Thursday, November 25, 2021

Positive Parenting - November 25, 2021

GGVHSS പെരിന്തൽമണ്ണയിലെ VHSE വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്  POSITIVE PARENTING, വി.എച്ച്.എസ്.ഇ. CGCC യുടെ നേതൃത്വത്തിൽ Online ആയി നടത്തി. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും 2019-ലെ മികച്ച അധ്യാപക പുരസ്കാര ജേതാവുമായ ശ്രീ. ഷബീറലി കുണ്ടുകാവിൽ ആണ് ക്ളാസെടുത്തത്. രക്ഷിതാക്കൾ കുട്ടികൾക്ക് സദാ സംരക്ഷണം നൽകാതെ, സാഹചര്യങ്ങളെ അതിജീവിച്ച് മുന്നേറാൻ പ്രാപ്തരാക്കുകയാണ് വേണ്ടത്. സമയം, സ്നേഹം, കരുത്ത്, പിന്തുണ, മാതൃക എന്നീ കാര്യങ്ങൾ രക്ഷിതാക്കൾ മക്കൾക്കു നൽകിയാൽ സങ്കീർണ്ണതകളും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിലും നമ്മുടെ മക്കൾക്ക് എല്ലാ അർത്ഥത്തിലും മുന്നേറാൻ സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.



Sunday, November 21, 2021

ഷീ ക്യാമ്പ് - നവംബർ 21, 2021

സി.ജി.സി.സി.-യുടെ അഭിമുഖ്യത്തിൽ പെരിന്തൽമണ്ണ വി.എച്ച്.എസ്.ഇ.-യിലെ പെൺകുട്ടികൾക്കായി ഷീ ക്യാമ്പ് നടത്തി. പെരിന്തൽമണ്ണ ARMC ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജബിൻ  അഷ്‌റഫ് ണ് വിഷയാവതരണം നടത്തിയത്. ശരിയായ രീതിയിലുള്ള വിദ്യാഭ്യാസം പെൺകുട്ടികളുടെ ആത്മാഭിമാനത്തേയും, ആത്മവിശ്വാസത്തേയും വർദ്ധിപ്പിക്കുന്നു. പാഠ്യപദ്ധതികൾക്കതീതമായി കൗമാരക്കാരായ പെൺകുട്ടികളുടെ വ്യക്തി ശുചിത്വം, ആരോഗ്യം, ആർത്തവ സംബന്ധമായ കാര്യങ്ങൾ ഇവയുമായി ബന്ധപ്പെട്ട മാനസിക വൈകാരിക പ്രശ്നങ്ങൾ എന്നിവയെ കുറിച്ചൊക്കെ ഡോ. ജബിൻ വിശദീകരിച്ചു. ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകത, അവർ ഈ പ്രായത്തിൽ അഭിമുഖികരിക്കുന്ന മാനസിക, ആരോഗ്യ വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങൾ ഇവയെല്ലാം ചർച്ച ചെയ്യപ്പെട്ടു. സെഷന്റെ അവസാനം വിദ്യാർത്ഥിനികളുടെ സംശയങ്ങൾക്കുള്ള മറുപടിയും നൽകി.


Saturday, November 13, 2021

നവീനം 2021 - നവംബർ 13, 2021

കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിൻറെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. വിദ്യാർത്ഥികൾക്കുള്ള സ്വാഗത സെമിനാർ "നവീനം 2021" പ്രോഗ്രാം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്നു. പ്രിൻസിപ്പൽ ശ്രീ. രാജീവ് ബോസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് ശ്രീ. കിനാതിയിൽ സാലിഹ് നിർവഹിച്ചു.  NSQF കോഴ്സുകളായ MET, FHW എന്നിവയുടെ പ്രാധാന്യം, ഉപരിപഠന സാധ്യതകൾ, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ച്‌ കരിയർ മാസ്റ്റർ ശ്രീമതി. സിന്ധു.കെ. വിശദമായി സംസാരിച്ചു.


Wednesday, November 3, 2021

നിയമബോധവത്കരണ വെബിനാർ - നവംബർ 03, 2021

ആസാദി കാ അമൃത് മഹോത്സവിന്റെ  ഭാഗമായി നാഷണൽ ലീഗൽ സർവിസ് അതോറിറ്റിയും, സംസ്‌ഥാന ലീഗൽ സർവീസസ് അതോറിറ്റിയും ദേശവ്യാപകമായി നടത്തി വരുന്ന പാൻ ഇന്ത്യ ലീഗൽ അവയർനെസ് ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പെരിന്തൽമണ്ണയിലെ കുട്ടികൾക്കു വേണ്ടി നിയമബോധവത്കരണ വെബിനാർ സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ രാജീവ് ബോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ് അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. ഷാൻസി നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. 'സ്‌ത്രീ സുരക്ഷയും സൈബർ നിയമങ്ങളും' എന്ന വിഷയത്തിൽ അഡ്വ. ഇന്ദിരാ നായർ ക്ലാസെടുത്തു. പി.ടി.എ. എക്സിക്യൂട്ടീവ് മെമ്പർ വേലു.പി., സ്റ്റാഫ് സെക്രട്ടറി രാധിക. എം.ജി. എന്നിവർ സംസാരിച്ചു.പാരാ ലീഗൽ വോളണ്ടിയർ ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.