വിദ്യാർത്ഥികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നത് ലക്ഷ്യമിട്ട് സ്‌കൂളിൽ 'പോസിറ്റിവ് പാരന്റിങ്' ക്ലാസ് നൽകി. കീഴുപറമ്പ് സ്‌കൂളിലെ എം.എൽ.ടി. അധ്യാപകനും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണുമായ ശ്രീ. ഷബീർ അലി ആണ് ക്ലാസ് കൈകാര്യം ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളുടെ രക്ഷാകർത്താക്കളെ ഉൾപ്പെടുത്തിയാണ് ക്ലാസ് സംഘടിപ്പിച്ചത്. മക്കളോട് സംസാരിക്കേണ്ടതിന്റെയും അവരുടെ പ്രശ്നങ്ങൾ കേൾക്കേണ്ടതിന്റെയും പ്രാധാന്യം രക്ഷിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കാൻ ഈ ക്ലാസ് സഹായകമായി.


No comments:
Post a Comment