പൊതുപരീക്ഷകളിലെ മികച്ച വിജയത്തിന് പെരിന്തൽമണ്ണ നഗരസഭ നൽകി വരുന്ന എൻ.ആർ. മനഴി എൻഡോവ്മെന്റ് വിതരണം ചെയ്തു. പെരിന്തൽമണ്ണ ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. തഹസിൽദാർ ശ്രീ. മെഹറലി, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വിവിധ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Saturday, June 9, 2018
Wednesday, May 23, 2018
വിജയഭേരി എക്സലൻസ് അവാർഡ് - മെയ് 23, 2018
2018 മാർച്ച് പ്ലസ് ടു / വി.എച്ച്.എസ്.ഇ. പരീക്ഷയിൽ 100% റിസൾട്ട് നേടിയ വിദ്യാലയങ്ങൾക്കായി മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന "വിജയഭേരി എക്സലൻസ് അവാർഡ്" പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന് ലഭിച്ചു. മലപ്പുറം ടൗൺ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു. എം.പി. ശ്രീ. പി.വി. അബ്ദുൽ വഹാബ് ൽ നിന്ന് പ്രിൻസിപ്പൽ രാജീവ് ബോസ് അവാർഡ് ഏറ്റു വാങ്ങി. ഈ അവാർഡ് ലഭിച്ച ഏക വി.എച്ച്.എസ്. വിദ്യാലമായി പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.
Friday, May 11, 2018
Thursday, May 10, 2018
Friday, February 16, 2018
അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി പ്രാഥമിക തലത്തിൽ ഒരു അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കി. സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും പൂർവ്വവിദ്യാര്ഥികളുടെയും സാന്നിധ്യത്തിൽ പൊതുസമൂഹത്തിനു മുൻപിൽ ഫെബ്രുവരി 16-ന് സമർപ്പിക്കപ്പെട്ടു.
മികച്ച നേട്ടം കൈവരിക്കുന്നതിനായി അക്കാദമിക മാസ്റ്റർപ്ലാനിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ലക്ഷ്യ (അക്കാദമികം), ദിശ (തൊഴിൽപരമായ പദ്ധതികൾ), റെയിൻബോ (ഹൈടെക്ക് പദ്ധതികൾ), സർഗ്ഗവേള (കലാ-കായിക പദ്ധതികൾ), വെളിച്ചം (കോ-കറിക്കുലർ പദ്ധതികൾ), ഹരിതം (പരിസ്ഥിതി പദ്ധതികൾ), ഡ്യൂ ഡ്രോപ്പ്സ് (സാംസ്കാരിക പദ്ധതികൾ), ഹോപ്പ് (സാമൂഹിക പദ്ധതികൾ), ഇൻഫ്രാ (ഭൗതിക പദ്ധതികൾ) എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
അക്കാദമിക പ്രവർത്തനങ്ങൾ:
‘ലക്ഷ്യ’ എന്ന പേരുള്ള അക്കാദമികപദ്ധതിയിൽ കുട്ടികളെ അവരുടെ പഠനനിലവാരത്തിനനുസരിച്ച് പിയർഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും അനുയോജ്യവും ആവശ്യവുമായ മെറ്റീരിയൽസ് നൽകുന്നു. എല്ലാ മാസവും നിശ്ചിത പാഠഭാഗങ്ങളിൽ സീരീസ് പരീക്ഷകൾ നടത്തി പഠനപുരോഗതി ക്ലാസ് പി.ടി.എ. വിളിച്ച് വിലയിരുത്തുന്നു. സ്‌കൂളിൽ നടപ്പിലാക്കിയിട്ടുള്ള 'ട്യൂട്ടർ സംവിധാനം' വഴി ഓരോ കുട്ടിയുടെയും കുടുംബ, സാമൂഹിക, പഠന പശ്ചാത്തലങ്ങൾ അടുത്തറിയാനും ആവശ്യമായ എല്ലാ പിന്തുണയും നൽകുവാനും സാധിക്കുന്നു.
ഭൗതിക സാഹചര്യങ്ങൾ:
‘ഇൻഫ്രാ’ എന്ന് പേരുള്ള ഭൗതിക വികസനപദ്ധതി പ്രകാരം എല്ലാ ക്ലാസ്മുറികളും വൊക്കേഷണൽ ലാബുകളും വരാന്തയും ടൈൽ ചെയ്യുകയും ക്ലാസ്മുറികൾ ഹൈടെക് ആക്കുകയും ചെയ്തിരിക്കുന്നു. പഠനം കൂടുതൽ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമാക്കാൻ വേണ്ടി മുഴുവൻ ക്ലാസ്മുറികളിലും ലാപ്ടോപ്പ്, പ്രൊജക്ടർ, ഇന്റർനെറ്റ് തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി ഒരു ലൈബ്രറിയും റീഡിങ് കോർണറും ഒരുക്കിയിരിക്കുന്നു.
പഠനപരിപോഷണ പരിപാടികൾ:
വിദ്യാർത്ഥികൾക്ക് പ്രതികൂലമായ ജീവിത-പഠന സാഹചര്യങ്ങളിൽ പതറാതെ മുന്നോട്ട് പോകുവാനും ആത്മവിശ്വാസത്തോടു കൂടി മുന്നേറി വിജയം കൈവരിക്കുന്നതിനുമായി മോട്ടിവേഷൻ ക്ലാസുകൾ നടത്തുന്നു. കൂടാതെ രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനായി പോസിറ്റീവ് പാരന്റിങ് ക്ളാസുകളും നൽകുന്നു.
സാമൂഹിക പങ്കാളിത്തവും വിഭവ പിന്തുണയും:
കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി ‘ഡ്യൂ ഡ്രോപ്‌സ്’ എന്ന പേരിൽ ഒരു സാംസ്കാരിക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ‘ഗ്രീൻ പ്രോട്ടോക്കോൾ’ എന്ന പാരിസ്ഥിതിക നിയമാവലി ഉൾക്കൊണ്ടു കൊണ്ട് വിദ്യാർത്ഥികൾ നല്ല രീതിയിൽ സ്‌കൂളിലും ക്ലാസ്മുറികളിലും വേസ്റ്റ് ഡിസ്പോസൽ മാനേജ്‌മെന്റ് ചെയ്തു വരുന്നു. വർഷത്തിലെ പ്രധാന ദിനങ്ങൾ സ്മരിക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.
അക്കാദമിക പിന്തുണാ സംവിധാനം:
കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി സ്‌കൂളിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തിവരുന്നു. അക്കാദമിക പ്രവർത്തനങ്ങൾ വിവിധതലങ്ങളിൽ വിലയിരുത്തപ്പെടുകയും ചെയ്യുന്നു. കൂടാതെ മുനിസിപ്പാലിറ്റി, എം.എൽ.എ. എന്നിവരുടെ ക്രിയാത്മകമായ ഇടപെടലുകളും പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നു.
അക്കാദമിക് മാസ്റ്റർ പ്ലാൻ സമർപ്പണം - ഫെബ്രുവരി 16, 2018
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ ഗവ. ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ അക്കാദമിക് മാസ്റ്റർപ്ലാൻ പൊതുസമൂഹത്തിനു മുന്നിൽ സമർപ്പിച്ചു. സ്‌കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ബഹു. പെരിന്തൽമണ്ണ എം.എൽ.ഏ. ശ്രീ. മഞ്ഞളാംകുഴി അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ നഗരസഭാ വൈസ് ചെയർപേഴ്‌സൺ ശ്രീമതി. നിഷി അനിൽരാജ് മാസ്റ്റർപ്ലാൻ ഏറ്റു വാങ്ങി. നഗരസഭാ ചെയർമാൻ ശ്രീ. മുഹമ്മദ് സലിം അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ശ്രീ. കിഴിശ്ശേരി മുസ്തഫ, വാർഡ് കൗൺസിലർമാരായ ശ്രീ. തെക്കത്ത് ഉസ്മാൻ, ശ്രീ. അൻവർ കളത്തിൽ, പി.ടി.എ. പ്രസിഡൻറ് ശ്രീ. വി. മുഹമ്മദ് ഹനീഫ, പി.ടി.എ. വൈസ്പ്രസിഡൻറ് ശ്രീ. കെ.എ. ഖാലിദ്, പെരിന്തൽമണ്ണ എ.ഇ.ഓ. ശ്രീ. അജിത് മോൻ, ഹയർസെക്കണ്ടറി പ്രിന്സിപ്പൽ ശ്രീമതി. ശോഭ. എം.എസ്., ഹെഡ്മിസ്ട്രസ് ശ്രീമതി. സുനന്ദ. വി.എം. എന്നിവർ സംസാരിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് നന്ദി പറഞ്ഞു.
Tuesday, February 13, 2018
ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ, പെരിന്തൽമണ്ണ
പെരിന്തൽമണ്ണ ഉപജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ. പെരിന്തൽമണ്ണയിലെ ഒരേ ഒരു തൊഴിലധിഷ്ഠിത സർക്കാർ വിദ്യാലയമാണിത്. വൈദ്യശാസ്ത്ര രംഗത്ത് വളരെയധികം ജോലി സാധ്യതകൾ ഉറപ്പു വരുത്തുന്ന രണ്ട് പാരാമെഡിക്കൽ കോഴ്സുകളോടു കൂടിയാണ് ഈ സ്കൂൾ 1990-ൽ ആരംഭിച്ചത്. മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ, മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നിവയായിരുന്നു ഈ കോഴ്സുകൾ. രണ്ടു കോഴ്സുകളിലുമായി 120 കുട്ടികൾ പഠിക്കുന്നു.
ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തെ പ്രാവർത്തികമാക്കുകയാണ് വി.എച്ച്.എസ്.ഇ. യിലൂടെ ലക്ഷ്യമാക്കുന്നത്. രണ്ടു വർഷത്തെ പഠനം പൂർത്തിയാകുന്നതോടെ കുട്ടികൾ സ്വയം പര്യാപ്തതയും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള ആത്മവിശ്വാസവും കൈവരിക്കുന്നു. ഇത് നേടിയെടുക്കത്തക്ക രീതിയിൽ ആണ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് ഈ കോഴ്സുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
കോഴ്‌സുകൾ:
കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്നത് 'മെഡിക്കൽ ലബോറട്ടറി ടെക്നോളജി' എന്നും മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നത് 'ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ് ടെക്നോളജി' എന്നും പുനർനാമകരണം ചെയ്തു.
കോഴ്സുകൾ:
കാലാനുസൃതമായ പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്നത് 'മെഡിക്കൽ ലബോറട്ടറി ടെക്നോളജി' എന്നും മെയിന്റനൻസ് ആൻറ് ഓപ്പറേഷൻ ഓഫ് ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ്സ് എന്നത് 'ബയോമെഡിക്കൽ ഏക്യുപ്പ്മെന്റ് ടെക്നോളജി' എന്നും പുനർനാമകരണം ചെയ്തു.
എം.എൽ.ടി.: വൈദ്യശാസ്ത്ര രംഗത്തെ ആധുനിക കണ്ടുപിടുത്തങ്ങളും വിവരസാങ്കേതിക വിദ്യയും കൂട്ടിയിണക്കിയാണ് മെഡിക്കൽ ലബോറട്ടറി ടെക്നിഷ്യൻ എന്ന കോഴ്സ് രൂപീകരിച്ചിരിക്കുന്നത്. കൃത്യതയാർന്ന രോഗനിർണയം നടത്തി ചികിത്സാ രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തുവാൻ ഇത്തരം കോഴ്സുകൾ പഠിക്കുന്നതിലൂടെ സാധിക്കുന്നു. എം.എൽ.ടി. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ നാട്ടിലും വിദേശത്തും ഒട്ടനവധി തൊഴിൽ അവസരങ്ങൾ ലഭിക്കുന്നു.
ബി.ഇ.ടി.: ചികിസ്താരംഗത്തു നൂതന സാങ്കേതിക വിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഈ കോഴ്സ് പഠിക്കുന്നതിലൂടെ ലഭിക്കുന്നു. "ആരോഗ്യസംരക്ഷണം നൂതന സാങ്കേതികവിദ്യയ്ക്കൊപ്പം" എന്നതാണ് ബയോമെഡിക്കൽ എഞ്ചിനിയറിങ്ങിന്റെ ആപ്തവാക്യം. പരിശോധനകൾ നടത്തുന്നതിനും ചികിത്സ ലഭ്യമാക്കുന്നതിനും ബയോമെഡിക്കൽ ഉപകരണങ്ങൾ അനിവാര്യമാണ്. ഈ കോഴ്സ് പഠിക്കുന്നതിലൂടെ ഇത്തരം വിഷയത്തിൽ പ്രാഥമികമായ വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. ഈ മേഖലയിൽ ഉന്നതവിദ്യാഭ്യാസം ചെയ്യുന്നതിനുള്ള ഒരു ചുവടുവെപ്പ് കൂടിയാണ് ഈ കോഴ്സ്.
ഈ കോഴ്സുകൾ നല്ല രീതിയിൽ പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച തൊഴിൽ നൈപുണ്യം, പ്രായോഗിക പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവ കൈവരിക്കാനാകുന്നു. ഇതിനായി രണ്ടു വർഷക്കാലയളവിൽ ഓരോ വിദ്യാർത്ഥിക്കും 24 ദിവസത്തെ ഓൺ-ദ-ജോബ് പരിശീലനം നൽകുന്നു. സ്കൂളിന് ചുറ്റുവട്ടത്തുള്ള മികച്ച ആശുപത്രികളുമായും ബ്ലഡ്ബാങ്കുമായും സഹകരിച്ചാണ് ഇത് നടത്തുന്നത്. യഥാക്രമം ഫീൽഡ് വിസിറ്റ്, പഠനയാത്രകൾ, മെഡിക്കൽ ക്യാംപുകൾ എന്നിവ ഈ കോഴ്സുകളുടെ സവിശേഷതകളാണ്. പഠനത്തോടൊപ്പം പ്രായോഗിക പരിജ്ഞാനവും വരുമാനവും ശീലിക്കുന്നതിനായി പി.ടി.സി. അഥവാ പ്രൊഡക്ഷൻ കം ട്രെയിനിങ് സെന്ററുകൾ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. കൗമാര കാലഘട്ടത്തിൽ തന്നെ സ്വയം തൊഴിൽ കണ്ടെത്തുന്നതിനും സംരംഭകത്വം വികസിപ്പിക്കുന്നതിനുമായി ഹയർസെക്കണ്ടറിയിൽ നിന്നും വ്യത്യസ്തമായി വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾ എൻട്രപ്രണർഷിപ്പ് ഡവലപ്പ്മെന്റ് എന്ന വിഷയം അധികമായി പഠിക്കുന്നു. വി.എച്ച്.എസ്.ഇ. പാസ്സാവുന്ന വിദ്യാർത്ഥികൾക്ക് ഹയർസെക്കണ്ടറിക്ക് തത്തുല്യമായി ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ, കൂടാതെ അധികമായി ഗണിതശാസ്ത്രത്തിൽ ഉള്ള സർട്ടിഫിക്കറ്റും ലഭിക്കുന്നു.
ഈ വിദ്യാലയത്തിന്റെ നേട്ടങ്ങളുടെയും മികവിന്റെയും അടിസ്ഥാനത്തിൽ വിദ്യാലയത്തിന് 2010-2011 അദ്ധ്യയന വർഷത്തെ ഏറ്റവും മികച്ച വൊക്കേഷണൽ സ്ഥാപനത്തിനുള്ള അവാർഡ് ഭോപ്പാലിലുള്ള പണ്ഡിറ്റ് സുന്ദർലാൽ ശർമ സെൻട്രൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വൊക്കേഷണൽ എഡ്യൂക്കേഷനിൽ (PSSCIVE) നിന്നും ലഭിച്ചു. കൂടാതെ 2016 -2017 വർഷത്തിൽ സയൻസ് വിഷയമായ കെമിസ്ട്രിയിൽ കേരളത്തിലെ എല്ലാ വി.എച്ച്.എസ്. സ്‌കൂളുകളിലും വെച്ച് ഏറ്റവും കൂടുതൽ വിജയം ലഭിച്ചത് പെരിന്തൽമണ്ണ ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിനാണ്. കഴിഞ്ഞ 3 വർഷമായി ഈ വിദ്യാലയത്തിന് പൊതുപരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.
പ്രത്യേകതകൾ:
1. സിലബസിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ പ്രാധാന്യം
2. ഉപരിപഠനത്തോടൊപ്പം തൊഴിലും
3. കോഴ്‌സിന്റെ കൂടെ വിവിധ ആശുപത്രികളിൽ സ്റ്റൈപ്പന്റോടു കൂടി ട്രെയിനിങ്
4. കോഴ്സ് പാസ്സായാൽ സ്റ്റൈപ്പന്റോടു കൂടി അപ്രന്റിസ് ഷിപ്പ്
5. ജോലിക്കും തുടർ പഠനത്തിനും സഹായിക്കുന്ന കരിയർ ഗൈഡൻസ് സെൽ
6. വിവിധ ക്ലബ് പ്രവർത്തനങ്ങൾ
7. കലാകായിക രംഗത്ത് സജീവം
8. വിദ്യാർത്ഥി സൗഹൃദ ക്യാംപസ്
Subscribe to:
Posts (Atom)




