EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Tuesday, October 30, 2018
Tuesday, October 23, 2018
Thursday, October 11, 2018
Wednesday, October 10, 2018
പോസിറ്റിവ് പാരന്റിങ് - ഒക്ടോബർ 10, 2018
വിദ്യാർത്ഥികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ട് സ്‌കൂളിൽ 'പോസിറ്റിവ് പാരന്റിങ്' ക്ലാസ് നൽകി. കീഴുപറമ്പ് സ്‌കൂളിലെ എം.എൽ.ടി. അധ്യാപകനും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളെ ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. മക്കളോട് സംസാരിക്കേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ് സഹായകമായി.
Tuesday, October 9, 2018
Friday, October 5, 2018
നയി താലിം
ഗാന്ധിജി വിഭാവനം ചെയ്ത പ്രവർത്താനാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിയായ "നയി താലിം", ശുചിത്വ ഓഡിറ്റിങ്ങോടു കൂടി ആരംഭിച്ചു. സെപ്റ്റംബർ 29-ന് കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കറിന്റെ നേതൃത്വത്തിൽ ആരോഗ്യശുചീകരണ ക്ലാസ് നടന്നു.
അങ്ങാടിപ്പുറം വള്ളുവനാടൻ സാംസ്കാരിക വേദിയുടെ സഹകരണത്തോടു കൂടി “I Challenge Plastic Bottle” എന്ന പദ്ധതി സ്കൂളിൽ നടത്തി. ഒക്ടോബർ 2 വരെ വിദ്യാർത്ഥികൾക്ക് കിട്ടാവുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കുവാനും അത് സ്കൂളിൽ സ്ഥാപിച്ച കളക്ഷൻ ബാഗിൽ നിക്ഷേപിക്കുവാനും നിർദ്ദേശിച്ചു. സാംസ്കാരിക വേദി പ്രവർത്തകർ ഇത് സ്‌കൂളിൽ നിന്ന് നേരിട്ട് ശേഖരിച്ച് കൊണ്ടുപോവുകയും ചെയ്‌തു.
ഒക്ടോബർ 1-ന് വിദ്യാർത്ഥികൾക്കായി സോപ്പ് നിർമ്മാണപരിശീലനം നടത്തി. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ സോപ്പ് നിർമാണത്തിൽ ഏർപ്പെട്ടു. കരിയർ മാസ്റ്റർ ശ്രീ. അരുൺ ശങ്കർ നേതൃത്വം നൽകി.
ഒക്ടോബർ 5-ന് സ്‌കൂളിൽ നിർമ്മിച്ച സോപ്പുകൾ വിദ്യാർഥികൾ പ്രിൻസിപ്പലിന് കൈമാറി. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സ്വയം തൊഴിൽ, കുടിൽ വ്യവസായം എന്നിവയുടെ പ്രാധാന്യത്തെ പറ്റി ചടങ്ങിൽ പ്രിൻസിപ്പൽ സംസാരിച്ചു.

Thursday, October 4, 2018
സ്‌കൂൾ പാർലമെന്ററി ലിറ്ററസി ക്ലബ്
ഒക്ടോബർ 3-ന് സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസ് നിർവഹിച്ചു. "രഘുപതി രാഘവ രാജാറാം" എന്ന പ്രാര്ഥനാ ഗീതത്തോടെ ആരംഭിച്ച ചടങ്ങിന് മുഹമ്മദ് ഹാഷിം സ്വാഗതവും കുമാരി ഫാത്തിമത്ത് ഷാദിയ നന്ദിയും പറഞ്ഞു.
സ്കൂൾ പാർലമെന്ററി ലിറ്ററസി ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് സിനിമാ പ്രദർശനം സംഘടിപ്പിച്ചു. റിച്ചാർഡ് ആറ്റൻബറോയുടെ "ഗാന്ധി" ആണ് പ്രദർശിപ്പിച്ചത്. അന്ന് തന്നെ “ഗാന്ധി സ്‌മൃതി” പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. പാർലമെന്ററി ലിറ്ററസി ക്ലബ് കോർഡിനേറ്റർ ശ്രീ. അബ്ദുൾ റഷീദ് നേതൃത്വം നൽകി.
ഒക്ടോബർ 4-ന് ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി “ഗാന്ധി ക്വിസ്” നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
Subscribe to:
Posts (Atom)