എൻ.എസ്.എസ്. വിർച്വൽ മിനി ക്യാമ്പ് "പുനർജ്ജനി"
രണ്ടാം ദിനം - ഫെബ്രുവരി 14, 2021
Morning session:
രാവിലെ 5 മണിക്ക് യോഗ സെഷൻ-ലൂടെ ക്യാമ്പ് ആരംഭിച്ചു. മഞ്ചേരി എൻ.എസ്.എസ്. കോളേജ് റിട്ട: പ്രിൻസിപ്പലും യോഗാചാര്യനുമായ ഡോ. ടി.എൻ. വിജയകുമാർ ക്ലാസെടുത്തു. വളണ്ടിയർമാർ എല്ലാവരും അദ്ദേഹത്തോടൊപ്പം യോഗ പരിശീലിച്ചു. സാറിന്റെ ശിഷ്യനായ സൈനുലാബ്ദീൻ, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അധ്യാപിക സജ്‌ന അമ്പലക്കുത്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് വളണ്ടിയർമാർ വാർത്താ വായന, ഇന്നത്തെ ചിന്താവിഷയം എന്നിവ അവതരിപ്പിച്ചു. ക്യാമ്പ് ന്യൂസ് പേപ്പർ വളണ്ടിയർ അനുശ്രീ പ്രകാശനം ചെയ്തു.
Noon session:
സീരിയൽ-സിനിമാ താരം ശ്രീമതി. രഞ്ജു സെഷന്റെ ഉദ്ഘാടനം നിർവഹിച്ചു. മലപ്പുറം ജില്ലാ കോർഡിനേറ്റർ ശ്രീ. പി.കെ. മണികണ്ഠൻ, പി.ഏ.സി. മെമ്പർ ശ്രീ. ഫാസിൽ. എൻ.എസ്. എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങളെ വിലയിരുത്തി സംസാരിച്ചു. തുടർന്ന് 'ഹെൽത്തി ലഞ്ച് വിത്ത് ഫാമിലി' ആയിരുന്നു. വളണ്ടിയർമാർ കുടുംബത്തോടൊപ്പം അവർ തയ്യാറാക്കിയ ഹെൽത്തി വിഭവങ്ങളുമായി ലൈവിൽ വന്നു. ആരോഗ്യഭക്ഷണ ശീലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്ന പ്രോഗ്രാം ആയിരുന്നു ഇത്. അധ്യാപകനായ ഷെഫ്‌ലിനും വളണ്ടിയർ മുഹമ്മദ് ഷിബിലിയും പ്രോഗ്രാം കോ-ഓർഡിനേറ്റ് ചെയ്തു.
തുടർന്ന് വളണ്ടിയേഴ്‌സ് പാഴ്വസ്തുക്കളിൽ നിന്നും പല ക്രിയേറ്റിവായ ഉൽപ്പന്നങ്ങളും നിർമിച്ചു. കൂടാതെ ജീവജാലങ്ങൾക്ക് കുടിനീര് നൽകുന്നതിനുള്ള സജ്ജീകരണങ്ങളും ചെയ്തു.
Evening session:
നൃത്തം, സംഗീതം, കഥകളി ഇങ്ങനെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സദനം ഹരികുമാർ ആണ് സെക്ഷന്റെ ഉദ്‌ഘാടനം നിർവഹിച്ചത്. വളണ്ടിയർമാരുമായി അദ്ദേഹം സംവദിച്ചു. അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. താൻ ചിട്ടപ്പെടുത്തിയ കഥകളി സംഗീതം കുട്ടികൾക്കായി അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു.
തുടർന്ന് വളണ്ടിയർമാർ വീട്ടിലുള്ള വയോജനങ്ങളുടെ കൂടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മറ്റു കുടുംബാംഗങ്ങളും കുട്ടികളും പ്രോഗ്രാമിൽ പങ്കെടുത്തു.
തുടർന്ന് നടന്ന ഫീഡ്ബാക്ക് സെഷനിൽ വളണ്ടിയേഴ്‌സും അധ്യാപകരും രണ്ടു ദിവസത്തെ മിനിക്യാമ്പ് വിലയിരുത്തി സംസാരിച്ചു. അധ്യാപികയായ സിന്ധു.കെ., വളണ്ടിയർ മഞ്ജിമ എന്നിവർ ഫീഡ്ബാക്ക് സെഷൻ കോ-ഓർഡിനേറ്റ് ചെയ്തു.
ക്യാംപിലെ അവസാന പ്രോഗ്രാം കോവിഡ് പ്രതിരോധ പ്രതിജ്ഞ ആയിരുന്നു. വിദ്യാർത്ഥികൾ ലൈവിൽ വന്ന് പ്രതിജ്ഞ ചൊല്ലി. ലീഡർ എസ്. മമത നേതൃത്വം നൽകി. രാത്രി 9 മണിയോടെ രണ്ടു ദിവസം നീണ്ടു നിന്ന വിർച്വൽ മിനി ക്യാമ്പ് അവസാനിച്ചു.
No comments:
Post a Comment