Tuesday, February 9, 2021

യാത്രയയപ്പ് യോഗം - ഫെബ്രുവരി 09, 2021

2021 ൽ സർവീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് യോഗം വിവിധ കലാപരിപാടികളോടെ നടന്നു. പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ കെ.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ. പ്രസിഡൻറ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ്, ഹെഡ്മാസ്റ്റർ സക്കീർ ഹുസൈൻ, പി.ടി.ഏ. ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിക്കുന്ന ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ. എം.എസ്‌., ഹൈസ്‌കൂൾ അധ്യാപകരായ ഊർമ്മിള. എൻ., മുരളീധരൻ. പി., വി.എച്ച്.എസ്.ഇ. സീനിയർ ക്ലർക്ക് സിബി. ടി.എ. എന്നിവരെ ആദരിച്ചു. തുടർന്ന് അധ്യാപകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മുനിസിപ്പൽ ചെയർമാൻ ശ്രീ. പി.ഷാജി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

ഹയർസെക്കണ്ടറി പ്രിൻസിപ്പൽ ശോഭ. എം.എസ്‌. ഉപഹാരം ഏറ്റുവാങ്ങുന്നു.

ഊർമ്മിള. എൻ.  ഉപഹാരം ഏറ്റുവാങ്ങുന്നു.

മുരളീധരൻ. പി. ഉപഹാരം ഏറ്റുവാങ്ങുന്നു.

സിബി. ടി.എ. ഉപഹാരം ഏറ്റുവാങ്ങുന്നു.

No comments:

Post a Comment