Friday, August 20, 2021

VHSE അഡ്മിഷൻ 2021

ഒന്നാം വർഷ ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ ആഗസ്ത് 24 മുതൽ സെപ്റ്റംബർ 8 വരെ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. ഇതിനായി www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ Candidate Login നിർമിച്ച ശേഷം ലോഗിൻ ചെയ്ത് അപേക്ഷാ സമർപ്പണം പൂർത്തിയാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിക്കുന്ന തിയതി: 24-08-2021

ഓൺലൈൻ അപേക്ഷാ സമർപ്പണം അവസാനിക്കുന്ന തിയതി: 08-09-2021

ട്രയൽ അലോട്ട്മെൻറ് തിയതി: 13-09-2021

ആദ്യ അലോട്ട്മെൻറ് തിയതി: 22-09-2021

കൂടുതൽ സഹായത്തിനായി സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്-മായി ബന്ധപ്പെടുക.

ഫോൺ നമ്പർ: 04933-226802

Wednesday, August 18, 2021

വി.എച്ച്.എസ്.ഇ. അഡ്മിഷൻ അപേക്ഷാ സമർപ്പണം ആഗസ്ത് 24 മുതൽ

മലപ്പുറം ജില്ലയിലെ VHSE കളിൽ മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് പെരിന്തൽമണ്ണ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ. കഴിഞ്ഞ മാർച്ച് പൊതുപരീക്ഷയിൽ 98.25% വിജയം നേടി മലപ്പുറം ജില്ലയിൽ മൂന്നാമതും പെരിന്തൽമണ്ണ സബ്ജില്ലയിൽ ഒന്നാമതും ആണ് ഈ വിദ്യാലയം.

കേന്ദ്ര സർക്കാരിന്റെ നൈപുണിവികസനത്തിന്റെ ഭാഗമായി ദേശീയ നിലവാരത്തിലുള്ള NSQF കോഴ്സുകൾ 2020 മുതൽ ഇവിടെ ആരംഭിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഏവരുടേയും മഹത്വം നമുക്ക് ഏറെ മനസ്സിലായതാണ്. ഹോസ്പിറ്റൽ സിറ്റിയായ പെരിന്തൽമണ്ണയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ ദേശീയ നിലവാരമുള്ള പാരാമെഡിക്കൽ കോഴ്സുകളായ Frontline Health Worker (FHW), Medical Equipment Technician (MET) എന്നീ കോഴ്സുകളും അവക്ക് 30  വീതം സീറ്റുകളുമാണ് ലഭ്യമായിട്ടുള്ളത്. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തകരെ വാർത്തെടുക്കുന്ന ഈ കോഴ്സുകൾക്കൊപ്പം ഹയർസെക്കണ്ടറിയിലെ വിഷയങ്ങളായ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയും മികച്ച സംരഭകരാകാൻ സഹായിക്കുന്ന Entrepreneurship Development എന്ന വിഷയവും പഠിക്കാൻ സാധിക്കുന്നു. വി.എച്ച്.എസ്.ഇ. കോഴ്സുകളിൽ മികച്ച വിജയം കൈവരിച്ച ഒട്ടേറെ കുട്ടികൾ സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്നു.

സ്‌കൂൾ: GVHSS Perinthalmanna

സ്‌കൂൾ കോഡ്: 910009

കോഴ്‌സുകൾ:

(1) Frontline Health Worker (FHW) കോഴ്സ് കോഡ്: 31

(2) Medical Equipment Technician (MET) കോഴ്സ് കോഡ്: 34

സബ്ജക്റ്റ്‌ കോമ്പിനേഷൻ: English, Entrepreneurship Development, Physics, Chemistry & Biology

താല്പര്യമുണ്ടെങ്കിൽ മാത്‍സ് അഡീഷണൽ ആയി പഠിക്കാവുന്നതാണ്.

ജോബ് റോൾ:

Frontline Health Worker (FHW): 

ഗുണനിലവാരമുള്ള പൊതുജനാരോഗ്യ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്‌സ് ആരംഭിച്ചിട്ടുള്ളത്. ദേശീയ ആരോഗ്യപ്രവർത്തനങ്ങൾക്ക് മുൻനിരയായി പ്രവർത്തിക്കുകയും healthcare services നല്കുകയുമാണ് ജോലി. ക്ലിനിക്കുകൾ, ആശുപത്രികൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത. 

Medical Equipment Technician (MET):  പുതുതലമുറയെ സംബന്ധിച്ചിടത്തോളം ഏറ്റവും നൂതനവും ധാരാളം തൊഴിലവസരങ്ങൾ ഉള്ളതും രാജ്യത്തിന്റെ ആരോഗ്യമേഖലയിലെ പുരോഗതിക്ക് ഏറ്റവും ഉപകാരപ്പെടുന്നതുമായ ഒരു കോഴ്സാണ് ഇത്. മെഡിക്കൽ ഉപകരണങ്ങളുടെ inspection, calibration, maintenance, repair ഇവ ചെയ്യുകയാണ് ജോലി. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവിടങ്ങളിൽ ജോലി സാധ്യത.

ഉപരിപഠന സാധ്യതകൾ:

1. MBBS, BDS, Ayurveda, Homoeo, Siddha, Unani, Agriculture, Forestry, Veterinary, Fisheries and Pharmacy Professional courses.

2. Engineering courses (If Additional Maths is taken)

3. Paramedical Degree courses

4. Paramedical Diploma courses

5. Any other Degree courses

6. Polytechnic Diploma courses

ഓൺലൈനായി അപേക്ഷിക്കാൻ www.vhscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കോഴ്‌സ്, സ്‌കൂൾ ഇവ തിരഞ്ഞെടുക്കുന്നതിനും വി.എച്ച്.എസ്.ഇ. യെക്കുറിച്ച് കൂടുതൽ അറിയാനുമായി സൈറ്റിൽ ലഭ്യമായ പ്രോസ്‌പെക്ടസ് വായിക്കുക. പ്രവർത്തിദിവസങ്ങളിൽ ഏകജാലക ഹെൽപ് ലൈൻ നമ്പറായ 0471-2320323 എന്ന നമ്പറിലോ സ്‌കൂൾ ഹെൽപ് ലൈൻ നമ്പറായ 04933-226802 എന്ന ഫോൺ നമ്പറിലോ സ്‌കൂളിൽ നേരിട്ട് വന്നോ വിവരങ്ങൾ അറിയാവുന്നതാണ്.

ആഗസ്ത് 24 മുതൽ സ്‌കൂൾ ഹെൽപ്ഡെസ്ക് വഴിയോ അക്ഷയ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്. സ്‌കൂൾ വെബ്‌സൈറ്റായ ggvhsspmna.blogspot.com വഴിയും അപേക്ഷിക്കാം.

Friday, August 13, 2021

ഇംഗ്ലീഷ് ഭാഷാ പരിശീലനം

ട്രിവാൻഡ്രം ഇന്റർനാഷണൽ സ്‌കൂൾ സോഷ്യൽ സർവീസ് ക്ലബുമായി സഹകരിച്ച് വി.എച്ച്.എസ്.ഇ. യിൽ കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലബ് ആരംഭിച്ചു. ക്ലബിന്റെ ഉദ്ഘാടനം TRINS പ്രിൻസിപ്പൽ റിച്ചാർഡ് ഹില്ലേബ്രാൻഡ് നിർവഹിച്ചു. TRINS പ്രതിനിധികളായ സപ്‌നു ജോർജ്, സിനി ജിജോ, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് എന്നിവർ സംസാരിച്ചു. സോഷ്യൽ സർവീസ് ക്ലബ് പ്രവർത്തനങ്ങളെക്കുറിച്ച് അനന്യ സഞ്ജയ് വിശദീകരിച്ചു. തുടർന്ന് ഒരു മണിക്കൂർ നേരത്തെ സെഷൻ നടന്നു. പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. യിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കാണ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ഭാഷാ പരിശീലനം നൽകുന്നത്.  വി.എച്ച്.എസ്.ഇ. കരിയർ ഗൈഡൻസ് സെല്ലാണ് ക്ലബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഓൺലൈനായിട്ടായിരിക്കും സെഷനുകൾ നടക്കുക.. ഫെബ്രുവരിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും.


Thursday, August 12, 2021

ജി-സ്യൂട്ട് പ്ലാറ്റ്ഫോം - പൈലറ്റ് പദ്ധതിയിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യും

ഡിജിറ്റൽ പഠനത്തിനോടൊപ്പം ഓൺലൈൻ പഠനവും നടപ്പാക്കുന്നതിനായി ജി-സ്യൂട്ട് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ സർക്കാർ തലത്തിൽ തീരുമാനമെടുത്തതിന്റെ തുടർച്ചയായി തെരഞ്ഞെടുത്ത വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഓൺലൈൻ പഠനം ആരംഭിച്ചിരിക്കുകയാണ്. നമ്മുടെ സ്ക്കൂളും ഈ പ്രൊജക്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള പ്രത്യേക പരിശീലനം ആഗസ്ത് 12-ന് സ്‌കൂളിൽ വെച്ച് നടന്നു. മലപ്പുറം ജില്ലയിൽ നിന്നും 10 വിദ്യാലയങ്ങളാണ് പുതുതായി പൈലറ്റ് പദ്ധതിയിൽ ഉൾപെട്ടിട്ടുള്ളത്. 

Friday, August 6, 2021

ഹിരോഷിമാ ദിനം: ആഗസ്ത് 06, 2021

പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു. വളന്റിയേഴ്‌സ് പോസ്റ്ററുകൾ നിർമിച്ചു. നിഷ്കളങ്കരായ ജനതയ്ക്ക് മേൽ സാമ്രാജ്യത്വം കൊടും ഭീകരത ചൊരിഞ്ഞ ദിനങ്ങളെ ഓർമിപ്പിക്കുന്ന പോസ്റ്ററുകളാണ് കുട്ടികൾ നിർമിച്ചത്. നിലക്കാത്ത നിലവിളികളുടെ ഓര്മപ്പെടുത്തലിൽ ഒരിക്കൽ കൂടി സമാധാനവാഹിനികളായി സുഡാക്കോ പക്ഷികൾ പറന്നു.