Friday, October 11, 2019

വൊക്കേഷണൽ എക്സ്പോ 2k19 - ഒക്ടോബർ 11, 2019

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ പൊതുജനങ്ങൾക്ക് മുൻപിൽ തുറന്നു കാണിക്കുവാനും ഈ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക ജ്ഞാനം ആർജിക്കുവാനും ഉതകുന്ന "വൊക്കേഷണൽ എക്സ്പോ" പെരിന്തൽമണ്ണ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്നു.

പെരിന്തൽമണ്ണ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കിഴിശ്ശേരി മുസ്തഫ എക്സ്പോ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ  തെക്കത്ത് ഉസ്മാൻ അധ്യക്ഷനായിരുന്നു. പ്രിൻസിപ്പൽ രാജീവ് ബോസ്, എക്സ്പോ കോർഡിനേറ്റർ അമ്പിളി നാരായണൻ, പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ്, വൈസ് പ്രസിഡൻറ് അഹമ്മദ് ഹുസൈൻ, ഹയർസെക്കണ്ടറി പ്രിൻസിപ്പൽ എം.എസ്.ശോഭ, പ്രധാനാധ്യാപിക  വി.എം.സുനന്ദ, സ്റ്റാഫ് സെക്രട്ടറി രാധിക എന്നിവർ സംസാരിച്ചു. ബയോളജി അധ്യാപിക സജ്‌ന അമ്പലക്കുത്ത് "മൈക്രൊഗ്രീൻ ഫാർമിങ്" വിശദീകരിച്ചു.

മെഡിക്കൽ മേഖലയിൽ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദർശനം, രക്തഗ്രൂപ്പ് നിർണ്ണയം, ഇ.സി.ജി., ബി.പി. പരിശോധനകൾ, കാർഡിയാക് മോണിറ്റർ, പീകോസ്‌കോപ് തുടങ്ങിയ നവീന ഉപകരണങ്ങളെ പരിചയപ്പെടുത്തൽ തുടങ്ങിയവ എക്സ്പോയുടെ ഭാഗമായി നടന്നു. കാർഷിക രംഗത്തെ പുതിയ കാൽവെയ്പ്പായ "മൈക്രോ ഗ്രീൻ ഫാർമിംഗ്" മേളയുടെ ആകർഷണമായി. കൂടാതെ വിവിധതരം ഹോംമെയ്ഡ് ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും മേളയ്ക്ക് കൊഴുപ്പ് കൂട്ടി.



























News @ Mathrubhumi Daily 12-10-2019

1 comment: