന്ന് സ്‌കൂൾ ക്യാമ്പസ് ലഹരി വിരുദ്ധ പ്രദേശമായി പ്രഖ്യാപിച്ചു. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടന്ന ക്യാമ്പസ്സ് ക്ളീനിംഗിലും വളണ്ടിയർമാർ പങ്കെടുത്തു.
Thursday, May 25, 2023
വി.എച്ച്.എസ്.ഇ. പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ സ്‌കൂൾ
2023 മാർച്ച് പൊതുപരീക്ഷയിൽ 100% വിജയം നേടി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. ജില്ലയിൽ ഒന്നാമതെത്തി. മലപ്പുറം ജില്ലയിൽ സമ്പൂർണ്ണ വിജയം നേടിയ ഏക ഗവ.സ്‌കൂൾ കൂടിയാണ് ഇത്. 59 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. മുഴുവൻ വിഷയങ്ങൾക്കും A പ്ലസ് നേടിയ FHW കോഴ്‌സിലെ സി.ഫിദയാണ് സ്‌കൂൾ ടോപ്പർ. MET കോഴ്‌സിലെ റിയ അഷറഫ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും സ്ക്കൂളിന് നൂറ് ശതമാനം വിജയം ലഭിച്ചിരുന്നു.
Saturday, January 14, 2023
പാലിയേറ്റിവ് ഹോം കെയർ
പാലിയേറ്റിവ് പ്രവർത്തനങ്ങളുടെ ഭാഗമായി പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റൽ പാലിയേറ്റിവ് ക്ലിനിക്കുമായി ചേർന്ന് എൻ.എസ്.എസ്. വളണ്ടിയർമാർ ആഴ്ചയിൽ മൂന്ന് ദിവസം ഹോം കെയർ പോയി തുടങ്ങി. ഓരോ ദിവസവും ഏഴോ എട്ടോ രോഗികളെ സന്ദർശിക്കുകയും അവരുടെ പരിചരണത്തിൽ ഏർപ്പെടുകയും വഴി വളണ്ടിയര്മാരിൽ കിടപ്പു രോഗികളോടുള്ള സഹാനുഭൂതിയും സ്നേഹവും പരിചരണ മനോഭാവവും വളർത്താൻ സാധിക്കുന്നു.
Friday, January 13, 2023
റോഡ് സുരക്ഷാ വാരാചരണം - ജനുവരി 13, 2023
നല്ല ഡ്രൈവിങ് ശീലങ്ങളെക്കുറിച്ചും ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആക്സിഡന്റ് ഉണ്ടാകുമ്പോൾ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളെ കുറിച്ചും പെരിന്തൽമണ്ണ ലീഗൽ സൊസൈറ്റിയുടെ പാനൽ ലോയർ ആയ അഡ്വ. കെ.ടി. അബൂബക്കർ എൻ.എസ്.എസ്. വളണ്ടിയര്മാര്ക്ക് ക്ലാസ് നൽകി. റാപ്പിഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (RAAF) പെരിന്തൽമണ്ണ ചാപ്റ്ററിന്റെ ഭാരവാഹികൾ വളണ്ടിയര്മാര്ക്ക് റോഡ് സുരക്ഷാ ലഘുലേഖകൾ വിതരണം ചെയ്തു.
Thursday, January 12, 2023
ദേശീയ യുവജന ദിനാഘോഷം - ജനുവരി 12, 2023
സ്‌കൂളിൽ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ യുവജന ദിനാഘോഷം നടന്നു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വളണ്ടിയർ ലീഡർ ഷിബിന ഷെറിൻ സംസാരിച്ചു. തുടർന്ന് കഥാ, കവിതാ രചനാ മത്സരങ്ങളും പഞ്ചഗുസ്തി, കബഡി തുടങ്ങിയ കായിക മത്സരങ്ങളും നടന്നു. വിദ്യാർത്ഥികളുടെ ഫാഷൻ ഷോയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
"സ്പന്ദനം 2022" സുവനീർ പ്രകാശനം
Sunday, January 1, 2023
എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് "സ്പന്ദനം" സമാപിച്ചു.
പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ വി.എച്ച്.എസ്.ഇ. വിഭാഗം എൻ.എസ്.എസ്. സപ്തദിന ക്യാമ്പ് "സ്പന്ദനം" സമാപിച്ചു. പട്ടിക്കാട് ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഡിസംബർ 26-ന് ആരംഭിച്ച ക്യാമ്പിന്റെ ഭാഗമായി വിവിധ വകുപ്പുകളുമായി ചേർന്ന് സാമൂഹ്യ പ്രാധ്യാന്യമുള്ളതും കാലിക പ്രസക്തവുമായ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കി.
"ദൃഢഗാത്രം" പ്രോജക്ടിന്റെ ഭാഗമായി പ്രൈമറി ഹെൽത്ത് സെന്ററുമായി സഹകരിച്ച് സൗജന്യ ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ്, വനിതാ ശിശുക്ഷേമ വകുപ്പുമായി സഹകരിച്ച് "സമജീവനം" ക്യാംപയിൻ, "സജ്ജം" എന്ന പേരിൽ ഫയർ & റെസ്ക്യൂ സ്റ്റേഷനുമായി സഹകരിച്ച് എമർജൻസി റെസ്‌പോൺസ് ട്രൈനിങ്, മലപ്പുറം ജില്ലാ ട്രോമാകെയറുമായി സഹകരിച്ച് പരിശീലനം ഇവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ യെല്ലോ ലൈൻ ക്യാംപയിൻ, മെസ്സേജ് മിറർ, "ബോധപൂർവം പുതുവർഷത്തോടൊപ്പം" എന്ന പേരിൽ ലഹരി വിരുദ്ധ സഭ, ലഹരിക്കെതിരെ ജാഗ്രതാ ബോർഡ് സ്ഥാപിക്കൽ ഇവയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
"സമർപ്പിതം" സെഷനോടനുബന്ധിച്ച് വളന്റിയര്മാര്ക്ക് പാലിയേറ്റീവ് ട്രെയിനിങ് ലഭ്യമാക്കി. അച്ചാർ നിർമ്മാണം, എൻ.ഇ.ഡി. ബൾബ് നിർമാണം തുടങ്ങിയ സ്‌കിൽ സെഷനുകളും ഉണ്ടായിരുന്നു.
വളണ്ടിയർമാർ പൈതൃക സ്ഥലമായ പൂന്താനം ഇല്ലം സന്ദർശിച്ചു. സാകേതം വൃദ്ധാശ്രമ സന്ദർശനവും നടന്നു.