വിദ്യാർത്ഥിനികളിലെ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ചർച്ച ചെയ്യുന്ന ബോധവൽക്കരണ പരിപാടി 'ഷീ ക്യാമ്പ്' പെരിന്തൽമണ്ണ ജനറൽ ഹോസ്പിറ്റലിലെ ആർ.എം.ഓ. ഡോ: ഇന്ദു.എസ്. ന്റെ നേതൃത്വത്തിൽ നടന്നു. കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ, അധ്യാപികമാരായ രാധിക.എം.ജി., അമ്പിളി നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
EMS Educational Complex, Perinthalmanna Post, Malappuram, Kerala. Pin - 679322.
Wednesday, October 30, 2019
Monday, October 28, 2019
Saturday, October 26, 2019
ഫേസ് റ്റു ഫേസ് - ഒക്ടോബർ 26, 2019
വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും വി.എച്ച്.എസ്.ഇ. യുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി ഫേസ് റ്റു ഫേസ് സംഘടിപ്പിച്ചു. മുക്കം കെ.എം.സി.ടി. കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് ന്റെ ഡയറക്ടറും പൂർവ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥിയുമായ ശ്രീ. സന്ദീപ് ക്ലാസെടുത്തു. പ്രിൻസിപ്പൽ വിജീഷ്.കെ., കരിയർ മാസ്റ്റർ അരുൺ.പി.ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
Tuesday, October 15, 2019
ഓൺ-ദ-ജോബ് ട്രെയിനിങ് ആരംഭിച്ചു
വിദ്യാർത്ഥികളുടെ പഠനപ്രവർത്തനത്തിന്റെ ഭാഗമായ ഓൺ-ദ-ജോബ് ട്രെയിനിങ് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിൽ ആരംഭിച്ചു. ഒക്ടോബർ 14 മുതൽ 26 വരെയാണ് ട്രെയിനിങ്. ഈ ട്രെയിനിങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥികൾ ആണ് പങ്കെടുക്കുന്നത്. മെഡിക്കൽ ലബോറട്ടറി, ബയോമെഡിക്കൽ എന്നീ ഡിപ്പാർട്ടുമെന്റുകളിൽ ആണ് 12 ദിവസം നീണ്ടു നിൽക്കുന്ന ട്രെയിനിങ്.
രണ്ടാം വർഷ വിദ്യാർത്ഥികളുടെ ട്രെയിനിങ് നവംബർ 5 മുതൽ 19 വരെ പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ നടക്കും.
Friday, October 11, 2019
വൊക്കേഷണൽ എക്സ്പോ 2k19 - ഒക്ടോബർ 11, 2019
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ പൊതുജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കുവാനും ഈ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക ജ്ഞാനം ആർജിക്കുവാനും ഉതകുന്ന "വൊക്കേഷണൽ എക്സ്പോ" പെരിന്തൽമണ്ണ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു.
പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ എക്സ്പോ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ തെക്കത്ത് ഉസ്മാൻ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ രാജീവ് ബോസ്, എക്സ്പോ കോർഡിനേറ്റർ അമ്പിളി നാരായണൻ, പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, വൈസ് പ്രസിഡൻറ് അഹമ്മദ് ഹുസൈൻ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, പ്രധാനാധ്യാപിക വി.എം.സുനന്ദ, സ്റ്റാഫ് സെക്രട്ടറി രാധിക എന്നിവർ സംസാരിച്ചു. ബയോളജി അധ്യാപിക സജ്‌ന അമ്പലക്കുത്ത് "മൈക്രൊഗ്രീൻ ഫാർമിങ്" വിശദീകരിച്ചു.
മെഡിക്കൽ മേഖലയിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനം, രക്തഗ്രൂപ്പ് നിർണ്ണയം, ഇ.സി.ജി., ബി.പി. പരിശോധനകൾ, കാർഡിയാക് മോണിറ്റർ, പീകോസ്‌കോപ് തുടങ്ങിയ നവീന ഉപകരണങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയവ എക്സ്പോയുടെ ഭാഗമായി നടന്നു. കാർഷിക രംഗത്തെ പുതിയ കാൽവെയ്പ്പായ "മൈക്രോ ഗ്രീൻ ഫാർമിംഗ്" മേളയുടെ ആകർഷണമായി. കൂടാതെ വിവിധതരം ഹോംമെയ്ഡ് ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയ്ക്ക് കൊഴുപ്പ് കൂട്ടി.
News @ Mathrubhumi Daily 12-10-2019
Thursday, October 10, 2019
ജീവൻ രക്ഷാ പരിശീലനം - ഒക്ടോബർ 10, 2019
ഇന്ന് നിത്യ സംഭവമായ ആകസ്മിക മരണങ്ങൾ ഒരു പരിധി വരെ കുറക്കാൻ ജീവൻ രക്ഷാമാർഗ്ഗങ്ങൾ സഹായിക്കും. ഇത് ആരംഭിക്കേണ്ടത് ദൃക്‌സാക്ഷി തന്നെ ആണ്. പൊതു ജനങ്ങൾക്ക് ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റും സംയുക്തമായാണ് പരിശീലനം സംഘടിപ്പിച്ചത്. മൗലാനാ ആശുപത്രിയിൽ നടന്ന പരിശീലനത്തിൽ പെരിന്തല്മണ്ണയുടെ പരിസരപ്രദേശത്തുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. വി.എച്ച്.എസ്.ഇ. യിൽ നിന്നും 10 വിദ്യാർത്ഥിനികളും 2 അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു. ഡോ. കെ.എ. സീതി, ഡോ. ശശിധരൻ തുടങ്ങിയവർ ക്ലാസെടുത്തു.
Thursday, October 3, 2019
ഗാന്ധി ജയന്തി
രാഷ്ട്രപിതാവിന്റെ 150ാം ജന്മവാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ക്ലാസ് റൂമുകളും പരിസരങ്ങളും വിദ്യാർത്ഥികളും അധ്യാപകരും വൃത്തിയാക്കി. സ്‌കൂൾ അസംബ്ലിയിൽ ശുചിത്വ പ്രതിജ്ഞ എടുത്തു. ഗാന്ധിജിയുടെ ആശയങ്ങളെ കുറിച്ച് എസ്. ചിന്മയ, കെ.പി. ഫാഹിയ എന്നീ വിദ്യാർത്ഥികൾ സംസാരിച്ചു. "എന്റെ ഗാന്ധിജി" എന്ന പേരിൽ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
Subscribe to:
Posts (Atom)