നവംബർ 1 മുതൽ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തുന്നതിന് മുന്നോടിയായി കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് സജ്ജരാക്കുന്നതിനായി വി.എച്ച്.എസ്.ഇ. NSS സ്റ്റേറ്റ് സെൽ ആസൂത്രണം ചെയ്ത "ഗെറ്റ് സെറ്റ് വെബിനാറിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റും പങ്കെടുത്തു. ഫിലിം മേക്കിങ് - സ്ക്രിപ്റ്റ് & ഡയറക്ഷൻ എന്ന വിഷയത്തിലാണ് വെബിനാർ നടന്നത്. സൂം പ്ലാറ്റ്‌ഫോമിൽ നടന്ന വെബിനാർ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ ഉദ്‌ഘാടനം ചെയ്തു. ജനശ്രദ്ധ നേടിയ നിരവധി സിനിമകളും ഡോക്യുമെന്ററികളും ചെയ്ത വിനോദ് മങ്കര ക്ലാസെടുത്തു. സ്റ്റേറ്റ് കോർഡിനേറ്റർ പി.രഞ്ജിത്ത്, ഡിസ്ട്രിക്ട് കോർഡിനേറ്റർ എൻ.ഫാസിൽ, പി എ.സി. മെമ്പർ സിയോജ്, പ്രിൻസിപ്പൽ എം.പി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ എൻ.അമ്പിളി, അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. മറ്റു ജില്ലകളിലെ എൻ.എസ്.എസ്. വളണ്ടിയർമാരുടെ സാന്നിധ്യം കൊണ്ട് പ്രോഗ്രാം ശ്രദ്ധേയമായി.
No comments:
Post a Comment