EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Thursday, September 27, 2018
Monday, September 24, 2018
ഇൻസൈറ്റ് - സെപ്റ്റംബർ 24, 2018
വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികളുടെ വ്യക്തിത്വവികാസവും ആശയവിനിമയപാടവവും മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ വികസിപ്പിച്ച പ്രോഗ്രാമാണ് ഇൻസൈറ്റ്. കുട്ടികൾക്ക് തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്താൻ സഹായിക്കുവാനും അത് വളരെ ആത്മവിശ്വാസത്തോടെ പ്രകടമാക്കാൻ അവരെ പ്രാപ്തരാക്കുവാനും ഈ ക്ലാസ് സഹായകമായി. കോഴിക്കോട് മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലെ വൈസ് പ്രിൻസിപ്പൽ ആയ ശ്രീ. ഷനജ്‌ലാൽ ക്ലാസ് കൈകാര്യം ചെയ്തു.
Saturday, September 22, 2018
കരിയർ സ്ളേറ്റ്
ഉപരിപഠന തൊഴിൽ സാധ്യതകൾ വിദ്യാർത്ഥികളുടെ ക്ലാസ് മുറികളിലേക്ക് നേരിട്ടെത്തിക്കുന്ന പദ്ധതിയാണ് കരിയർ സ്‌ളേറ്റ്. സ്‌കൂളിലെ കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിലാണ് പ്രവർത്തനം. കരിക്കുലം, ഉപരിപഠനം, കരിയർ, ഉൾപ്രേരകം എന്നിങ്ങനെ നാല് ഭാഗങ്ങളുള്ള 'കരിയർ സ്ളേറ്റി'ൽ വരുന്ന വിഷയങ്ങൾ അധ്യാപകർ കുട്ടികളുമായി ആശയവിനിമയം നടത്തുന്നു.
Tuesday, September 18, 2018
രണ്ടാം സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു.
'ലക്ഷ്യ' പ്രോജക്ടിന്റെ ഭാഗമായി രണ്ടാം സീരീസ് ടെസ്റ്റുകൾ ആരംഭിച്ചു. സെപ്റ്റംബർ 18 മുതൽ 26 വരെയാണ് സീരീസ് ടെസ്റ്റുകൾ നടക്കുക.
Monday, September 3, 2018
പ്രളയത്തിൽ സാന്ത്വനമായി വി.എച്ച്.എസ്.ഇ. യും
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ദുരിതബാധിതർക്ക് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. കൈത്താങ്ങായി. വിദ്യാർത്ഥികളും ജീവനക്കാരും സമാഹരിച്ച 13550/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മാതൃഭൂമിയുടെ "നന്മ" പദ്ധതിയുമായി സഹകരിച്ച് പ്രളയദുരിതത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകളും കൊടുത്തു. പഠനോപകരണങ്ങളും സ്‌കൂൾബാഗും ഉൾപ്പെട്ട കിറ്റുകളാണ് ശേഖരിച്ച് നൽകിയത്.
Subscribe to:
Posts (Atom)