കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ ദുരിതബാധിതർക്ക് പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. കൈത്താങ്ങായി. വിദ്യാർത്ഥികളും ജീവനക്കാരും സമാഹരിച്ച 13550/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. മാതൃഭൂമിയുടെ "നന്മ" പദ്ധതിയുമായി സഹകരിച്ച് പ്രളയദുരിതത്തിൽ പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് സ്‌കൂൾ കിറ്റുകളും കൊടുത്തു. പഠനോപകരണങ്ങളും സ്‌കൂൾബാഗും ഉൾപ്പെട്ട കിറ്റുകളാണ് ശേഖരിച്ച് നൽകിയത്.
No comments:
Post a Comment