Sunday, October 24, 2021

സൈബർ അവയർനെസ്സ് ക്ലാസ് - ഒക്ടോബർ 24, 2021

ജി.ജി.വി.എച്ച്.എസ് പെരിന്തൽമണ്ണയിലെ വി.എച്ച്.എസ്.ഇ. വിഭാഗം വിദ്യാർത്ഥികൾക്കുള്ള സൈബർ അവയർനെസ്സ് ക്ലാസ് വിജിലൻസ് & ആൻറി കറപ്ഷൻ വിഭാഗത്തിലെ സീനിയർ ഓഫീസർ ശ്രീ. ജിറ്റ്സ്. പി.ബി.  നടത്തി. ശാസ്ത്ര സാങ്കേതിക രംഗത്തുള്ള മുന്നേറ്റം പുത്തൻ സാങ്കേതികവിദ്യയേയും അതുവഴി പുതിയ  ആശയക്കൈമാറ്റരീതികളിലേക്കും വഴിതെളിക്കുന്നു. സാങ്കേതിക വിദ്യയുടെ വളർച്ചയുടെ കാലഘട്ടത്തിൽ എല്ലാം കമ്പ്യൂട്ടറും മൊബൈലുമായി ബന്ധപ്പെട്ടിരിക്കുന്നു. മൊബൈലിന്റേയും ഇൻറർനെറ്റിന്റെയും അനന്തസാധ്യതകൾ ഈ കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നമ്മൾ മനസ്സിലാക്കിയതുമാണ്. എന്നാൽ ഇൻറർനെറ്റിന്റെ ലോകത്തെ ചതിക്കുഴികളും ഒരുപാടുണ്ട്. സൈബർ ലോകത്തെ  സുരക്ഷിതമായി ഉപയോഗിക്കാനുള്ള അറിവും പക്വതയും നമ്മുടെ വിദ്യാർത്ഥികൾ സ്വായത്തമാക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. നേതൃത്വം നൽകി.



No comments:

Post a Comment